April 30, 2025
  • April 30, 2025
Breaking News
  • Home
  • Uncategorized
  • സബർമതി ഇന്നോവേഷൻ & റിസർച്ച് ഫൗണ്ടേഷൻ രണ്ടാമത് ഫുഡ് ഫെസ്റ്റിവെൽ

സബർമതി ഇന്നോവേഷൻ & റിസർച്ച് ഫൗണ്ടേഷൻ രണ്ടാമത് ഫുഡ് ഫെസ്റ്റിവെൽ

By on March 10, 2025 0 11 Views
Share

സബർമതി ഇന്നോവേഷൻ & റിസർച്ച് ഫൗണ്ടേഷൻ മാഹിയുടെ ആഭിമുഖ്യത്തിൽ, അംഗവൈകല്യം സംഭവിച്ചവർക്ക് കൃത്രിമ ഉപകരണങ്ങൾ ( ആർട്ടിഫിഷൽ ലിമ്പ്സ് ) സൗജന്യമായി നൽകുന്നതിന്റെ ധനശേഖരണാർത്ഥം നടത്തപെടുന്ന രണ്ടാമത് ഫുഡ് ഫെസ്റ്റിവെൽ “ഫ്ലേവേഴ്സ് ഓഫ് ഫിയസ്റ്റയുടെ” സംഘാടക സമിതി യോഗം 2025 മാർച്ച് 09 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് മാഹി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്നു.

സബർമതി രക്ഷാധികാരിയും മുൻ ആഭ്യന്തര മന്ത്രിയുമായ ശ്രീ ഇ വൽസരാജ്, മാഹി എം എൽ എ ശ്രീ രമേശ് പറമ്പത്ത്, മയ്യഴിയിലെ നിരവധി സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ സഘാടക സമിതി രൂപീകരിക്കുകയും ഏപ്രിൽ മാസം മൂന്നാം വാരത്തിൽ ഫ്ലേവേഴ്സ് ഓഫ് ഫിയസ്റ്റയുടെ ഫുഡ് ഫെസ്റ്റിവൽ നടത്താൻ തീരുമാനമെടുക്കുകയും ചെയ്ത വിവരം സസന്തോഷം നിങ്ങളെ അറിയിക്കുകയാണ്.

കഴിഞ്ഞവർഷത്തെപ്പോലെ ഈ വർഷവും സംഘാടകസമിതിയിൽ ഓപ്പറേഷൻസ് കമ്മിറ്റി ചെയർമാൻ ആയി എന്നെയും കൂടി ഉൾപെടുത്തിയ സബർമതി ഭാരവാഹികൾക്കും ടീം സബർമതിക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അർപ്പിക്കുന്നതിനൊപ്പം മേൽ പ്രോഗ്രാമിന് വിജയാശംസകളും നേരുന്നു

സ്നേഹപൂർവ്വം

അനിൽ വിലങ്ങിൽ

Leave a comment

Your email address will not be published. Required fields are marked *