June 15, 2025
  • June 15, 2025
Breaking News
  • Home
  • Uncategorized
  • രംഗകലയാണ് കേരളീയ സമൂഹത്തെ പരിവർത്തിപ്പിച്ചത് : സ്പീക്കർ

രംഗകലയാണ് കേരളീയ സമൂഹത്തെ പരിവർത്തിപ്പിച്ചത് : സ്പീക്കർ

By on May 1, 2025 0 29 Views
Share

ചൊക്ലി. കേരളത്തിന്റെ സാമൂഹ്യ ജീവിതത്തെ പരിവർത്തനപ്പെടുത്തിയത് രംഗകലയുടെ ശക്തമായ ഇടപെടലുകളാണെന്ന് സ്പീക്കർ അഡ്വ.എ.എൻ. ഷംസിർ അഭിപ്രായപ്പെട്ടു.
മാഹി നാടകപ്പുരയുടെ പഞ്ചദിന സംസ്ഥാന തല നാടകോത്സവമായ ഡ്രാമ ഫിയസ്റ്റയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ .
ആയിരക്കണക്കിന് വേദി കളിലവതരിപ്പിച്ചപാട്ടബാക്കി, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങൾ ഒരു ജനതയുടെ സാമൂഹ്യ ജീവിതത്തേയും, ചിന്തയേയും അപ്പാടെ മാറ്റിമറിക്കാൻ പര്യാപ്തമായി എന്നത് ചരിത്രത്തിന്റെ ഭാഗമാണ്.പുതുതലമുറ നാടകത്തോട് മുഖം തിരിഞ്ഞ് നിൽക്കുന്നത് ആശാസ്യകരമല്ല. സമകാലീന ഭാരതത്തിലെ കത്തിനിൽക്കുന്ന വിഷയങ്ങളായവർഗ്ഗീയതക്കും, ഏകാധിപത്യത്തേയും പ്രതിരോധിക്കാനുള്ള വഴി സാംസ്ക്കാരിക പ്രവർത്തനങ്ങൾ നടത്തുകയെന്നതാണ്.. ഇതിൽ പ്രഥമ സ്ഥാനം നാടകത്തിന് തന്നെയാണ്.
എമ്പുരാൻ സിനിമ മനുഷ്യത്വമില്ലായ്മ ചിത്രീകരിച്ച സിനിമയാണ്. നേരിയ തോതിലാണെങ്കിലും അത് അവതരിപ്പിച്ചപ്പോൾ , അതുണ്ടാക്കിയ അസഹിഷ്ണുത അസഹ്യമായിരുന്നു. തങ്ങൾക്ക് ഹിതകരമല്ലാത്തതൊന്നും അവതരിപ്പിക്കാൻ പാടില്ലെന്ന നിലപാട് ഫാസിസമാണ്.നാടകം കൊണ്ട് മാത്രം ഒരു കലാകാരന് ഇന്ന് ജീവിക്കാനാവില്ല.
സമൂഹത്തിന്റെ വിവിധ തുറകളിൽ ജോലി ചെയ്യുന്നവരാണ് അരങ്ങുകളിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നാടകത്തിന്റെ പുനരുജ്ജീവനത്തിന് സർക്കാരും , കലാസ്നേഹികളുംഒരുമിച്ച് മുന്നോട്ട് വരേണ്ടതുണ്ടെന്ന് സ്പീക്കർ ഓർമ്മിപ്പിച്ചു.


ഒ. അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു.രാജശേഖരൻഓണംതുരുത്തിന്റെനാമധേയത്തിലുള്ള പ്രഥമ നാടക അവാർഡ് സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ ഗിരീഷ് ഗ്രാമികക്ക് സമ്മാനിച്ചു. 25,000 രൂപയും , കീർത്തിമുദ്രയുമടങ്ങിയതാണ് അവാർഡ്.സുരേഷ് ബാബു ശ്രീസ്ഥ, അബ്ദുൾ കരീം, രമേശൻ പുനത്തിൽ സംസാരിച്ചു. നാടക കലാകാരന്മാർക്ക് ഉപഹാര സമർപ്പണവുമുണ്ടായി. ചാലക്കര പുരുഷു സ്വാഗതവും, സവ്യസാചി നന്ദിയും പറഞ്ഞു.
തുടർന്ന്, ഒരു പലസ്തീൻ കോമാളി (മാഹി നാടക പുര) ജയഭാരതി ടൈലേർസ് (യുവശക്തി അരവത്ത്) ക്ലാവർ റാണി (ലിറ്റിൽ എർത്ത് സ്കൂൾ ഓഫ് തിയേറ്റർ (മലപ്പുറം)നാടകങ്ങൾ അരങ്ങേറി.

Leave a comment

Your email address will not be published. Required fields are marked *