January 15, 2026
  • January 15, 2026

വാഹനാപകടം: ഷൈന്‍ ടോം ചാക്കോയുടെ പിതാവ് മരിച്ചു

by on June 6, 2025 0 In Uncategorized

നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം സേലത്ത് അപകടത്തില്‍പ്പെട്ടു. ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോ മരിച്ചു. ഷൈന്‍ ടോം ചാക്കോയുടെ കൈയ്ക്ക് പരുക്ക്. അപകടം, ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ. ഇന്ന് പുലര്‍ച്ചെ സേലം- ബെംഗളൂരു ദേശീയ പാതയിലാണ് അപകടം. സിപി ചാക്കോയുടെ മൃതദേഹം ധര്‍മ്മപുരി മെഡിക്കല്‍ കോളജിലാണ് നിലവിലുള്ളത്. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ഉച്ചയോടെ മൃതദേഹം വിട്ട് നല്‍കും. എതിര്‍ ദിശയില്‍ നിന്ന് വന്ന ലോറിയുമായി ഇടിച്ചാണ് അപകടമെന്ന് ഷൈന്‍ ടോം...

Read More

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: മത്സരചിത്രം തെളിഞ്ഞു: 10 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത്: പിവി അന്‍വറിന് കത്രിക ചിഹ്നം

by on June 5, 2025 0 In Uncategorized

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരചിത്രം തെളിഞ്ഞു. 10 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. പിവി അന്‍വര്‍ കത്രിക ചിഹ്നത്തില്‍ മത്സരിക്കും. ഇന്നായിരുന്നു നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന ദിവസം. അതിന്റെ സമയപരിധി അവസാനിച്ചു. പിവി അന്‍വറിന്റെ അപരന്‍ അന്‍വര്‍ സാദത്ത് അടക്കം പത്രിക പിന്‍വലിച്ചു. കത്രിക ചിഹ്നം ലഭിച്ചതില്‍ വളരെ സന്തോഷമെന്ന് അന്‍വര്‍ പ്രതികരിച്ചത്. ആദ്യപരിഗണന നല്‍കിയത് ഓട്ടോറിക്ഷയ്ക്കായിരുന്നുവെന്നും അദ്ദേഹം വപറഞ്ഞു. കത്രിക പൂട്ടിട്ട് പൂട്ടിയവരെ കത്രിക കൊണ്ട് തന്നെ നേരിടും. പിണറായിയും സതീശനും കത്രിക പൂട്ടീട്ട് പൂട്ടുകയായിരുന്നു....

Read More

വിദ്യാർഥി പ്രതിഭകൾക്ക് ആദരവ്: അപേക്ഷ ക്ഷണിച്ചു

by on June 5, 2025 0 In Uncategorized

ന്യൂമാഹി: പുന്നോൽ സർവ്വീസ് സഹകരണ ബേങ്ക് വിദ്യാർഥി പ്രതിഭകളെ ആദരിക്കുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയ ങ്ങളിലും എ പ്ലസ് വാങ്ങിയ ബാങ്കിൻ്റെ പ്രവർത്തന പരിധിക്കുള്ളിൽ സ്ഥിരതാമസക്കാരായ വിദ്യാർഥികളെയാണ് ബാങ്ക് ഉപഹാരവും ക്യാഷ് അവാർഡും നൽകി ആദരിക്കുന്നത്. അർഹരായ വിദ്യാർഥികൾ രക്ഷിതാവിൻ്റെ ഫോൺ നമ്പർ സഹിതം 16നകം ബേങ്കിൻ്റെ കുറിച്ചിയിലെ ഹെഢാഫീസിൽ അപേക്ഷ നൽകണം.

Read More

ഷഹബാസ് വധക്കേസ്; പ്രതികളുടെ പ്ലസ് വൺ പ്രവേശന നടപടികൾ ഓൺലൈൻ വഴി ആക്കാൻ നീക്കം

by on June 5, 2025 0 In Uncategorized

താമരശേരി ഷഹബാസ് വധക്കേസിലെ പ്രതികളുടെ പ്ലസ് വൺ പ്രവേശന നടപടികൾ ഓൺലൈൻ വഴി ആക്കാൻ നീക്കം. പൊലീസ് ഇതിനായി നിയമവശം പരിശോധിക്കുന്നു. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് ഓൺലൈൻ വഴി പ്രവേശനം നടത്താൻ പൊലീസ് വിദ്യാഭ്യാസ വകുപ്പിനോട് അവശ്യപ്പെട്ടത്. അഡ്മിഷന് ഇന്ന് പുറത്തിറക്കാൻ ആയിരുന്നു തീരുമാനം. പ്രശ്ന സാധ്യത കണക്കിലെടുത്താണ് ഓൺ ലൈൻ വഴി അഡ്മിഷൻ നടത്താൻ പോലീസ് വിദ്യാഭ്യാസ വകുപ്പിനോട് അവശ്യപ്പെട്ടത്. താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ പ്രതിചേർക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പ്ലസ്‌വൺ അഡ്മിഷൻ നേടാൻ ഹൈക്കോടതിയുടെ അനുമതി...

Read More

കൊച്ചി കപ്പൽ അപകടം; പൊതു മധ്യത്തിൽ വിവരങ്ങൾ പ്രസിദ്ധീകരിക്കണം; സർക്കാരിനോട് ഹൈക്കോടതി

by on June 5, 2025 0 In Uncategorized

കൊച്ചി കപ്പൽ അപകടത്തിൽ സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. അപകടത്തിന്റെ വിവരങ്ങൾ പൊതുമധ്യത്തിലുണ്ടോയെന്ന് കോടതി ചോദിച്ചു. അപകടത്തിന്റെ വിവരങ്ങൾ പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദേശിച്ചു. കപ്പൽ അപകടം, അപകടത്തിൻ്റെ വ്യാപ്തി, ആഘാതം എന്നിവ സംബന്ധിച്ച് വിശദമായ വിവരങ്ങൾ ലഭ്യമാക്കണമെന്ന് കോടതി പറഞ്ഞു. സമുദ്ര തീരദേശ ആവാസ വ്യവസ്ഥയെ എങ്ങനെ ബാധിച്ചിട്ടുണ്ട് എന്ന് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കാർഗോയിലുണ്ടായിരുന്ന വസ്തുക്കൾ സംബന്ധിച്ചും വിവരങ്ങൾ അറിയിക്കണം. ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ നടപടി തുടങ്ങി എന്ന് സർക്കാർ കോടതിയെ അറിയിച്ചു....

Read More

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നടൻ സൗബിൻ ഷാഹിറിന് നോട്ടീസ്

by on June 5, 2025 0 In Uncategorized

കൊച്ചി: മഞ്ഞുമേൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് നോട്ടീസ്. 14 ദിവസത്തിനകം അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. മരട് പൊലീസാണ് നോട്ടീസ് നൽകിയത്. സൗബിൻ ഷാഹിറിന് പുറമേ സഹനിർമ്മാതാക്കളായ ബാബു ഷാഹിറിനും, ഷോൺ ആന്റണിക്കും നോട്ടീസ് നൽകിയിട്ടുണ്ട്. നേരത്തെ കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിർമാതാക്കളുടെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു ഉത്തരവ്. സിനിമയുടെ ലാഭവിഹിതം നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ...

Read More

പച്ചക്കറി മുതൽ ചിപ്‌സ് വരെ, പൂക്കളമിടാനുള്ള പൂക്കളും ലഭ്യമാക്കും; ഓണത്തിന് ചരിത്രം സൃഷ്ടിക്കാൻ കുടുംബശ്രീ ഒരുങ്ങിക്കഴിഞ്ഞുവെന്ന് മന്ത്രി എം ബി രാജേഷ്

by on June 4, 2025 0 In Uncategorized

ഓണത്തിന് ചരിത്രം സൃഷ്ടിക്കാൻ കുടുംബശ്രീ ഒരുങ്ങിക്കഴിഞ്ഞുവെന്ന് മന്ത്രി എം ബി രാജേഷ്. പച്ചക്കറി മുതൽ ചിപ്സും ശർക്കര വരട്ടിയും ഉൾപ്പെടെ ഓണ സദ്യയ്ക്കാവശ്യമായ വിഭവങ്ങളെല്ലാം കുടുംബശ്രീ ഇത്തവണയും മലയാളികൾക്ക് ലഭ്യമാക്കും. പൂക്കളമിടാനുള്ള പൂക്കളും കുടുംബശ്രീ ഉത്പാദിപ്പിക്കും. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിവരം പങ്കുവച്ചത്. 25680 ഏക്കർ പച്ചക്കറി കൃഷിക്കാണ് ഇന്ന് തുടക്കം കുറിച്ചത്. കഴിഞ്ഞ വർഷം ഇത് 6882 ഏക്കർ മാത്രമായിരുന്നു. അതിന്റെ നാലിരട്ടി വരും ഇത്തവണത്തേത്. കഴിഞ്ഞ വർഷം കുടുംബശ്രീയുടെ വനിതാ കർഷകർക്ക് ഓണക്കാലത്ത് ലഭിച്ചത്...

Read More

ദേശീയപാത നിര്‍മാണം: ‘2025ല്‍ തന്നെ പൂര്‍ത്തിയാക്കണം’; കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ട് മുഖ്യമന്ത്രി

by on June 4, 2025 0 In Uncategorized

ദേശീയപാതാ നിര്‍മാണത്തിലെ വിവാദങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ണായക കൂടിക്കാഴ്ച. പൊതുമാരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുത്തു. കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടു. ദേശീയപാത നിര്‍മ്മാണം ഡിസംബറിനകം പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. പോസിറ്റീവ് ആയ മറുപടി കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നല്‍കിയെന്നും വിവരമുണ്ട്. ദേശീയപാതയിലെ അപാകതയില്‍ തുടര്‍നടപടികള്‍ ഉണ്ടാകും.സ്ഥലം ഏറ്റെടുപ്പിന് നല്‍കിയ...

Read More

ഓൺലൈൻ വ്യാപാരി പഴയഫോൺ നൽകി കമ്പളിപ്പിച്ചു 70,000/- രൂപ നഷ്ടപരിഹാരം അനുവദിച്ച് ഉപഭോക്തൃ തർക്ക പരിഹാര കോടതി

by on June 4, 2025 0 In Uncategorized

കൊച്ചി: ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ച് പഴയതും കേടായതുമായ മൊബൈൽ ഫോൺ നല്‍കി കമ്പളിപ്പിക്കുകയും അത് തിരികെ എടുത്ത ശേഷം പണം തിരികെ നല്‍കാതിരുന്ന ഓൺലൈൻ വ്യാപാരി നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. ചെന്നൈ ആസ്ഥാനമായ ലാപ്‌ടോപ്‌സോൺ എന്ന സ്ഥാപനത്തിനെതിരായ പരാതിയിലാണ് കോടതി 70,000 രൂപ പിഴയിട്ടത്. 2023 ഏപ്രിലിൽ, കൊച്ചിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന കെ.എസ്. മാരിയപ്പൻ ഓൺലൈനിലൂടെ 55,000/- രൂപക്ക് വാങ്ങിയ സാംസങ് ഗാലക്സി S21 മൊബൈലിന് ഗുണനിലവാരമില്ലായ്മയും...

Read More

എറണാകുളം ജില്ലാ ജയിലില്‍ വെല്‍ഫെയര്‍ ഓഫീസറുടെ വിരമിക്കല്‍ ചടങ്ങില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍

by on June 4, 2025 0 In Uncategorized

എറണാകുളം ജില്ലാ ജയിലില്‍ വെല്‍ഫെയര്‍ ഓഫീസറുടെ വിരമിക്കല്‍ ചടങ്ങില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍. ജയിലിനുള്ളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ റീലായി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ദൃശ്യങ്ങള്‍ ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചു. വീഴ്ച സംഭവിച്ചില്ല എന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി. വിരമിച്ച ഉദ്യോഗസ്ഥന്‍ ക്ഷണിച്ചതിനനുസരിച്ചാണ് ഇവര്‍ എത്തിയത്. കൃത്യമായി രേഖകള്‍ വാങ്ങിവച്ച ശേഷമാണ് ഇവരെ ജയിലിനുള്ളില്‍ പ്രവേശിപ്പിച്ചതെന്നാണ് വ്യക്തമാകുന്നത്. ഇത് രജിസ്റ്ററിലും രേഖപ്പെടുത്തിയിട്ടുണ്ട്.

Read More