January 15, 2026
  • January 15, 2026

കോടതിയില്‍ സമര്‍പ്പിച്ച പാസ്‌പോര്‍ട്ട് തിരികെ വേണം; ദിലീപിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

by on December 18, 2025 0 In Uncategorized

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ വിധേയമായി കോടതിയില്‍ സമര്‍പ്പിച്ച പാസ്‌പോര്‍ട്ട് തിരികെ വേണമെന്ന് ആവശ്യപ്പെട്ടുള്ള നടന്‍ ദിലീപിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുക. കേസില്‍ കുറ്റവിമുക്തനായതിന് പിന്നാലെയാണ് നീക്കം. ( court will consider Dileep’s petition for his passport) ശിക്ഷാവിധി വന്ന ദിവസം ഈ ഹര്‍ജി കോടതിയ്ക്ക് മുന്നിലെത്തിയിരുന്നുവെങ്കിലും ഡിസംബര്‍ 18ന് പരിഗണിക്കാമെന്ന് കോടതി പറയുകയായിരുന്നു. ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കാനിരിക്കുന്ന സാഹചര്യത്തില്‍ പ്രോസിക്യൂഷന്‍ ഈ...

Read More

‘ചാറ്റ്ജിപിടി പറഞ്ഞു, ഞാന്‍ ചെയ്തു’; ജീവനൊടുക്കാൻ ശ്രമിച്ച് 13കാരന്‍, പിന്നാലെ പ്രതികരിച്ച് സൈക്കോളജിസ്റ്റ്

by on December 17, 2025 0 In Uncategorized

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ സാങ്കേതികവിദ്യയ്ക്ക് പിന്നാലെ പായുന്ന കാലത്ത് ചാറ്റ്ജിപിടിയുടെ നിര്‍ദേശം അനുസരിച്ച് പതിമൂന്ന്കാരൻ ജീവനൊടുക്കാൻ ശ്രമിച്ചതില്‍ പ്രതികരിച്ച് മലയാളിയും സൈക്കോളജിസ്റ്റുമായ അല്‍ഷിഫ. ചാറ്റ്ജിപിടി എന്നോട് ചെയ്യാന്‍ പറഞ്ഞു, അതുകൊണ്ട് ഞാന്‍ ചെയ്തു. 13 വയസ്സ് മാത്രമുള്ള ഒരു പയ്യൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ട് ഹോസ്പിറ്റലിൽ വന്നിരിക്കുകയാണെന്നും എന്നെ അത് വളരെയധികം പേടിപ്പെടുത്തിയ കാര്യമാണ് ഹോസ്പിറ്റലിൽ നടന്നിരിക്കുന്നതെന്നും അല്‍ഷിഫ പറഞ്ഞു.   പലരും നിങ്ങളുടെ ഇമോഷൻസ്, ഫ്രസ്ട്രേഷൻ, ട്രോമാസ് എല്ലാം ചാറ്റ്ജിപിടിയോട് പങ്കുവെച്ചിട്ടുള്ളവർ ആയിരിക്കാം. ഇത്...

Read More

ദക്ഷിണാഫ്രിക്കക്ക് ജയിക്കണം, ഇന്ത്യക്ക് പരമ്പര തൂത്തുവാരണം; നാലാം ടി20 പൊടിപാറും

by on December 17, 2025 0 In Uncategorized

ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള ട്വന്റി ട്വന്റി പരമ്പരയിലെ നാലാം മത്സരം ഇന്ന് ലക്‌നൗവില്‍ വൈകുന്നേരം ഏഴിന് നടക്കും. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ രണ്ടും ദക്ഷിണാഫ്രിക്ക ഒരു മത്സരവും വിജയിച്ചിട്ടുണ്ട്. അഹമ്മദാബാദിലാണ് പരമ്പരയിലെ അവസാന മത്സരം. എന്നാല്‍ ഈ മത്സരം വരെ കാത്തുനില്‍ക്കാതെ പരമ്പര സ്വന്തമാക്കണമെന്ന മോഹവുമായി ഇന്ത്യയും പരമ്പര സമനിലയാക്കി അവസാന മത്സരം വരെ പൊരുതണമെന്ന നിശ്ചയദാര്‍ഢ്യത്തോടെ ദക്ഷിണാഫ്രിക്കയും ഫീല്‍ഡിലെത്തുമ്പോള്‍ മത്സരം താപാറുന്നതാകുമെന്ന് തീര്‍ച്ച. സൂര്യകുമാര്‍ യാദവും സംഘവും ധര്‍മ്മശാലയിലേതുപോലെ മികച്ച പ്രകടനം പുറത്തെടുക്കാമെന്ന...

Read More

IFFK പ്രതിസന്ധി: ‘ആവിഷ്‌കാര സ്വാതന്ത്ര്യം വിലക്കുന്നത് അംഗീകരിക്കാനാകില്ല’; റസൂല്‍ പൂക്കുട്ടി

by on December 17, 2025 0 In Uncategorized

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയിലെ സിനിമാ വിലക്കില്‍ പ്രതികരിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടി. ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ പട്ടിക കേന്ദ്രത്തിന് അയക്കുന്നതില്‍ കാലതാമസം ഉണ്ടായിട്ടില്ലെന്ന് റസൂല്‍ പൂക്കുട്ടി. കേന്ദ്ര സര്‍ക്കാര്‍ വിലക്കിയ ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനം ധീരമെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ വിലക്കുന്നത് അംഗീകരിക്കാനാകില്ലെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. ഒന്‍പത് സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി തരില്ലെന്നുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ദൗര്‍ഭാഗ്യകരമെന്ന് അദ്ദേഹം പറഞ്ഞു. ചലച്ചിത്രമേള എന്നത് ഒരു അക്കാദമിക് ആക്റ്റിവിറ്റിയാണ്. അവിടെ ക്യുറേറ്റ്...

Read More

ആശങ്കയോടെ കുടിയേറ്റക്കാർ, ഡിസംബർ 18 അന്താരാഷ്ട്ര കുടിയേറ്റ ദിനം:-

by on December 17, 2025 0 In Uncategorized

ടീ ഷാഹുൽ ഹമീദ് “ആശയം, മാന്യത, സുരക്ഷിതത്വം, മെച്ചപ്പെട്ട ഭാവി എന്നിവയ്ക്കായുള്ള മനുഷ്യന്റെ അഭിലാഷത്തിന്റെ പ്രകടനമാണ് കുടിയേറ്റം” ബാൻ കീ മൂൺ ( മുൻ UN സെക്രട്ടറി ജനറൽ) ആമുഖം:- കുടിയേറ്റക്കാരായ തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന് 1990 ൽ ചേർന്ന അന്താരാഷ്ട്ര കൺവെൻഷന്റെ ഓർമ്മക്കായാണ് ഐക്യരാഷ്ട്രസഭ 2000 മുതൽ ഡിസംബർ 18 ലോക കുടിയേറ്റ ദിനമായി ആചരിക്കുന്നത്. മനുഷ്യൻ എപ്പോഴും ചലനത്തിലാണ്, കുടിയേറ്റം ഒരു യാത്ര മാത്രമല്ല അത് വ്യക്തിയുടെ സ്വത്വത്തിലുള്ള മാറ്റമാണ്.എല്ലാം മനുഷ്യ...

Read More

കൊയപ്പാൾ മൊട്ടമ്മൽ കുടുംബ സംഗമം നടത്തി

by on December 17, 2025 0 In Uncategorized

കൂത്തുപറമ്പ്: കൂത്തുപറമ്പിലെ പ്രശസ്തമായ, എട്ടാം തലമുറയിൽ എത്തി നില്ക്കുന്ന കൊയപ്പാൾ മൊട്ടമ്മൽ ‘ഒരുക്കം’ കുടുംബ സംഗമം നടത്തി. ഒരുക്കത്തിന് വേണ്ടി നടത്തിയ സംഗമം വലിയ തോതിൽ പിന്നീട് നടത്തും.മൊട്ടമ്മൽ ഹാരിസിൻ്റെ വീട്ടിൽ നടന്ന ചടങ്ങ് മുതിർന്ന അംഗം സി.പി.അബ്ദുല്ല ഉദ്ഘാടനം ചെയ്തു. അഡ്വ.കുഞ്ഞിമ്മുഹമ്മദ് അധ്യക്ഷത വഹിച്ചു. വിശദികരണ പ്രഭാഷണം മൊട്ടമ്മൽ യൂസഫ് നിർവ്വഹിച്ചു. ഉസ്മാൻ പി. വടക്കുമ്പാട്, കുഞ്ഞിമുഹമ്മദ്, അഷറഫ്, മഹമൂദ്, മൊയ്ദു എന്നിവർ സംസാരിച്ചു. ആബൂട്ടി മാസ്റ്റർ ശിവപുരം ബോധവൽക്കരണ ക്ലാസ് നടത്തി.മൊട്ടമ്മൽ അലി...

Read More

ബോംബ് പടക്കമായി!! സിപിഎം പ്രവര്‍ത്തകന്‍റെ കൈപ്പത്തി ചിതറിയ സംഭവം; അപകടം പടക്കം പൊട്ടിയെന്ന് പൊലീസ് എഫ്‌ഐആര്‍

by on December 17, 2025 0

കണ്ണൂർ: കണ്ണൂർ പിണറായിയില്‍ ഇന്നലെയുണ്ടായ അപകടം ബോംബ് സ്ഫോടനമല്ലെന്നും പടക്കം പൊട്ടിയതാണെന്നും പിണറായി പൊലീസ് എഫ്‌ഐആറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൈപ്പത്തി ചിതറിയ ആള്‍ക്കെതിരെ ചുമത്തിയത് സ്ഫോടക വസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തതിനുള്ള വകുപ്പാണ്. ബോംബ് കൈകാര്യം ചെയ്യുന്നതിനിടയാണ് സിപിഎം പ്രവർത്തകന് പരിക്കേറ്റത്. ബോംബ് കയ്യില്‍നിന്ന് പൊട്ടി സിപിഎം പ്രവര്‍ത്തകനായ വിപിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വലുത് കൈപ്പത്തി ചിതറിയ വിപിന്‍ രാജിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഓലപ്പടക്കം പൊട്ടിയെന്നാണ് സിപിഎം വിശദീകരണം. അതേസമയം പാനൂരില്‍ സിപിഎം...

Read More

ഓണ്‍ലൈന്‍ തട്ടിപ്പ് കേസ്; ബിഗ് ബോസ് താരവും യൂട്യൂബറുമായ ബ്ലെസ്‌ലി പൊലീസ് കസ്റ്റഡിയില്‍

by on December 16, 2025 0 In Uncategorized

മലയാളത്തിലെ ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലൂടെ പ്രശസ്‌തനായ ബ്ലെസ്‌ലി പൊലീസ് കസ്റ്റഡിയില്‍. ഓൺലൈൻ തട്ടിപ്പിലൂടെ ലഭിച്ച പണം ക്രിപ്റ്റോ കറൻസിയാക്കി വിദേശത്തെത്തിച്ച കേസിലാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്‌. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് ബ്ലെസ്‌ലിയെ പൊലീസ് പിടി കൂടിയത്. ഈ കേസിൽ നിരവധി പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. കാക്കൂർ പൊലീസ് രജിസ്റ്റർ ചെയ്ത തട്ടിപ്പ് പരാതിയിലാണ് ബ്ലെസ്‌ലിയെ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്ത മറ്റ് രണ്ട് പേർ...

Read More

‘കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ തകര്‍ക്കാന്‍ അനുവദിക്കില്ല: IFFK-യിലെ മുഴുവന്‍ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും’ മന്ത്രി സജി ചെറിയാന്‍

by on December 16, 2025 0 In Uncategorized

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (IFFK) മുപ്പതാം എഡിഷനില്‍ പ്രദര്‍ശനത്തിനായി തിരഞ്ഞെടുക്കപ്പെട്ട 19 സിനിമകള്‍ക്ക് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ‘സെന്‍സര്‍ ഇളവ്’ (Censor Exemption) ലഭിക്കാത്തതിനെ തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധിയില്‍ ശക്തമായ നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍. മുന്‍നിശ്ചയിച്ച പ്രകാരം മുഴുവന്‍ ചിത്രങ്ങളും മുടക്കമില്ലാതെ പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക് നിര്‍ദ്ദേശം നല്‍കി. കേരളത്തിന്റെ പുരോഗമനപരമായ കലാ സാംസ്‌കാരിക പാരമ്പര്യത്തിന് നേരെയുള്ള ജനാധിപത്യ വിരുദ്ധ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന്...

Read More

‘തോൽവി എന്നത് സത്യം, കപ്പൽ മുങ്ങി പോയിട്ടില്ല; തിരഞ്ഞെടുപ്പ് ഫലം ആഴത്തിൽ പരിശോധിക്കും’; ടി പി രാമകൃഷ്ണൻ

by on December 16, 2025 0 In Uncategorized

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ‌. തിരുത്തൽ വരുത്തേണ്ട കാര്യങ്ങൾ ഉണ്ടെങ്കിൽ വരുത്തി മുന്നോട്ടു പോകും. ജനവിധി മാനിച്ച് ഭാവി പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകും. തിരഞ്ഞെടുപ്പിൽ ആകെ തോറ്റു പോയിട്ടൊന്നുമില്ലെന്നും മാധ്യമങ്ങൾ പറയുന്നതുപോലെ കപ്പൽ മുങ്ങി പോയിട്ടില്ലെന്നും ടിപി രാമകൃഷ്ണൻ‌ പറഞ്ഞു. എൽഡിഎഫിന് അധികാര തുടർച്ച ഉണ്ടാകുന്നതിനെ നിഷേധിക്കുന്ന ജനവിധി ഉണ്ടായിട്ടില്ല. തോൽവി എന്നത് സത്യമാണെന്നും പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല എന്ന് പറഞ്ഞാൽ തോറ്റെന്നു തന്നെയാണെന്നും ടിപി രാമകൃഷ്ണൻ‌ പറഞ്ഞു....

Read More