January 14, 2026
  • January 14, 2026

പി വി അൻവർ എവിടെ നിന്നാലും വിജയിക്കും, കോഴിക്കോട് നിന്നാൽ കോഴിക്കോട്ടെ ജനങ്ങൾ വിജയിപ്പിക്കും; കോഴിക്കോട് ഡിസിസി പ്രസിഡന്റ്

by on January 7, 2026 0 In Uncategorized

പി വി അൻവറിന് എവിടെ നിന്നാലും വിജയസാധ്യതയുണ്ടെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ . അൻവർ ബേപ്പൂരിൽ മത്സരിക്കുമോ എന്ന് നേതൃത്വം ആണ് പറയേണ്ടത്. അൻവറിന് എവിടെ വേണമെങ്കിലും മത്സരിക്കാം. കോഴിക്കോട് നിന്നാൽ കോഴിക്കോട്ടെ ജനങ്ങൾ വിജയിപ്പിക്കുമെന്നു പ്രവീൺ കുമാർ പറഞ്ഞു.നിയമസഭ തിരഞ്ഞെടുപ്പ്, സ്ഥാനാർഥി പട്ടിക തയ്യാറാണ്. നേതൃത്വം ആവശ്യപ്പെട്ടാൽ ശുപാർശ പട്ടിക കൈമാറും. താഴെത്തട്ടിൽ ഉള്ളവരുടെ വികാരം മനസ്സിലാക്കുന്ന നേതൃത്വം ആണ്. കെട്ടിയിറക്കുന്ന സ്ഥാനാർത്ഥികൾ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ. കോഴിക്കോട് ജില്ലയിൽ യുഡിഎഫ് 13ൽ...

Read More

‘വേദനയെന്ന് പറഞ്ഞപ്പോഴൊക്കെ വെള്ളം കുടിക്കാനാണ് ഡോക്ടേഴ്‌സ് പറഞ്ഞത്, രണ്ട് മാസത്തെ വേദനയ്ക്ക് ശേഷം വയറ്റില്‍ നിന്ന് തുണിക്കെട്ട് താനേ പുറത്തുവന്നു’

by on January 7, 2026 0 In Uncategorized

മാനന്തവാടി മെഡിക്കല്‍ കോളജിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവ് മൂലം തനിക്ക് നേരിടേണ്ടി വന്ന ദുരവസ്ഥ വിവരിച്ച് മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ യുവതി. പ്രസവത്തിന് രണ്ടരമാസത്തിന് ശേഷം യുവതിയുടെ വയറ്റില്‍ നിന്ന് വലിയ തുണിക്കഷ്ണമാണ് പുറത്തുവന്നത്. പ്രസവം കഴിഞ്ഞയുടന്‍ താന്‍ വേദനയെന്ന് പറഞ്ഞപ്പോള്‍ നന്നായി വെള്ളം കുടിക്കാത്തത് കൊണ്ടാണെന്ന് മാത്രം പറഞ്ഞ് ആശുപത്രി അധികൃതര്‍ തന്നെ തിരിച്ചയച്ചുവെന്നാണ് യുവതി  പറയുന്നത്. ശരിയായി സ്‌കാന്‍ ചെയ്യാനോ പരിശോധിക്കാനോ പോലും ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നും യുവതി  പറഞ്ഞു. ഗുഡ്‌മോണിംഗ് വിത്ത് ആര്‍ ശ്രീകണ്ഠന്‍...

Read More

വി.കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു

by on January 6, 2026 0

മലപ്പുറം: മുന്‍ മന്ത്രിയും മുസ്‌ലീം ലീഗ് നേതാവുമായ വി.കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍. രണ്ട് ദിവസം മുമ്ബ് സ്ഥിതി വഷളാവുകയായിരുന്നു.   നാല് തവണ എംഎല്‍എയും രണ്ട് തവണ മന്ത്രിയുമായിട്ടുള്ള അദ്ദേഹം മുസ്‌ലിം ലീഗ് ഉന്നതാധികാരസമിതിയിലടക്കം പ്രവർത്തിച്ചിട്ടുണ്ട്. ചന്ദ്രിക ഡയറക്ടർ ബോർഡ് അംഗമടക്കമുള്ള പദവികള്‍ വഹിച്ചിരുന്നു.   2001ലും 2006ലും മട്ടാഞ്ചേരിയില്‍ നിന്നും 2011ലും 2016ലും കളമശേരിയില്‍ നിന്നും നിയമസഭാംഗമായ അദ്ദേഹം യുഡിഎഫ് സർക്കാരുകളില്‍ വ്യവസായ, പൊതുമരാമത്ത് വകുപ്പുകളുടെ മന്ത്രിയായിരുന്നു....

Read More

താജ്‌ മഹല്‍ സൗജന്യമായി കാണാൻ അവസരം, ഭൂഗര്‍ഭ അറയിലെ യഥാര്‍ത്ഥ ഖബറിടങ്ങളും കാണാം; ഷാജഹാൻ്റെ ഉറൂസ് ഈ മാസം

by on January 6, 2026 0

ആഗ്ര: മുഗള്‍ ചക്രവർത്തി ഷാജഹാന്റെ 371ാമത് ഉറൂസിനോട് അനുബന്ധിച്ച്‌ താജ്‌ മഹലില്‍ സഞ്ചാരികള്‍ക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്നു. ജനുവരി 15, 16, 17 തീയതികളിലാണ് സന്ദർശകർക്ക് ടിക്കറ്റെടുക്കാതെ താജ്‌ മഹല്‍ കാണാൻ അവസരം ലഭിക്കുക. ഷാജഹാൻ്റെയും മുംതാസിന്റെയും യഥാർത്ഥ കബറിടങ്ങള്‍ സ്ഥിതി ചെയ്യുന്ന ഭൂഗർഭ അറ പൊതുജനങ്ങള്‍ക്കായി ഈ ദിവസങ്ങളില്‍ തുറന്നുകൊടുക്കും. വർഷത്തിലൊരിക്കല്‍ ഉറൂസ് ദിനങ്ങളില്‍ മാത്രമാണ് സന്ദർശകർക്ക് ഈ കബറിടങ്ങള്‍ കാണാൻ അനുവാദമുള്ളത്. ജനുവരി 15, 16 തീയതികളില്‍ ഉച്ചയ്ക്ക് 2 മണി മുതലും...

Read More

താമരശേരിയില്‍ മഞ്ഞപ്പിത്തം ബാധിച്ച്‌ യുവതി മരിച്ചു

by on January 6, 2026 0

കോഴിക്കോട്: താമരശേരിയില്‍ മഞ്ഞപ്പിത്തം ബാധിച്ച്‌ യുവതി മരിച്ചു. കോന്നി പൈനാമണ്‍ സ്വദേശിനി പച്ചയില്‍ ബേബി വർഗീസ് (42) ആണ് മരിച്ചത്. താമരശേരി ഈങ്ങാപ്പുഴ പയോണയില്‍ വാടകക്ക് താമസിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി നാലു ദിവസം മുമ്ബാണ് വീട്ടില്‍ തിരിച്ചെത്തിയത്.   തുടര് ചികിത്സക്കായി ഇന്ന് വീണ്ടും ആശുപത്രിയിലേക്ക് പോകാനിരിക്കെയാണ് മരണം.

Read More

ആന്റണി രാജുവിന്റെ വക്കീല്‍ പണി തെറിക്കും; ബാര്‍ കൗണ്‍സില്‍ പുറത്താക്കും; ജട്ടിക്കേസിലെ ‘വെട്ടി ഒട്ടിക്കല്‍’ നാണക്കേടെന്ന് വിലയിരുത്തി ഇടതു മുന്നണിയും; ഇനി എല്‍എഡിഎഫ് യോഗത്തിലും ആന്റണി രാജുവിനെ പങ്കെടുപ്പിക്കില്ല; ജനാധിപത്യ കേരളാ കോണ്‍ഗ്രസ് പ്രതിസന്ധിയില്‍

by on January 5, 2026 0

തിരുവനന്തപുരം: മുന്‍ മന്ത്രി ആന്റണി രാജുവിന് ഇരട്ടപ്രഹരം. തൊണ്ടിമുതല്‍ മോഷ്ടിച്ചെന്ന കേസില്‍ കോടതിയില്‍ നിന്ന് കനത്ത പ്രഹരം ഏറ്റുവാങ്ങിയതിന് പിന്നാലെ അഡ്വേേക്കറ്റ് പദവും നഷ്ടമാകും അന്റണി രാജുവിന്റെ അഭിഭാഷക ലൈസന്‍സ് റദ്ദാക്കാന്‍ ബാര്‍ കൗണ്‍സില്‍ നടപടികള്‍ ആരംഭിക്കും. കോടതിയെ കബളിപ്പിച്ചും തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചും വിദേശി പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ച അഭിഭാഷകനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ബാര്‍ കൗണ്‍സില്‍ സ്വീകരിക്കുന്നത്. ഒരു അഭിഭാഷകന്‍ എന്ന നിലയില്‍ നീതിപീഠത്തോട് കാണിക്കേണ്ട പ്രാഥമിക മര്യാദകള്‍ ലംഘിച്ചു എന്നതാണ് ആന്റണി രാജുവിനെതിരെയുള്ള...

Read More

സഹകരണമേഖലയെ തകർക്കുന്ന നിലപാടിൽ നിന്നും സർക്കാർ പിൻമാറണം

by on January 5, 2026 0

സഹകരണമേഖലയെ തകർക്കുന്ന നിലപാടിൽ നിന്നും സർക്കാർ  പിൻമാറണം   പയ്യന്നൂർ : സഹകരണമേഖലയെ തകർക്കുന്ന നിലപാടിൽ നിന്നും സർക്കാർ പിൻമാറണം എന്നാവശ്യപ്പെട്ട് കൊണ്ട് കേരളകോ ഓപ്പറേറ്റിവ് എംപ്ലോയിസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് ബിനു കാവുങ്കൽ നയിക്കുന്ന സഹകരണ സംരക്ഷണ യാത്രയ്ക്ക് പയ്യന്നുരിൽ നൽകിയ സ്വീകരണം ഡി സി സിജനറൽ സെക്രട്ടറി അഡ്വ ബ്രിജേഷ്കുമാർ ഉത്ഘാടനം ചെയ്തു കെ സി ഇ എഫ് സംസ്ഥാന സെക്രട്ടറി എൻ.വി.രഘുനാഥൻ അദ്ധ്യക്ഷനായി ഡിസിസി ജനറൽ സെക്രട്ടറിമാരായ എ.പി നാരായണൻ...

Read More

ഐപിഎൽ മത്സരങ്ങളുടെ സംപ്രേഷണം വിലക്കി ബംഗ്ലാദേശ് സർക്കാർ

by on January 5, 2026 0 In Uncategorized

ഐപിഎൽ മത്സരങ്ങളുടെ സംപ്രേഷണം വിലക്കി ബംഗ്ലാദേശ് സർക്കാർ. ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ഐപിഎല്ലിൽ നിന്ന് രാഷ്ട്രീയ കാരണങ്ങളാൽ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് നടപടി. അതേസമയം ലോകകപ്പിലെ ബംഗ്ലാദേശിന്റെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന ആവശ്യം ബിസിസിഐ തള്ളി. ബിജെപിയുടെയും ഹിന്ദു സംഘടനകളുടെയും പ്രതിഷേധങ്ങൾക്ക് വഴങ്ങി, ബിസിസിഐ മുസ്തഫിസുർ റഹ്മാനെ ഐപിഎല്ലിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയിൽ കളിക്കാൻ ഇല്ലെന്ന കടുത്ത നിലപാടിലേക്ക് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് എത്തിയത്. താരങ്ങളുടെയും പരിശീലകരുടെയും ആരാധകരുടെയും...

Read More

പുതുപ്പള്ളി മണ്ഡലത്തിൽ മറ്റൊരാളെ പരിഗണിച്ചാൽ മാറി നിൽക്കാൻ തയ്യാർ; ചാണ്ടി ഉമ്മൻ

by on January 5, 2026 0 In Uncategorized

നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി മണ്ഡലത്തിൽ നിന്ന് മാറി നിൽക്കാൻ തയ്യാറെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. താൻ മാറി നിൽക്കാൻ തയ്യാറെന്ന് ചാണ്ടി ഉമ്മൻ നേതൃത്വത്തെ അറിയിച്ചു. പുതുപ്പള്ളി മണ്ഡലത്തിൽ മറ്റൊരാളെ പരിഗണിക്കുകയാണെങ്കിൽ മാറി നിൽക്കാൻ തയ്യാറാണ്. ഇക്കാര്യം AICC ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയെ നേരിട്ട് അറിയിച്ചു. അതേസമയം കോൺഗ്രസ് മെഗാ പഞ്ചായത്ത് ഈ മാസം 19 ന് കൊച്ചിയിൽ നടക്കും. തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിജയാഹ്ലാദ പരിപാടിയാണ് മെഗാ പഞ്ചായത്ത്. പരിപാടിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കും....

Read More

ശബരിമല സ്വർണ്ണക്കൊള്ള; എസ്ഐടി അന്വേഷണത്തിൽ തൃപ്തി അറിയിച്ച് ഹൈക്കോടതി

by on January 5, 2026 0 In Uncategorized

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എസ്ഐടി അന്വേഷണത്തിൽ തൃപ്തി അറിയിച്ച് ഹൈക്കോടതി ദേവസ്വം ബെഞ്ച്. അന്വേഷണം പൂർത്തിയാക്കാൻ 6 ആഴ്ച കൂടി സമയം നീട്ടി നൽകി. ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്ക് പകരം പുതിയ രണ്ടു പേരരെ ഉൾപ്പെടുത്താൻ കോടതി അനുമതി കൊടുത്തു. ശബരിമല സ്വർണ്ണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തെ സംശയനിഴലിൽ നിർത്തുന്നതായിരുന്നു സിംഗിൾ ബെഞ്ചിന്റെ പരാമർശങ്ങൾ. രാഷ്ട്രീയമായും എസ്ഐടി ആക്രമിക്കപ്പെട്ടു. എന്നാൽ എസ്ഐടി രൂപീകരിച്ച ദേവസ്വം ബെഞ്ചിന് വ്യത്യസ്ത നിലപാടാണ് ഉള്ളത്. അന്വേഷണത്തിൽ ദേവസ്വം ബെഞ്ച്...

Read More