June 17, 2025
  • June 17, 2025
Breaking News
  • Home
  • Uncategorized
  • ‘വിഴിഞ്ഞം തുറമുഖ പദ്ധതി കേരളത്തിന്റെ അഭിമാനം; ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പ്രതിപക്ഷ നേതാവിന് അസഹിഷ്ണുത’ ; മന്ത്രി വിഎന്‍ വാസവന്‍

‘വിഴിഞ്ഞം തുറമുഖ പദ്ധതി കേരളത്തിന്റെ അഭിമാനം; ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പ്രതിപക്ഷ നേതാവിന് അസഹിഷ്ണുത’ ; മന്ത്രി വിഎന്‍ വാസവന്‍

By on May 2, 2025 0 50 Views
Share

ലോകം ഉറ്റുനോക്കുന്ന അന്താരാഷ്ട്ര സെമി ഓട്ടോമാറ്റഡ് തുറമുഖമാണ് ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിക്കാന്‍ പോകുന്നതെന്ന് തുറമുഖ വകുപ്പ്മന്ത്രി വിഎന്‍ വാസവന്‍. നാടിനെ സംബന്ധിച്ചിടത്തോളം ചരിത്ര ഏടുകളില്‍ സ്വര്‍ണലിപികളാല്‍ എഴുതിവെക്കാന്‍ പോകുന്ന നിമിഷത്തിനാണ് സാക്ഷിയാകാന്‍ പോകുന്നതെന്നും വിഎന്‍ വാസവന്‍  പറഞ്ഞു. ഇത് അഭിമാനകരവും ആവേശകരവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വികസനരംഗത്ത് വിസ്മയങ്ങള്‍ തീര്‍ക്കുന്ന ഈ തുറമുഖം അതിന്റെ പൂര്‍ണതയില്‍ എത്തിച്ചേരുമ്പോള്‍ ട്രാന്‍സ്ഫിപ്പ്‌മെന്റ് തുറമുഖത്തില്‍ നമ്പര്‍ വണ്‍ ആക്കാനുള്ള പരിശ്രമത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടും, മൂന്നും നാലും ഘട്ടങ്ങള്‍ കൂടി പൂര്‍ത്തിയാകുമ്പോഴേക്കും 30 ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് പ്രോജക്റ്റ് പറയുന്നത്. ഇന്നത്തെ സ്ഥിതി വച്ച് പരിശോധിക്കുമ്പോള്‍ അത് 40 ലക്ഷം വരെയായി മാറാം. ട്രയല്‍ റണ്‍ ആരംഭിച്ചതു മുതല്‍ വലിയ മുന്നേറ്റമാണുണ്ടായത്. വ്യാവസായികാടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ 285 ഷിപ്പുകള്‍ ഇവിടെ വന്നിരിക്കുന്നു- അദ്ദേഹം വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *