August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • ഐ ലവ് യു’ എന്ന് മാത്രം പറയുന്നത് ലൈംഗികാതിക്രമമല്ല; വൈകാരിക പ്രകടനമെന്ന് ബോംബെ ഹൈക്കോടതി

ഐ ലവ് യു’ എന്ന് മാത്രം പറയുന്നത് ലൈംഗികാതിക്രമമല്ല; വൈകാരിക പ്രകടനമെന്ന് ബോംബെ ഹൈക്കോടതി

By on July 2, 2025 0 19 Views
Share

മുംബൈ: ഒരു ‘ഐ ലവ് യു’ എന്ന് പറയുന്നത് ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച്. 2015ല്‍ 17 വയസുള്ള കുട്ടിയെ പീഡിപ്പിച്ചു എന്ന കേസിൽ ശിക്ഷ അനുഭവിച്ച 35 വയസുകാരന്റെ കേസ് പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കോടതിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ യുവാവിനെ കേസില്‍ നിന്ന് ഒഴിവാക്കി.

ഐ ലവ് യു എന്ന് പറയുന്നത് ഒരു വ്യക്തിയുടെ വികാരങ്ങളുടെ പ്രകടനം മാത്രമാണ്, അതിനെ ലൈംഗിക ഉദ്ദേശത്തോടെയുള്ളതായി കണക്കാക്കാന്‍ സാധിക്കില്ല എന്ന് ജസ്റ്റിസ് ഊര്‍മിള ജോഷി ഫാല്‍കെയുടെ അധ്യക്ഷതയിലുളള ബെഞ്ച് ചൂണ്ടിക്കാട്ടി. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ സ്പർശിക്കുക, മോശമായി സംസാരിക്കുക, ആംഗ്യങ്ങള്‍ കാണിക്കുക എന്നിവയൊക്കെ ലൈംഗിക കുറ്റകൃത്യങ്ങളുടെ പരിധിയില്‍ പെടുന്നവയാണ്. എന്നാല്‍ ഇഷ്ടമാണ് എന്ന് പറയുന്നത് കൊണ്ട് മാത്രം ഒരാളെ പീഡനക്കുറ്റം ചുമത്തി ശിക്ഷിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *