August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • ഡോ. അബ്ദുൽ ഹക്കീമിന് യാത്രയയപ്പും വിവരാവകാശ സെമിനാറും ജൂലൈ 31 ന്

ഡോ. അബ്ദുൽ ഹക്കീമിന് യാത്രയയപ്പും വിവരാവകാശ സെമിനാറും ജൂലൈ 31 ന്

By on July 31, 2025 0 50 Views
Share

കൊച്ചി : ചാവറ കൾച്ചറൽ സെന്റർ, പ്രവാസി ലീഗൽ സെൽ, ആർ.ടി. ഐ കേരള ഫെഡറേഷൻ, പരിവർത്തൻ കേരള എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വിവരാവകാശ കമ്മീഷണർ സ്ഥാനത്തു നിന്നും സുത്യർഹമായ സേവനത്തിനുശേഷം വിരമിക്കുന്ന ഡോ.
എ.അബ്ദുൽ ഹക്കീമിന് യാത്രയയപ്പും വിവരാവകാശ സെമിനാറും സംഘടിപ്പിക്കുന്നു.
ജൂലൈ 31, വ്യാഴാഴ്ച 3 മണിക്ക് ചാവറ കൾച്ചറൽ സെന്ററിൽ നടത്തുന്ന സമ്മേളനം കേരള ഹൈക്കോടതി മുൻ ജഡ്‌ജ്‌ , ജസ്റ്റിസ് പി. ജി അജിത് കുമാർ ഉദ്ഘാടനം ചെയ്യും. മനുഷ്യാവകാശ കമ്മീഷൻ മുൻ ആക്ടിങ് ചെയർപേഴ്സൺ പി മോഹനദാസ് അധ്യക്ഷത വഹിക്കും. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ
ഫിലിപ്പ് സി എം ഐ, എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ്
ഡി ബി ബിനു, ആർ ടി ഐ കേരള ഫെഡറേഷൻ രക്ഷാധികാരി കെ എൻ കെ നമ്പൂതിരി, പരിവർത്തൻ കേരള സ്റ്റേറ്റ് കോഡിനേറ്റർ ഐപ്പ് ജോസഫ് എന്നിവർ പ്രഭാഷണം നടത്തും. വിവരാവകാശ പ്രവർത്തകരും കോളേജ് വിദ്യാർത്ഥികളും പങ്കെടുക്കും.

ഫാ. അനിൽ ഫിലിപ്പ് സി എം ഐ,
ഡയറക്ടർ

Leave a comment

Your email address will not be published. Required fields are marked *