January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • അഞ്ചരക്കണ്ടിയിൽ* വൻ രാസ ലഹരി വേട്ട ki

അഞ്ചരക്കണ്ടിയിൽ* വൻ രാസ ലഹരി വേട്ട ki

By editor on January 7, 2026
0 34 Views
Share

 

07-01-2026

പിണറായി

 

*അഞ്ചരക്കണ്ടിയിൽ* വൻ രാസ ലഹരി വേട്ട

 

32 ഗ്രാം MDMA യുമായി 2 ഇതര സംസ്ഥാന തൊഴിലാളികൾ എക്സൈസിൻ്റെ

പിടിയിൽ

 

 

പിണറായി എക്സൈസ് ഇൻസ്പെക്ടർ കെ.എസ് കണ്ണൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അതി മാരക രാസ ലഹരിയുമായി 2 ആസ്സാം സ്വദേശികൾ പിടിയിലായത്. 1സഹിദുൾ ഇസ്ലാം ട/o അബ് റഹ്മാൻ (വയസ്സ് 56/26 ) 2 , മൊഗിബാർ അലി S/o അക്ബറലി (വയസ്സ് 26/ 26 )

 

*എക്സൈസ്കമ്മീഷണർ സക്വാഡംഗങ്ങളായ ജലീഷ് പി ,ബിനീഷ് കെ എന്നിവർക്ക് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന*.

 

രാസ ലഹരി വിൽപ്പനക്കായി ഇതര സംസ്ഥാന തൊഴിലാളികൾ അഞ്ചരക്കണ്ടി ഭാഗത്ത് എത്തുമെന്ന വിവരത്തിൽ കേരള ആൻ്റി ടെററിസ്റ്റ് സ്ക്വാഡിൻ്റെ സഹായ സഹകരണവും ലഭിച്ചിരുന്നു. ആസ്സമിൽ നിന്നും

ലഹരി മരുന്നുകൾ ഇതര സംസ്ഥാന തൊഴിലാളികൾ വഴി എത്തിച്ച് ഉപയോഗവും ,കച്ചവടവും വ്യാപകമായതിനാൽ കർശന പരിശോധനയാണ് എക്സൈസ് നടത്തി വരുന്നത് .

 

പാർട്ടിയിൽ പിണറായി എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പ്രമോദ് കുമാർ സി, കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പി ജലീഷ് ,കെ ബിനീഷ് , പ്രിവൻ്റീവ് ഓഫീസർമാരായ ബാബു ജയേഷ്, യു സ്മിനീഷ് , വനിത സിവിൽ എക്സൈസ് ഓഫീസർ കെ കാവ്യ എന്നിവർ . NDPS Act 22(b), 29, പ്രകാരം ക്രൈം നമ്പർ 01/2026 ആയി കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ് . പ്രതിയെ ബഹു:ACJM തലശ്ശേരിയിൽ ഹാജരാക്കും .തുടർ നടപടികൾ വടകര NDPS കോടതിയിൽ . വരും ദിവസങ്ങളിലും കടുത്ത പരിശോധന നടത്തുമെന്ന് കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി കെ സതീഷ് കുമാർ അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *