January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • പൊതു ഇടങ്ങളിൽനിന്ന് തെരുവുനായ്ക്കളെ നീക്കണം, സർക്കാരുകൾ നടപടിയെടുക്കണം. സുപ്രീം കോടതി…

പൊതു ഇടങ്ങളിൽനിന്ന് തെരുവുനായ്ക്കളെ നീക്കണം, സർക്കാരുകൾ നടപടിയെടുക്കണം. സുപ്രീം കോടതി…

By editor on November 7, 2025
0 78 Views
Share

ദില്ലി: തെരുവുനായ പ്രശ്നത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി. റോഡുകളിൽ നിന്നും പൊതുയിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്നും നിരീക്ഷണത്തിനായി പട്രോളിങ് സംഘത്തെ നിയോഗിക്കണമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവിറക്കി. ദേശീയപാതയടക്കം റോഡുകളിൽ നിന്ന് കന്നുകാലികൾ, നായ്ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് നിര്‍ദേശം. ഇതിന് സർക്കാരുകളും ദേശീയപാത അതോറിറ്റികളും നടപടി സ്വീകരിക്കണം. മൃഗങ്ങളെ കണ്ടെത്താൻ പെട്രോളിങ് സംഘത്തെ നിയോഗിക്കണം. സർക്കാർ ഓഫീസുകൾ, സ്പോർട്സ് കോംപ്ലക്സുൾ, ബസ് സ്റ്റാന്‍ഡ് റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള പൊതുവിടങ്ങളിൽ നിന്ന് തെരുവ് നായ്ക്കളെ നീക്കാൻ എല്ലാ സംസ്ഥാന സർക്കാരുകളും നടപടി സ്വീകരിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം നായ്ക്കൾ കയറാതിരിക്കാൻ നടപടികൾ ഉണ്ടാകണം. ഇക്കാര്യത്തിൽ ദിവസേനയുള്ള പരിശോധന നടത്തണം. ദേശീയപാതകളിൽ നിന്ന് മൃഗങ്ങളെ നീക്കിയ നടപടിയിൽ എട്ട് ആഴ്ചയ്ക്കുള്ളിൽ നടപടി സ്വീകരിക്കണം. നടപ്പിലാക്കിയ കാര്യങ്ങൾ ചീഫ് സെക്രട്ടറിർമാർ സുപ്രീംകോടതിയെ അറിയിക്കണം. പിടികൂടുന്ന തെരുവ് നായ്ക്കളെ ഷെൽട്ടർ ഫോമുകളിലേക്ക് മാറ്റി വന്ധ്യകരിക്കണം. ഇതിനായുള്ള നടപടികൾ മുൻസിപ്പൽ കോർപ്പറേഷൻ അടക്കം തദ്ദേശസ്ഥാപനങ്ങൾ സ്വീകരിക്കണം. പിടികൂടുന്ന നായ്ക്കളെ വന്ധീകരണത്തിനുശേഷം പിടിച്ച അതേസ്ഥലത്ത് തുറന്നുവിടരുതെന്നും ഉത്തരവിട്ടു. ആശുപത്രികൾ അടക്കം പൊതുവിടങ്ങളിൽ നായ്ക്കൾ കയറാതിരിക്കാൻ സംവിധാനം ഒരുക്കണമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.

സുപ്രീം കോടതിയുടെ ഉത്തരവിലെ നിര്‍ദേശങ്ങള്‍- ഒറ്റനോട്ടത്തിൽ

 

സ്കൂളുകൾ, ആശുപത്രികൾ ഉൾപ്പെടെ പൊതുവിടങ്ങളിൽ നിന്ന് നായ്ക്കളെ നീക്കം ചെയ്യണം

പിടികൂടുന്ന നായ്ക്കളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണം

ഇവയെ വന്ധീകരിച്ച് പിടികൂടിയ സ്ഥലങ്ങളിൽ വിടരുത്

നായ്ക്കൾ കയറാതിരിക്കാൻ പൊതു സ്ഥാപനങ്ങളിൽ വേലികൾ സ്ഥാപിക്കണം

രണ്ടാഴ്ചക്കുള്ളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സർക്കാരുകളും ഇതിനുള്ള നടപടികൾ സ്വീകരിക്കണം

നടപ്പാക്കിയ കാര്യങ്ങളിൽ എട്ട് ആഴ്ചയ്ക്കുള്ളിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കണം

ദേശീയപാതകൾ സംസ്ഥാനപാതകൾ എന്നിവയിലെ കന്നുകാലികളെ നീക്കാൻ നടപടി സ്വീകരിക്കണം

ഇതിന് പ്രത്യേക പെട്രോളിങ് സംഘങ്ങളെ നിയോഗിക്കണം

കന്നുകാലികളെ ഉൾപ്പെടെ പിടികൂടി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണം

ഇക്കാര്യങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച വന്നാൽ ഗൗരവമായി കാണുമെന്ന് കോടതി മുന്നറിയിപ്പ്

ചീഫ് സെക്രട്ടറിമാർ ഉൾപ്പെടെ ആഴ്ചക്കുള്ളിൽ നടപ്പാക്കിയ കാര്യങ്ങൾ മറുപടി സമർപ്പിക്കണം

Leave a comment

Your email address will not be published. Required fields are marked *