August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • ‘ക്യാപ്റ്റന്‍ പ്രയോഗം കോണ്‍ഗ്രസിന്റേതല്ലെന്ന് മാത്യു കുഴല്‍നാടന്‍, ചെന്നിത്തലയ്‌ക്കെതിരെ ഉണ്ണിത്താന്‍’; പുകയുന്ന കോണ്‍ഗ്രസ്

‘ക്യാപ്റ്റന്‍ പ്രയോഗം കോണ്‍ഗ്രസിന്റേതല്ലെന്ന് മാത്യു കുഴല്‍നാടന്‍, ചെന്നിത്തലയ്‌ക്കെതിരെ ഉണ്ണിത്താന്‍’; പുകയുന്ന കോണ്‍ഗ്രസ്

By on June 27, 2025 0 28 Views
Share

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസം പകരുന്നതായിരുന്നു ഈ വിജയം. 99 സീറ്റില്‍ നിന്നും ഒരു സീറ്റിന്റെ കുറവുമായാണ് പിണറായി സര്‍ക്കാര്‍ ഇനി പത്തുമാസം ഭരിക്കേണ്ടത്. ഇത് എല്‍ഡിഎഫ് സര്‍ക്കാരിന് രാഷ്ട്രീയമായി വന്‍തിരിച്ചടിയാണ്. എന്നാല്‍ ഷൗക്കത്ത് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി നേതാക്കള്‍ ഇരുചേരിയിലാണ്.

ഇതാണ് കോണ്‍ഗ്രസ്, ഒറ്റെക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടും, വിജയിച്ചുകയറിയാല്‍ അതിന്റെ ക്രഡിറ്റിനെ ചൊല്ലി തര്‍ക്കം ആരംഭിക്കും. വിജയശില്പിയെ ചൊല്ലി തര്‍ക്കമാവും. നേതാക്കള്‍തമ്മില്‍ ചേരിതിരിഞ്ഞ് ആരോപണവും ചെളിവാരിയെറിയലും നടക്കും. കുറച്ചുദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന വിഴുപ്പലക്കലിനു ശേഷം ഹൈക്കമാന്റ് ഇടപെടും, വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തോടെ സ്ഥിതിഗതികള്‍ ശാന്തമാവും. പതിവ് ലൈനില്‍ തന്നെയാണ് കേരളത്തിലെ കോണ്‍ഗ്രസ്. കോണ്‍ഗ്രസില്‍ വീണ്ടും കലാപത്തിനുള്ള വഴിയൊരുങ്ങുകയാണ് ‘ക്യാപ്റ്റന്‍’ പ്രയോഗം. ക്യാപ്റ്റന്‍, കപ്പിത്താന്‍ തുടങ്ങിയ പ്രയോഗം കോണ്‍ഗ്രസിന്റേതല്ലെന്ന നിലപാടിലാണ് മാത്യു കുഴല്‍നാടന്‍. ഇടതുനേതാക്കള്‍ സ്ഥിരം പ്രയോഗിക്കുന്ന ഈ വിശേഷണങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ചാര്‍ത്തുന്നതിനെതിരെയായിരുന്നു മാത്യു കുഴല്‍നാടന്റെ പ്രതിഷേധം. പിണറായി വിജയനെ ക്യാപ്റ്റനെന്നും കപ്പിത്താനെന്നും വിശേഷിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചവരായിരുന്നു കോണ്‍ഗ്രസ് എം എല്‍ എമാര്‍ എന്നതാണ് കുഴല്‍നാടന്റെ അഭിപ്രായഭിന്നതയ്ക്ക് കാരണം.

Leave a comment

Your email address will not be published. Required fields are marked *