August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • തലശ്ശേരി സാൻജോസ് മെട്രോ പൊളിറ്റൻ സ്കൂളിൽ കരാത്തെ കളർ ബെൽറ്റ്‌ ദാന ചടങ്ങ് സംഘടിപ്പിച്ചു

തലശ്ശേരി സാൻജോസ് മെട്രോ പൊളിറ്റൻ സ്കൂളിൽ കരാത്തെ കളർ ബെൽറ്റ്‌ ദാന ചടങ്ങ് സംഘടിപ്പിച്ചു

By on July 12, 2025 0 219 Views
Share

തലശ്ശേരി: സാൻജോസ് മെട്രോപൊളിറ്റൻ സീനിയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ അധ്യായന വർഷത്തെ കരാത്തെ പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ കളർ ബെൽറ്റ് ദാന ചടങ്ങ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. കണ്ണൂർ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് സജേഷ് വാഴാളപ്പിൽ പരിപാടിയുടെ ഉദ്ഘാടനവും വിദ്യാർത്ഥികളുടെ കരാത്തെ കളർ ബെൽറ്റ്‌ സർട്ടിഫിക്കറ്റ് വിതരണവും നിർവഹിച്ചു. കഴിഞ്ഞവർഷത്തെ പരിശീലനം പൂർത്തീകരിച്ച 500 ഓളം വിദ്യാർത്ഥികൾ ജാപ്പനീസ് ബുഡോ കരാത്തെ സ്കൂൾ മുഖ്യ പരിശീലകൻ സെൻസെയ് സി എൻ മുരളിയിൽ നിന്നും കളർ ബെൽറ്റ്‌ ഏറ്റുവാങ്ങി. സ്കൂൾ പ്രിൻസിപ്പാൾ റവ: സിസ്റ്റർ മോളി ജോസഫ് അധ്യക്ഷത വഹിച്ചു. കമല എം വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ലയൺസ് ക്ലബ് ഇന്റർനാഷണൽ റീജൻ ചെയർപേഴ്സൺ സജീവ് മാണിയത്ത്, ദേശീയ അന്തർദേശീയ ജൂഡോ താരം തോക്ചോം നിഷികാന്ത് മെയ്തെ, ജാപ്പനീസ് ബൂഡോ പരിശീലകരായ രാജീവൻ എൻ, പ്രകാശ് കുമാർ കെ കെ, നാസർ പി, സുഷിബ എൻ, അനുഷ , നീരജ, ഷിൽജിത്ത്, സായൂജ് തുടങ്ങിയവർ നേതൃത്വം നൽകി. സെൻസായി സി സി എൻ മുരളി സ്വാഗതവും നൈറ നന്ദിയും പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *