January 14, 2026
  • January 14, 2026
Breaking News
  • Home
  • Uncategorized
  • ഗസ്സ വെടിനിർത്തൽ; ‘ട്രംപിന്റെ സമാധാന പദ്ധതിയെ സ്വാഗതം ചെയ്യുന്നു’; പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഗസ്സ വെടിനിർത്തൽ; ‘ട്രംപിന്റെ സമാധാന പദ്ധതിയെ സ്വാഗതം ചെയ്യുന്നു’; പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

By on October 9, 2025 0 69 Views
Share

ഗസ വെടിനിർത്തൽ ധാരണയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സമാധാന പദ്ധതി ബന്ദികളുടെ മോചനവും മാനുഷിക സഹായവും സമാധാനത്തിന് വഴിയൊരുക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു. ട്രംപിന്റെ സമാധാനപദ്ധതിയെ സ്വാഗതം ചെയ്യുന്നുവെന്നും ‌നെതന്യാഹുവിന്റെ ശക്തമായ നേതൃത്വത്തിന്റെ പ്രതിഫലനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

“പ്രസിഡന്റ് ട്രംപിന്റെ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഇത് പ്രധാനമന്ത്രി നെതന്യാഹുവിന്റെ ശക്തമായ നേതൃത്വത്തിന്റെ പ്രതിഫലനം കൂടിയാണ്,” പ്രധാനമന്ത്രി എക്സ് പോസ്റ്റിൽ കുറിച്ചു. ​ഗസ്സയിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിനും മാനുഷിക പ്രതിസന്ധി പരിഹരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ നയതന്ത്ര ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്ക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ബന്ദികളെ മോചിപ്പിക്കുന്നതിനും സൈന്യത്തെ ഭാഗികമായി പിൻവലിക്കുന്നതിനുമായി അമേരിക്കയും ഖത്തറും മധ്യസ്ഥത വഹിക്കുന്ന കരാറിൽ ഇസ്രായേലും ഹമാസും സമ്മതിച്ചതായി ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് മോദിയുടെ പ്രസ്താവന. മുന്നോട്ടു വച്ച ഇരുപതിന കരാറിന്റെ ആദ്യഭാഗം ഇസ്രയേലും ഹമാസും അംഗീകരിച്ചതായി ഖത്തറും അറിയിച്ചിരുന്നു.

ആദ്യഭാഗം നിലവിൽ വരുന്നതിലൂടെ ആക്രമണം അവസാനിപ്പിച്ച് ഇസ്രയേലി സൈന്യം മുൻ നിശ്ചയിച്ച പിൻവാങ്ങൽ രേഖയിലേക്ക് മാറും. ഇരുപക്ഷത്തും ബന്ദികളാക്കി വച്ച ആളുകളെ വിട്ടയക്കുക, ഗസയിലേക്ക് മനുഷ്യാവകാശ സഹായം കടത്തിവിടുക എന്നിവയാണ് കരാറിന്റെ ആദ്യപടി. അറബ് ഇസ്ലാമിക ലോകത്തിന് ഇതൊരു മഹത്തായ ദിനമാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. മേഖലയിൽ ശക്തവും നീണ്ടുനിൽക്കുന്നതുമായ സമാധാനം ഉണ്ടാകുമെന്നും ട്രംപ് ഉറപ്പ് നൽകുന്നു.

Leave a comment

Your email address will not be published. Required fields are marked *