January 14, 2026
  • January 14, 2026
Breaking News
  • Home
  • Uncategorized
  • സർക്കാർ ഭരണം പൂർണ്ണ പരാജയം – ആൻ സെബാസ്റ്റ്യൻ ‘ആസാദി’ കെ എസ് യു ഏകദിന ശില്പശാല സമാപിച്ചു

സർക്കാർ ഭരണം പൂർണ്ണ പരാജയം – ആൻ സെബാസ്റ്റ്യൻ ‘ആസാദി’ കെ എസ് യു ഏകദിന ശില്പശാല സമാപിച്ചു

By on October 22, 2025 0 82 Views
Share

കൂത്തുപറമ്പ് : കേന്ദ്ര – കേരള സർക്കാരുകളുടെ ഭരണം പൂർണ്ണ പരാജയമാണെന്നും ഈ ജനവിരുദ്ധ സർക്കാരുകൾക്കെതിരെയുള്ള പ്രതികരണമായിരിക്കും വരാൻ പോകുന്ന തിരഞ്ഞെടുപ്പ് ഫലമെന്നും കെ എസ് യു സംസ്ഥാന വൈസ് പ്രസിഡണ്ട് ആൻ സെബാസ്റ്റ്യൻ പറഞ്ഞു.

കെ എസ് യു കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നരിക്കോട് മല ഗവണ്മെന്റ് എൽ പി സ്കൂളിൽ വച്ച് നടന്ന ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ എസ് യു നിയോജക മണ്ഡലം പ്രസിഡണ്ട് എ എം സൂര്യതേജ് അധ്യക്ഷത വഹിച്ചു.


കെ എസ് യു ജില്ലാ പ്രസിഡണ്ട് എം സി അതുൽ,പാനൂർ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡണ്ട് കെ പി രാമചന്ദ്രൻ മാസ്റ്റർ, കെ എസ് യു ജില്ലാ വൈസ് പ്രസിഡണ്ട് ആഷിത് അശോകൻ, കെ എസ് യു ജില്ലാ ട്രഷറർ അക്ഷയ് മാട്ടുൽ,കെ എസ് യു ജില്ലാ സെക്രട്ടറി അക്ഷര എസ് മനോഹർ,പി പി പ്രജീഷ്,പി ഗോകുൽ രാജ്, അജ്വാദ് പറമ്പത്ത്, പി പി പ്രിൻസ്,സി വി അഭിരാഗ്,പി അമൽ സാജ്, കെ കെ അലോക് എന്നിവർ സംസാരിച്ചു,

Leave a comment

Your email address will not be published. Required fields are marked *