January 14, 2026
  • January 14, 2026
Breaking News
  • Home
  • Uncategorized
  • വിസ്‌മൃതിയിലാകുന്ന എടക്കാടിലെ പ്രാചീന പയോത്ത് തറവാട്:-

വിസ്‌മൃതിയിലാകുന്ന എടക്കാടിലെ പ്രാചീന പയോത്ത് തറവാട്:-

By on January 5, 2026 0 66 Views
Share

എടക്കാട് പ്രദേശത്ത് മറ്റൊരു തറവാട് വീട് കൂടി ചരിത്രമാവുകയാണ്. നൂറിലധികം വർഷത്തെ പാരമ്പര്യമുള്ള പയോത്ത് (കക്കുന്നത്ത്) തറവാട് പൊളിക്കാൻ പോവുകയാണ്.എടക്കാട് മണപ്പുറം പ്രദേശത്ത് മഹിമയാർന്ന വാസ്തുവിദ്യാ വിസ്മയത്താൽ നിർമ്മിച്ച തറവാട് വീട് ഭൂമിയിലേക്ക് പതിയുന്ന ദിവസം സമാഗതമായിരിക്കുന്നു.
കക്കുന്നത്ത് തറവാടിന് എടക്കാടിന്റെ ചരിത്രത്തിൽ പ്രത്യേക സ്ഥാനമുണ്ട്,ആദ്യമായി നിർമിച്ച ആധുനിക സൗകര്യങ്ങൾ ഉള്ള വീട്,കറന്റ് ലഭിച്ച വീട്, കാർ ഉണ്ടായിരുന്ന തറവാട്,ടെലിഫോൺ ലഭിച്ച വീട്, ഗരിമയുടെയും പ്രൗഡിയുടെയും സകല സ്തംഭങ്ങളും ഒത്തൊരുമിച്ച ചിര പുരാതന തറവാടാണ് പൊളിയൻ വേണ്ടി പോകുന്നത്. മുഴപ്പിലങ്ങാട് ബീച്ചിലേക്ക് പോകുന്നവർ ആനച്ചന്തം പോലെ ഒരു നിമിഷം നോക്കി നിന്നു പോകുന്ന വിശാലമായ മുറ്റവും വരാന്തയും ഉള്ള തറവാട് വീട്. അക്ഷയഖനിപോലെ നാട്ടാർക്കും വീട്ടുകാർക്കും തേനൂറും മാമ്പഴം നൽകി വന്നിരുന്ന മുത്തശ്ശി മാവ് (അരിയാക്കത്തി മാങ്ങ )കക്കുന്നത്ത് തറവാടിന്റെ തിലക കുറിയാണ്.

 


പഴയകാല ഘട്ടത്തിൽ ഉണ്ടായിരുന്ന ശാസ്ത്രീയമായ നിർമ്മാണമാണ് കക്കുന്നത് തറവാടിന്റെ നിർമ്മാണത്തിന് അവലംഭിച്ചത് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്, കാറ്റും വെളിച്ചവും നിർലോഭം ലഭിക്കുന്ന നിർമാണ സംവിധാനം, തറവാട് കെട്ടിടത്തിന്റെ ഉയരം, ജനാലകളുടെ സ്ഥാനം, വിശാലമായ വരാന്ത, മുറ്റം എന്നിവ തറവാടിനെ വ്യത്യസ്തതമാകുന്നു.
മനോഹരമായ കൊത്തുപണികൾ തേക്കിലും വീട്ടീയിലുമുള്ള മരങ്ങളാണ് തറവാടിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചത്. മഹാരഥന്മാർ തറവാടിന് നൽകിയ വേരുറപ്പ് തറവാട് പൊളിയുന്നതോടെ ഇല്ലാതാകുന്നില്ല, തലമുറകൾ കൈമാറി
ചരിത്രം ഉറങ്ങി കിടക്കുന്ന തറവാടിന്റെ ചരിത്രപരമായ നിലനിൽപ്പ് വരും തലമുറകൾ ഒരു ഉത്തരവാദിത്തമായി ഏറ്റെടുക്കേണ്ടത്തായിട്ടുണ്ട്.
കേരളത്തിലെ സാംസ്കാരിക പൈതൃകത്തിന്റെയും വാസ്തുവിദ്യയുടെയും ഉദാഹരണമാണ് തറവാടുകൾ,ഇതിന് ഏറ്റവും അനുയോജ്യമായ ഒരു ഉദാഹരണമായിരുന്നു വിസ്മൃതിയിലേക്ക് പോകുന്ന എടക്കാട് കക്കുന്നത്ത് തറവാട്.
തറവാടുകൾ വെറും ഒരു കെട്ടിടമല്ല മറിച്ച് ഒരു വികാരമാണ്. കുടുംബങ്ങൾ ഒന്നിച്ച് താമസിച്ചിരുന്ന തറവാട് സ്നേഹത്തിന്റെയും ഐക്യത്തിന്റെയും പ്രൗഢിയുടെയും കേന്ദ്രമായിരുന്നു. തറവാടിന്റെ കല്ലും മണ്ണും നീക്കം ചെയ്യുന്നതോടെ ആ തലമുറയുടെ ഓർമ്മകൾ ചരിത്രത്തിലേക്കാണ് പോകുന്നത്.
കക്കുന്നത്ത് തറവാടിന്റെ ചുവരുകൾക്കിടയിൽ മുഴങ്ങിക്കിടന്നിരുന്ന സ്നേഹധ്വനി മണ്ണിലേക്ക് ചേരാൻ വേണ്ടി പോവുകയാണ്. കക്കുന്നത് തറവാട് പൊളിയുമ്പോൾ ഇല്ലാതാകുന്നത് കുടുംബത്തിന്റെ ഹൃദയമിടിപ്പാണ്, ചുവരുകൾ വീണാലും എടക്കാട് മണ്ണിൽ നിന്നും കക്കുന്നത്ത് തറവാടിന്റെ വേരുകൾ അടർന്നുപോകില്ല എന്ന് പിൻ തലമുറ പ്രതിജ്ഞയെടുക്കേണ്ട സമയമാണിത്.


കാലം മായ്ക്കാത്ത മുറിവുകൾ പോലെ തറവാട് മുറ്റത്ത് ഓർമ്മകൾ മായുകയാണ്.ഓരോ കല്ലും വീഴുമ്പോഴും തറവാട്ടിലെ അംഗങ്ങളുടെ ഉള്ളിൽ നോവായി പഴയകാലം ഉണരുന്നതാണ്. സംസ്കാരത്തിന്റെ കാവലാളായ പഴയ തറവാടുകൾ നിഷ്കാസിതമാവുന്നത്ത് ഒരു പ്രദേശത്തിന് ഭൂഷണമല്ല. ആധുനിക കെട്ടിടങ്ങൾ ,സൗകര്യങ്ങൾ നൽകുന്നുണ്ടെങ്കിലും തറവാടുകൾ നൽകുന്നത് സാംസ്കാരിക പാരമ്പര്യമാണ്. പൈതൃകം നിലനിർത്തുക എന്നത് പുതിയ തലമുറയുടെ കടമയാണ്. കുടുംബങ്ങൾ ഒന്നിച്ച്‌ ജീവിച്ച സ്ഥലമാണ് മണ്ണിലേക്ക് ലയിക്കാൻ വേണ്ടി പോകുന്നത്. മാറുന്ന കാലത്തിലും മാറാത്ത മൂല്യങ്ങൾ തറവാട് കെട്ടിടം അസ്തമിച്ചാലും തലമുറകൾക്കിടയിൽ ഉണ്ടാവണം. കാലപ്പഴക്കം കൊണ്ട് കെട്ടിടത്തിന് ക്ഷതം ഉണ്ടായെങ്കിലും കക്കുന്നത്ത് തറവാട് നൽകിയ സ്നേഹം, വിനയം,പങ്കുവെക്കൽ എന്നിവ പഴയ വീടിന്റെ തൂണുകൾ പോലെ നമ്മുടെ മുന്നിൽ മായാതെ നിൽക്കുന്നു.

By

ടി ഷാഹുൽ ഹമീദ്

Leave a comment

Your email address will not be published. Required fields are marked *