January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • കാത് കുത്തി കമ്മലിടൽ ചടങ്ങും പഴയകാല സ്വർണാഭരണ തൊഴിലാളികളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു

കാത് കുത്തി കമ്മലിടൽ ചടങ്ങും പഴയകാല സ്വർണാഭരണ തൊഴിലാളികളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു

By on September 17, 2025 0 70 Views
Share

.AKGSMA തലശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തലശ്ശേരി ഗുണ്ടർട്ട് റോഡിലുള്ള പെപ്പർ പാലസ് ഹാളിൽ വിശ്വകർമ്മ ദിനത്തോടനുബന്ധിച്ച് ചെറിയ കുട്ടികൾക്ക് കാത് കുത്തി കമ്മലിടൽ ചടങ്ങും പഴയകാല സ്വർണാഭരണ തൊഴിലാളികളെ ആദരിക്കൽ ചടങ്ങും തലശ്ശേരി നഗരസഭ ചെയർപേഴ്സൺ ജമുന റാണി ടീച്ചർ ഉൽഘാടനം ചെയ്തു .ചടങ്ങിൽ 13 കുഞ്ഞുങ്ങൾക് കാതു കുത്തി സൗജന്യമായി സ്വർണക്കമ്മലുകൾ നൽകി .

അതോടൊപ്പം തലശ്ശേരിയിലെ 8 പഴയകാല സ്വർണത്തൊഴിലാളികളെ പൊന്നാട അണിയിച്ച് ധനസഹായം നൽകി ആദരിച്ചു .ചടങ്ങിൽ AKGSMA യൂണിറ്റ് പ്രസിഡന്റും ജില്ലാ സെക്രട്ടറിയുമായ വി.പി .അനിൽകുമാർ അധ്യക്ഷത വഹിച്ചു യൂണിറ്റ് ജനറൽ സെക്രട്ടറി മനേഷ് കുമാർ സ്വാഗതം പറഞ്ഞു . KVVES മേഖല വർക്കിങ് പ്രസിഡന്റ് കെ.വി . പ്രസാദ് , പൊന്നകം നൗഷാദ് എന്നിവർ ആശംസ അർപ്പിക്കുകയും യൂണിറ്റ് ട്രഷറർ ജോഷി നന്ദി പറഞ്ഞു

Leave a comment

Your email address will not be published. Required fields are marked *