January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • കണ്ണൂർ സമാധാനത്തിൻ്റെ തലസ്ഥാനമാകണം :

കണ്ണൂർ സമാധാനത്തിൻ്റെ തലസ്ഥാനമാകണം :

By on September 22, 2025 0 138 Views
Share

കണ്ണൂർ സമാധാനത്തിൻ്റെ തലസ്ഥാനമാകണം : ഡോ. അലക്സ് വടക്കും തല :- കണ്ണൂർ :- രാഷ്ട്രീയ അക്രമങ്ങളുടെയും, അസമാധാനത്തിൻ്റെയും ഇരുണ്ട നാളുകളിൽ നിന്നും കണ്ണൂർ സാവധാനം സമാധാന പാതയിലേക്ക് വന്നുകൊണ്ടിരിക്കുകയാണന്നും ഇത് സമാധാന കാംഷികൾക്ക് പ്രത്യാശ നൽകുന്നതാണെന്നും കാലക്രമേണ കണ്ണൂർ സമാധാനത്തിൻ്റെ തലസ്ഥാനമായി മാറണമെന്നും ആയതിനു വേണ്ടി എല്ലാവരും ഒറ്റക്കെട്ടായി യത്നിക്കണമെന്നും കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല പറഞ്ഞു. കണ്ണൂരിൽ ശാശ്വത ശാന്തിക്കായി മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടേയും പീപ്പിൾസ് മൂവ്മെൻ്റ് ഫോർ പീസ് അടക്കമുള്ള സന്നദ്ധ സംഘടനകളുടേയും ഭാഗത്ത് നിന്നുണ്ടായ ശക്തമായ ഇടപെടലുകൾ അഭിനന്ദനാർഹമാണന്നും ബിഷപ്പ് പറഞ്ഞു.

 

അന്തർദേശീയ സമാധാനദിനത്തിൽ പീപ്പിൾസ്മൂവ്മെൻറ് ഫോർ പീസ് കണ്ണൂർ മഹാത്മാ മന്ദിരത്തിൽ നടത്തിയ സമാധാന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ് ഡോക്ടർ അലക്സ് വടക്കുംതല യോഗത്തിൽ പീപ്പിൾസ് മൂവ്മെൻ്റ് ഫോർ പീസ് ചെയർമാൻ ശ്രീ പി സതീഷ് കുമാർ അധ്യക്ഷനായിരുന്നു. കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സുരേഷ് ബാബു എളയാവൂർ മുഖ്യപ്രഭാഷണം നടത്തി. മഹാത്മ മന്ദിരം പ്രസിഡണ്ട് ശ്രീ ഇ.വി.ജി. നമ്പ്യാർ , അഡ്വ ബിനോയ് തോമസ്, എൻ വൈ പി നാഷണൽ സെക്രട്ടറി ശ്രീ കാരയിൽ സുകുമാരൻ, പ്രെസ്സ് ക്ലബ്‌ പ്രസിഡണ്ട് ശ്രീ സുനിൽകുമാർ ഗാന്ധിയൻ ടി പി ആർ നാഥ്, കെ സരള ടീച്ചർ, ഹരിദാസ് മംഗലശ്ശേരി, ഷമീൽ ഇഞ്ചിക്കൽ, ഫാദർ ഡിറ്റോ സെബാസ്റ്റ്യൻ, പവിത്രൻ കൊതേരി, ഷൈദ പ്രവീൺ ,സജീവൻ മാണിയത്ത്,പി.കെ പ്രേമരാജൻ, സണ്ണി തുണ്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു.

Leave a comment

Your email address will not be published. Required fields are marked *