January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • തദ്ദേശ തിരഞ്ഞെടുപ്പ് തീയതി ഇന്നറിയാം; ഈ മാസം അവസാനവും ഡിസംബര്‍ ആദ്യ വാരവുമായി വോട്ടെടുപ്പ് നടക്കും?

തദ്ദേശ തിരഞ്ഞെടുപ്പ് തീയതി ഇന്നറിയാം; ഈ മാസം അവസാനവും ഡിസംബര്‍ ആദ്യ വാരവുമായി വോട്ടെടുപ്പ് നടക്കും?

By on November 10, 2025 0 155 Views
Share

local body election dates announcement today

തദ്ദേശ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12 മണിക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം നടത്തും. രണ്ട് ഘട്ടമായാകും വോട്ടെടുപ്പ് നടക്കുക. ഈ മാസം അവസാനവും ഡിസംബര്‍ ആദ്യവാരത്തിലുമായി വോട്ടെടുപ്പ് നടക്കുമെന്ന് സൂചനയുണ്ട്. എപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തിയാലും തികഞ്ഞ ആത്മവിശ്വാസത്തിലെന്ന് മുന്നണികള്‍ പറയുന്നു. മുന്നണികള്‍ സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകളും പാര്‍ട്ടികള്‍ സ്ഥാനാര്‍ഥി നിര്‍ണയവും അതിവേഗം നടപ്പാക്കി വരികയാണ്. (local body election dates announcement today)

ജയിക്കുമെന്ന് നല്ല ആത്മവിശ്വാസമുണ്ടെന്നാണ് സിപിഐഎമ്മിന്റെ വിശ്വാസം. തങ്ങള്‍ മിഷന്‍ 2025 പ്രഖ്യാപിച്ചെന്നും ചിട്ടയോടെ പ്രവര്‍ത്തനം നടത്തുമെന്നും യോജിച്ച സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുമെന്നും പറയുന്നു കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ബിജെപി ഈ തിരഞ്ഞെടുപ്പില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ പ്രതീക്ഷകള്‍.

അതേസമയം കൊച്ചി കോര്‍പറേഷനിലേക്കുള്ള സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം. മേയര്‍ വനിതയാകുമെന്ന് ഉറപ്പിച്ചതോടെ മൂന്ന് പേരുകളാണ് പ്രധാനമായും ഉയര്‍ന്നുകേള്‍ക്കുന്നത്. ദീപ്തി മേരി വര്‍ഗീസ്, ഷൈനി മാത്യു, മിനി മോള്‍ എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്. അതേസമയം കൊച്ചി കോര്‍പറേഷനിലേക്കുള്ള മത്സരത്തില്‍ ബിജെപി വിമത ഭീഷണി നേരിടുന്നുണ്ട്. മൂന്ന് പതിറ്റാണ്ടിലേറെ കൗണ്‍സിലറായിരുന്ന ശ്യാമള എസ് പ്രഭുവിനെ സ്ഥാനാര്‍ഥിയാക്കാന്‍ ട്വന്റി ട്വന്റി ശ്രമിക്കുകയാണ്. ഇക്കാര്യം ശ്യാമള തന്നെ സ്ഥിരീകരിച്ചിരുന്നു.

Leave a comment

Your email address will not be published. Required fields are marked *