January 15, 2026
  • January 15, 2026
Breaking News

Articles Posted by editor

‘ട്യൂഷൻ കേമ്പസ് ‘ ഉദ്ഘാടനം ചെയ്തു.

by on June 11, 2025 0

വെള്ളച്ചാൽ -ഓടക്കടവ് റോഡ് ജംഗ്ഷനിൽ 5 മുതൽ 10 വരെ ക്ലാസ്സുകളിലെ വിദ്യാർഥികൾക്കായുളള ട്യൂഷൻ സ്ഥാപനമായ ‘ട്യൂഷൻ കാമ്പസ്’ പ്രവർത്തനമാരംഭിച്ചു. സ്ഥാപനത്തിൻ്റെ ഉദ്ഘാടനം വാർഡ് മെമ്പർ പ്രമോദിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത്‌ മെമ്പർ കെ. വി. ബിജു നിർവഹിച്ചു. ചടങ്ങിൽ ഹരീഷ് ബാബു, ബോബൻ മാസ്റ്റർ, ഇന്ദിര ടീച്ചർ കെ വി ബാബു രാജീവൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

Read More

ചരക്ക് കപ്പലിലെ തീ വ്യാപനം കുറയ്ക്കാൻ സാധിച്ചെന്ന് ഡിഫൻസ് PRO; വെല്ലുവിളിയാകുന്നത് മഴ

by on June 11, 2025 0

ബേപ്പൂർ – അഴീക്കൽ തുറമുഖത്തിനിടയിൽ സിംഗപ്പൂർ ചരക്ക് കപ്പൽ വാൻ ഹായ് 503 യുടെ തീ വ്യാപനം കുറയ്ക്കാൻ സാധിച്ചെന്ന് ഡിഫൻസ് പിആർഒ. തീ കുറയ്ക്കാൻ കഴിഞ്ഞെങ്കിലും പൂർണ്ണമായും നിയന്ത്രണ വിധേയമായിട്ടില്ല. സ്ഥലത്ത് മഴയും മോശം കാലാവസ്ഥയും നിലനിൽക്കുന്നതിനാൽ കോസ്റ്റ്ഗാർഡിന്റെ നിരീക്ഷണ വിമാനമായ ഡോർ നിയറിന് ഉച്ചയ്ക്കുശേഷം പ്രദേശത്ത് നിരീക്ഷണം നടത്താൻ സാധിച്ചിട്ടില്ല. നിലവിൽ കപ്പൽ 10 മുതൽ 15 ഡിഗ്രി വരെ ഇടത്തോട്ട് ചരിഞ്ഞ നിലയിലാണുള്ളതെന്നും ഡിഫൻസ് പിആർഒ വ്യക്തമാക്കി. കപ്പലിലുള്ള കണ്ടെയ്നറുകളുടെ പല ഭാഗങ്ങളിലായി […]

Read More

MSC എൽസ 3 കപ്പൽ അപകടം ; കേസെടുത്ത് പൊലീസ്

by on June 11, 2025 0

വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും ഒടുവിൽ കൊച്ചി തീരത്തെ MSC എൽസ 3 കപ്പൽ അപകടത്തിൽ കേസെടുത്ത് പൊലീസ്. ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസാണ് കേസെടുത്തത്. കപ്പൽ മുങ്ങിയ സംഭവത്തിൽ കമ്പനിക്കെതിരെ ഉടൻ ക്രിമിനൽ കേസ് എടുക്കേണ്ടതില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങും സംസ്ഥാന സർക്കാരും തമ്മിൽ നടത്തിയ ചർച്ചയിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ അതിന് ശേഷം കേസെടുക്കാത്തതിനെതിരെ വ്യാപക പ്രതിഷേധവും വിമർശനങ്ങളും ഉയർന്ന സാഹചര്യത്തിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. MSC എൽസ 3 യുടെ ഷിപ്പ് മാസ്റ്റർക്കെതിരെയും MSC എൽസ […]

Read More

സംഘത്തിൽ 45 പേര്‍; പഴയ തുണി ശേഖരിക്കാനെത്തും; സംസ്ഥാനത്തുടനീളം മോഷണം നടത്തുന്ന കവർച്ചക്കാർ പൊലീസ് പിടിയിൽ

by on June 11, 2025 0

കോട്ടയം: കോട്ടയത്ത് പഴയതുണി ശേഖരിക്കാനെന്ന വ്യാജേനയെത്തി കവർച്ച നടത്തുന്ന നാല് പേർ പൊലീസിന്റെ പിടിയിൽ. തമിഴ്‌നാട് തിരുനൽവേലി കളത്ത് സ്ട്രീറ്റിൽ ജയറാം, ഭാര്യ നാഗവല്ലി, മധുരൈ നാഗമലയ്ക്കത്ത് തങ്കപാടി, ഭാര്യ വല്ലി ടി. ശങ്കരി എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. പൊലീസ് അന്വേഷണത്തിൽ ഇവരോടൊപ്പമുണ്ടായിരുന്ന ചിലർ ഓടി രക്ഷപ്പെട്ടു. 45ഓളം പേരടങ്ങുന്ന ഒരു സംഘമാണ് ഇവർ. പഴയ തുണി ശേഖരിക്കാനെന്ന വ്യാജേന ഇവർ ആളുകളെ സമീപിക്കും. ഇത് കൂടാതെ സംഘത്തിലെ മൂന്നോ നാലോ ആളുകൾ ഒന്നിച്ച് ചേർന്ന ശേഷം […]

Read More

ആലപ്പുഴ നവോദയ വിദ്യാലയ സ്കൂളിൽ എട്ടാം ക്ലാസ്സ് വിദ്യാർഥിക്ക് നേരെ റാഗിങ്

by on June 11, 2025 0

ആലപ്പുഴ ചെന്നിത്തല ജവഹർ നവോദയ സ്കൂളിൽ റാഗിങ് എന്ന് പരാതി. എട്ടാം ക്ലാസുകാരനെ പ്ലസ് വൺ വിദ്യാർഥികളായ ആറു പേർ ചേർന്ന് മർദിച്ചു. സംഭവം അറിഞ്ഞിട്ടും സ്കൂൾ അധികൃതർ വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്ന് വിദ്യാർഥിയുടെ കുടുംബം ആരോപിച്ചു. തിങ്കളാഴ്ച രാത്രി സ്കൂൾ ഹോസ്റ്റലിനുള്ളിലായിരുന്നു റാഗിംഗ്. സീനിയർ വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് തൃപ്തികരമല്ലാത്ത മറുപടി നൽകിയതിനായിരുന്നു മർദനം. യുപി വിഭാഗത്തിന്റെ ഹോസ്റ്റലിലിൽ നിന്ന് ഹൈസ്‌കൂൾ വിഭാഗത്തിന്റെ ഹോസ്റ്റലിലേക്ക് പുതിയതായി എത്തിയതാണ് വിദ്യാർഥി.

Read More

രാജ്യത്ത് കൊവിഡ് കേസുകളിൽ വർധന; 24 മണിക്കൂറിനിടെ ആറ് മരണം

by on June 11, 2025 0

രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം കൊവിഡ് കേസുകൾ വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 306 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ കൊവിഡ്-19 കേസുകളുടെ എണ്ണം 7,121 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ആറ് കൊവിഡ് മരണം.ഇതിൽ മൂന്ന് മരണം കേരളത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിൽ 2223 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. ഇന്നലെ ഒറ്റ ദിവസം കൊണ്ട് 170 കേസുകളുടെ വർധനവാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്.കർണാടകയിൽ രണ്ടു മരണവും മഹാരാഷ്ട്രയിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു. […]

Read More

മൊഴി എടുക്കാന്‍ വിളിപ്പിച്ചു; ഹാജരാകാതെ ‘ഒ ബൈ ഒസി’യിലെ ജീവനക്കാര്‍; തുടര്‍ നടപടികളിലേക്ക് കടക്കാന്‍ പൊലീസ്

by on June 11, 2025 0

തിരുവനന്തപുരം: സാമ്പത്തിക തിരിമറി കേസില്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാതെ, ദിയ കൃഷ്ണ നടത്തുന്ന സ്ഥാപനമായ ‘ഒ ബൈ ഒസി’യിലെ മൂന്ന് ജീവനക്കാര്‍. മൊഴി എടുക്കുന്നതിനായി ഇന്നലെ സ്റ്റേഷനില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം മ്യൂസിയം പൊലീസ് മൂന്ന് പേര്‍ക്കും നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ മൂന്ന് പേരും സ്റ്റേഷനില്‍ എത്തുകയോ ബന്ധപ്പെടുകയോ ചെയ്തില്ലെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച വീട്ടില്‍ എത്തിയ പൊലീസിന് ജീവനക്കാരികളെ കാണാന്‍ കഴിഞ്ഞില്ലെന്നാണ് വിവരം. യുവതികള്‍ വീട്ടില്‍ ഇല്ലെന്നാണ് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞത്. ബാങ്ക് സ്റ്റേറ്റ്‌മെന്റ് വിവരങ്ങള്‍ ജീവനക്കാരില്‍ […]

Read More

15കാരന്റെ മരണം മുതൽ ജമാഅത്ത്-പിഡിപി പിന്തുണവരെ: നിലമ്പൂരിൽ പ്രചരണം ചൂടുപിടിക്കുന്നു

by on June 11, 2025 0

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ഇനി എട്ട് നാൾ മാത്രം അവശേഷിക്കേ മണ്ഡലത്തിൽ പ്രചരണം കൊഴുപ്പിച്ച് മുന്നണികൾ. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും രണ്ടാംഘട്ട പഞ്ചായത്ത്‌ പര്യടനങ്ങൾക്ക് ഇന്ന് തുടക്കമാകും. ഓരോ ദിനവും പുതിയ വിവാദങ്ങൾ ചർച്ചയാവുന്ന തിരഞ്ഞെടുപ്പ് ഗോദയിൽ ഏറ്റവും പുതിയ രാഷ്ട്രീയ ആയുധം ജമാഅത്ത് ഇസ്ലാമിയുടെ യുഡിഎഫ് പിന്തുണയും പിഡിപിയുടെ എൽഡിഎഫ് പിന്തുണയുമാണ്. സിപിഐഎം നേതാവ് വിജയരാഘവനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം അഖിലഭാരത ഹിന്ദുമഹാസഭ എൽഡിഎഫിന് പുന്തുണ അറിയിച്ചതും യുഡിഎഫ് ആയുധമാക്കും.വരും ദിവസങ്ങളിൽ സ്റ്റാർ ക്യാമ്പയിനെയ്സ് അടക്കം മണ്ഡലത്തിൽ എത്തും. നിലമ്പൂരിൽ […]

Read More

ഐ ഡി കാർഡ് വിതരണം ചെയ്തു.* 

by on June 10, 2025 0

  മാഹി: മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ കേരള റിപ്പോർട്ട് ആൻ്റ് മീഡിയ പേഴ്സൺസ് യൂണിയൻ തലശ്ശേരി – മാഹി കമ്മിറ്റി മെംബർഷിപ്പ് -ഐഡി കാർഡുകളും വിതരണം ചെയ്തു കെ ആർ എം യു സംസ്ഥാന കമ്മിറ്റിയംഗം ഉസീബ് ഉമ്മലിൽ, ജൻവാണി റിപ്പോർട്ടർ വി ഇ കുഞ്ഞനന്തന് നല്കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു ആൻ്റണി റോമി , രാകേഷ് രാഘവ് , കാർത്തു വിജയ് എന്നിവർ സംസാരിച്ചു

Read More

ആശ്വാസം.. സ്വര്‍ണ നാണയം ഇനി ധൈര്യമായി പണയം വയ്ക്കാം

by on June 10, 2025 0

ആഭരണത്തിന് പകരമായി സ്വര്‍ണനാണയം കൈവശമുണ്ടായിരുന്നവര്‍ക്ക് അത് പണയം വയ്ക്കുന്നതിലുളള അനിശ്ചിതത്വമാണ് മാറിയിട്ടുള്ളത്. കഴിഞ്ഞ ദിവസം ആര്‍ബിഐ പുറത്തിറക്കിയ അന്തിമ വിജ്ഞാപനം അനുസരിച്ച് ബാങ്കുകളില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണനാണയം മാത്രമല്ല ജൂവലറികളില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണനാണയവും ഇനി പണയം വയ്ക്കാം. പരമാവധി 50 ഗ്രാം മാത്രമേ സ്വര്‍ണനാണയം പണയം വയ്ക്കാവൂ എന്ന വ്യവസ്ഥ തുടരും. സ്വര്‍ണ പണയ വായ്പയുമായി ബന്ധപ്പെട്ട് റിസര്‍വ്വ് ബാങ്ക് ഇറക്കിയിരുന്ന കരട് വിജ്ഞാപനത്തിലെ പ്രധാന ആശങ്കകളാണ് ഇതോടെ മാറിക്കിട്ടിയത്. ധനകാര്യ സ്ഥാപനങ്ങളും ബാങ്ക് ഇടപാടുകാരും […]

Read More