January 15, 2026
  • January 15, 2026
Breaking News

Articles Posted by editor

സിക്കിമിൽ മണ്ണിടിച്ചിൽ മൂന്ന് പേർ മരിച്ചു ; കാണാതായ 9 പേർക്കായി തിരച്ചിൽ തുടരുന്നു

by on June 2, 2025 0

സിക്കിമിൽ മണ്ണിടിച്ചിൽ മൂന്ന് പേർ മരിച്ചു. കാണാതായ 9 പേർക്കായി തിരച്ചിൽ തുടരുന്നു. സൈനിക ക്യാമ്പിന് സമീപം ഇന്നലെയാണ് മണ്ണിടിച്ചിലുണ്ടായത്. ഇന്നലെ വൈകിട്ടാണ് മണ്ണിടിച്ചിൽ ഉണ്ടായത്. സൈനിക ക്യാമ്പിന് സമീപമാണ് അപകടം ഉണ്ടായത്. മരിച്ചവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സുരക്ഷാ ഉദ്യോ​ഗസ്ഥരടക്കം ഒമ്പത് പേരെ കാണാതായാണ് വിവരം. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. അതേസമയം വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ മഴക്കെടുതിയിൽ 34 മരണം റിപ്പോർട്ട് ചെയ്തു. അസമിലും ത്രിപുരയിലും മേഘാലയിലും വെള്ളപ്പൊക്കം. മൂന്നുലക്ഷത്തോളം പേരെ മഴക്കെടുതി ബാധിച്ചു.അസമിൽ പതിനായിരത്തിധികം പേർ ദുരിതാശ്വാസ […]

Read More

നിര്യാതനായി

by on June 2, 2025 0

വാസുദേവൻ. പി (റിട്ടയേർഡ് അസിസ്റ്റന്റ്) (80 വയസ്സ്) PWD, Mahe (2004) ഭാര്യ : ശ്രീമതി (Late) മക്കൾ ഷീജ, അസിസ്റ്റന്റ്, ഹെൽത്ത് ഡിപ്പാർട്മെന്റ്, മാഹി ബൈജു, ഒളവിലം ശവ സംസ്ക്കാരം : നാളെ (03.06.2025) രാവിലെ 9 മണിക്ക് മാഹി പൊതു ശ്മശാനത്തിൽ

Read More

‘കുട്ടികളുടെ ചിന്താ ശേഷി വർധിക്കണം; എല്ലാ കാര്യങ്ങൾക്കും സർക്കാർ ഒപ്പമുണ്ട്; സ്കൂൾ സംവിധാനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരും’; മുഖ്യമന്ത്രി

by on June 2, 2025 0

സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവേശനോത്സവം അക്ഷരാർത്ഥത്തിൽ ഉത്സവമായി മാറിയെന്ന് ചടങ്ങിൽ സംസാരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംസ്ഥാനതല പ്രവേശനോത്സവ ചടങ്ങ് നടന്നത്. മതനിരപേക്ഷത, ജനാധിപത്യ ബോധം എന്നിവ വിദ്യാർത്ഥികളിൽ വളർത്തിയെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാലയ ജീവിതം അറിവ് ലഭിക്കുന്നതിനായി മാത്രം ചുരുങ്ങരുത്. ജീവിതം കെട്ടിപ്പടുക്കുക എന്നതാണ് പഠനത്തിന്റെ ലക്ഷ്യം. അറിവ് മാത്രം പോരാ, വിവേകവും വിവേചന ബുദ്ധിയും വേണം. കുട്ടികൾ വിമർശനാത്മക ബുദ്ധിയോടെ […]

Read More

ഓപ്പറേഷൻ സിന്ദൂറിനുശേഷം, ഇന്ത്യ രണ്ടായിരത്തിലധികം അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ മടക്കി അയച്ചു

by on June 2, 2025 0

ഓപ്പറേഷൻ സിന്ദൂറിനുശേഷം, 2,000-ത്തിലധികം അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഇന്ത്യ മടക്കി അയച്ചു. 2000ത്തോളം പേർ സ്വമേധയ മടങ്ങി പോകാൻ തയ്യാറായതായും റിപ്പോർട്ട്. ത്രിപുര, മേഘാലയ, അസം എന്നിവിടങ്ങളിലെ അതിർത്തി വഴിയാണ് മടക്കി അയച്ചത്.ഗുജറാത്ത്, ഡൽഹി, ഹരിയാന,അസം, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനകളിൽ ആണ് ഇവരെ കണ്ടെത്തിയത്. അനധികൃത ബംഗ്ലാദേശി കുടുയേറ്റ ക്കാർക്കെതിരെ കർശന നടപടി തുടരാൻ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. പിടികൂടുന്നവരെ വ്യോമ സേന വിമാനങ്ങളിൽ അതിർത്തിയിൽ എത്തിച്ചു BSF ന് കൈമാറും.ഭക്ഷണവും ബംഗ്ലാദേശി കറൻസിയും […]

Read More

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണം 34 ആയി; അസമിൽ 19 ജില്ലകൾ ദുരിതത്തിൽ

by on June 2, 2025 0

ഗുവാഹാത്തി: വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 34 പേർ മരിച്ചു. അസം, മണിപ്പൂർ, ത്രിപുര, സിക്കിം, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 34 പേർ മരിച്ചത്. വടക്കൻ സിക്കിമിൽ 1,200-ലധികം വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. മേഘാലയയിലെ 10 ജില്ലകളെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചു. ത്രിപുരയിൽ പതിനായിരത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്.അസമിലെ 19 ജില്ലകളിലായി 764 ഗ്രാമങ്ങളിൽ വെള്ളപ്പൊക്കം നാശം വിതച്ചതായും ഇത് 3.6 ലക്ഷം ആളുകളെ ബാധിച്ചു. ഇന്ന് രണ്ട് പേർ കൂടി മരിച്ചതോടെ […]

Read More

ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു

by on June 2, 2025 0

മലബാർ കാൻസർ സെന്റർ, കണ്ണൂർ ഡിസ്ട്രിക്ട് കാൻസർ കൺട്രോൾ കൺസോർഷ്യം, തലശ്ശേരി ഗ്രാന്റ് തേജസ് ടെക്സ്റ്റൈൽസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു. മെയ് 31 ന് രാവിലെ 9.00 മണിക്ക് ഗ്രാന്റ് തേജസ്സിൽ അസംബിൾ ചെയ്ത ജീവനക്കാർക്ക് മലബാർ കാൻസർ സെന്റർ കമ്യൂണിറ്റി ഓങ്കോളജി വിഭാഗം ഡോക്ടർമാരായ എ പി നീതു, ഫിൻസ് എം ഫിലിപ്പ് എന്നിവർ ബോധവൽക്കരണ ക്ലാസ് നടത്തി. കെ സി സി സി പ്രസിഡണ്ട് മേജർ പി ഗോവിന്ദൻ […]

Read More

കൊച്ചിയിൽ കപ്പൽ മുങ്ങിയ സംഭവം; ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെ ഗുരുതരമായി ബാധിക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ

by on June 2, 2025 0

കൊച്ചിയിൽ കപ്പൽ മുങ്ങിയ സംഭവം, ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെ ഗുരുതരമായി ബാധിക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ. മാലിന്യങ്ങൾ ലക്ഷദ്വീപ് അടക്കം രാജ്യത്തെ തീരപ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന് ഹരിത ട്രൈബ്യൂണൽ പ്രിൻസിപ്പൽ ബെഞ്ച് അധ്യക്ഷൻ പ്രകാശ് ശ്രീവാസ്തവ. ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. കപ്പലിൽ നിന്ന് കടലിൽ വീണ കണ്ടെയ്നറുകളിൽ നിന്നുള്ള മാലിന്യങ്ങൾ ലക്ഷദ്വീപിലെ പവിഴപുറ്റടങ്ങിയ പ്രദേശങ്ങളിലേക്കും രാജ്യത്തെ വിവിധ തീരപ്രദേശങ്ങളിലേക്കും നീങ്ങാൻ ഇടയാക്കിയിട്ടുണ്ട്. കണ്ടെയ്നറുകളിലെ മാലിന്യങ്ങൾ എന്തെല്ലാമെന്ന് പൂർ‌ണവിവരം ലഭ്യമല്ലാത്ത […]

Read More

ഇലക്ട്രിക് ടോയ്കാർ പ്രവർത്തിച്ചില്ല,വ്യാപാരിക്ക് പിഴ ചുമത്തി ഉപഭോക്തൃ കോടതി

by on May 31, 2025 0

കൊച്ചി: പ്രവർത്തനരഹിതമായ ഇലക്ട്രിക് ടോയ്കാർ നൽകി ഉപഭോക്താവിനെ ക മ്പിളിപ്പിച്ചുവെന്ന പരാതിയിൽ അത് റിപ്പയർ ചെയ്തു നൽകുകയോ അതിൻ്റെ വില തിരിച്ചു നൽകുകയോ വേണം നൽകണം. കൂടാതെ 4000 രൂപ നഷ്ടപരിഹാരവും വ്യാപാരി നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. എറണാകുളം,വടവുകോട് സ്വദേശി അജേഷ് ശിവൻ നൽകിയ പരാതിയിലാണ് ഉത്തരവ്. ക്രിസ്റ്റൽ ഫാഷൻസ് എന്ന സ്ഥാപനത്തിൽ നിന്ന് 2049/- രൂപയ്ക്ക് തന്റെ കുട്ടിക്കായി വാങ്ങിയ റീചാർജ് ചെയ്യാവുന്ന ടോയ് കാർ പൂർണ്ണമായും പ്രവർത്തിക്കാതിരുന്നെന്നു പരാതിപ്പെട്ടാണ് […]

Read More

കേരളത്തിൽ കൊവിഡ് മരണം സ്ഥിരീകരിച്ചു! വ്യാപനം കൂടുതൽ കേരളത്തിൽ, രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം

by on May 31, 2025 0

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. 3395 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് വ്യാപനം കൂടുതൽ കേരളത്തിൽ. 24 മണിക്കൂറിനിടെ 1336 പേർക്ക് രോഗം സ്ഥിരീകരിച്ചു. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1336 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1435 പേർ രോഗമുക്തരായി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കേരളത്തിൽ ഒരു കോവിഡ് മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിൽ 467 പേർക്കും ഡൽഹിയിൽ 375 പേർക്കും […]

Read More

പാക് ചാരസംഘടനയ്ക്ക് വിവരങ്ങൾ കൈമാറി; യുവാവ് അറസ്റ്റിൽ

by on May 31, 2025 0

പാക് ചാരസംഘടനയ്ക്ക് രഹസ്യ വിവരങ്ങൾ കൈമാറിയ യുവാവിനെ മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്തു. സ്വകാര്യ പ്രതിരോധ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന രവി മുരളീധർ വർമ്മ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. യുദ്ധ കപ്പലുകളെ കുറിച്ചുള്ള സുപ്രധാന വിവരങ്ങളാണ് ഇയാൾ പാകിസ്താനിലേക്ക് ചോർത്തിയത് എന്നാണ് വിവരം. ഹണി ട്രാപ്പിൽ പെടുത്തിയതായി സൂചനയുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. അതേസമയം പാക് ഭീകരത ലോകത്തിനു മുൻപിൽ വിശദീകരിക്കാനുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ പര്യടനം പുരോഗമിക്കുകയാണ്. ഭീകരതയ്ക്കെതിരെയുള്ള ഇന്ത്യയുടെ നിലപാടിൽ […]

Read More