January 15, 2026
  • January 15, 2026
Breaking News

Articles Posted by editor

വെറുക്കപ്പെട്ടവന്റെ സര്‍ക്കാറായി പിണറായി സര്‍ക്കാര്‍ മാറി. വി. എ നാരായണന്‍.

by on December 31, 2025 0

തലശ്ശേരി വെറുക്കപ്പെട്ടവന്റെ ഗവണ്‍മെന്റായി പിണറായി വിജയന്റെ സര്‍ക്കാര്‍ മാറിയിരിക്കുന്നതായി കെ. പി. സി. സി ട്രഷറര്‍ വി. എ നാരായണന്‍ പ്രസ്ഥാവിച്ചു. ഭരണഘടനാപരമായി ഭരിപക്ഷം ഉള്ളതിന്റെ പേരില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ തുടരുകയാണ്. ധാര്‍മ്മികതയുടെ പേരില്‍ തുടരാന്‍ അധികാരമില്ല. സര്‍ക്കാര്‍ രാജിവെച്ച് പുറത്തുപോകേണ്ട സമയമായിരിക്കുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി കണ്ടില്ലെന്നു നടിക്കാന്‍ മാര്‍ക്‌സിസ്സ്റ്റി പാര്‍ട്ടിതെയ്യാറാകുമോ എന്നും വി. എ ചോദിച്ചു. ഇതിന്റെ ഭാഗമായി മഠത്തുംഭാഗത്തുമാത്രമല്ല കേരളത്തിലുടനീളം അക്രമം അഴിച്ചുവിടുകയാണ്. കഴിഞ്ഞ ദിവസം കരിവെള്ളൂരില്‍ കോണ്‍ഗ്രസ് ഓഫീസ് […]

Read More

പ്രസ് ഫോറം ഭാരവാഹികളെ തെരഞ്ഞെടുത്തു

by on December 31, 2025 0

തലശ്ശേരി പ്രസ് ഫോറം 2026 വർഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു പ്രസിഡൻ്റായി നവാസ് മേത്തർ വൈസ് പ്രസിഡൻ്റായി ബബിഷ ബാബു, സെക്രട്ടറിയായി എൻ സിറാജുദ്ധീൻ, ജോ സെക്രട്ടറിയായി മനീഷ് സി ട്രഷററായി പാലയാട് രവിയെയും തെരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് അംഗങ്ങൾ : വി മോഹനൻ, പി എം അഷറഫ്, സന്ദീപ് ഉണ്ണി, രാഗിൽ ചന്ദ്രൻ.

Read More

അബ്കാരി കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ ആസാം സ്വദേശി തളിപ്പറമ്പ് എക്സൈസ് പിടിയിൽ

by on December 31, 2025 0

തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫിസിൽ രജിസ്റ്റർ ചെയ്ത അബ്കാരി കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ വാറൻ്റ് പ്രതി ആസാം സ്വദേശിയായ ദുലവ് ഗോഗോയ് എന്നയാളെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ അഷറഫ് മലപ്പട്ടത്തിൻ്റെ നേതൃത്വത്തിൽ അതിസാഹസികമായി പിടികൂടി. തളിപ്പറമ്പ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എബി തോമസ് നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കുറ്റിയേരിൽ വച്ച് പ്രതിയെ പിടികൂടിയത്. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിൽ പ്രിവൻ്റീവ് ഓഫീസർ ആയിരിക്കെ അഷറഫ് മലപ്പട്ടം ആണ് ഇയാളെ 2022 ൽ തളിപ്പറമ്പ് […]

Read More

2026 -സംഭവ ബഹുലമാകും :- ടീ ഷാഹുൽ ഹമീദ്

by on December 31, 2025 0

ലോകമെമ്പാടും വലിയ ആകാംക്ഷയോടെയും പ്രതീക്ഷയോടെയുമാണ് 2026 നെ കാത്തിരിക്കുന്നത്. രാഷ്ട്രീയമായും സാമ്പത്തികമായും വലിയ മാറ്റങ്ങൾ രൂപപ്പെടുന്ന വർഷമാണ് 2026. സാങ്കേതിക വിദ്യകളുടെ സ്വാധീനം വലിയ രീതിയിൽ ലോകത്ത് തുടരുമെന്നാണ് വിശ്വസിക്കുന്നത്. അമേരിക്കയും ചൈനയും തമ്മിലുള്ള സാങ്കേതികവും, വ്യാപാരവുമായ മത്സരങ്ങൾ തുടരുമെങ്കിലും, ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള തെക്ക് (ഗ്ലോബൽ സൗത്ത്) രാജ്യങ്ങൾ അന്താരാഷ്ട്ര തീരുമാനങ്ങളിൽ ഒരു നിർണായകയ ശക്തിയായി 2026 ൽ മാറുമെന്ന് കണക്കാക്കപ്പെടുന്നു. കായിക മാമാങ്കങ്ങൾക്കും, ശാസ്ത്രീയ മുന്നേറ്റങ്ങൾക്കും, സാംസ്കാരിക ആഘോഷങ്ങൾക്കും 2026 സാക്ഷ്യം വഹിക്കുന്നതാണ്. ഉക്രൈൻ […]

Read More

മാതൃക ബീച്ച് റോഡ് ഉദ്ഘാടനം ചെയ്തു

by on December 31, 2025 0

ന്യൂമാഹി: ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡ് കുറിച്ചിയിൽ കടപ്പുറം മാതൃകാ ബീച്ച് റോഡ് പ്രവൃത്തി പൂർത്തിയാക്കിയത് പഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ ഉദ്ഘാടനം ചെയ്തു. 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 6.25 ലക്ഷം രൂപ വകയിരുത്തി ടാറിങ്ങും മധ്യഭാഗത്ത് കോൺക്രീറ്റുമാണ് ചെയ്തത്. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.കെ. സെയ്ത്തു അധ്യക്ഷത വഹിച്ചു. വാർഡ് കൺവീനർ പി.കെ. ഷിനോഫ്, പഞ്ചായത്ത് അംഗങ്ങളായ ടി.എ. ഷർമ്മിരാജ്, കെ. പ്രീജ എന്നിവർ സംസാരിച്ചു.

Read More

കുടുംബ സംഗമം നടത്തി

by on December 31, 2025 0

തലശ്ശേരി: കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് തലശ്ശേരി യൂനിറ്റിൻ്റെ കുടുംബ സംഗമം തലശ്ശേരി ടൗൺ ഹാളിൽ സംഘടിപ്പിച്ചു. ചടങ്ങ് മേജർ ജനറൽ കെ.ടി.ജി നമ്പ്യാർ ഉദ്ഘാടനം ചെയ്തു. ക്യാപ്റ്റൻ ഹരീന്ദ്രൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. മുതിർന്നവരുടെ ആരോഗ്യ സംരക്ഷണം, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, സംഘടനയുടെ പ്രസക്തി എന്നീ വിഷയങ്ങളിൽ യഥാക്രമം ഡോ. കരിഷ്മ (ജറിയാട്രിക് മെഡിസിൻ, കണ്ണൂർ മിംസ് ), ബി.കെ.നായർ, ജില്ലാ പ്രസിഡണ്ട് വത്സരാജ് മടയമ്പത്ത് എന്നിവർ പ്രഭാഷണം നടത്തി. മേജർ ജനറൽ എസ്.എം.പത്മിനി, […]

Read More

നയിക്കാന്‍ പിണറായി തന്നെ; നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനെ മൂന്നാം തവണയും നയിക്കും

by on December 31, 2025 0

നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനെ മൂന്നാം തവണയും പിണറായി വിജയന്‍ നയിക്കും. തുടര്‍ച്ചയായി രണ്ട് ടേം കഴിഞ്ഞ പിണറായി വിജയന് ഇളവ് നല്‍കും. പ്രചാരണം നയിക്കുന്നത് പിണറായി വിജയന്‍ ആയിരിക്കുമെന്നും, മറ്റ് പേരുകള്‍ പരിഗണനയില്‍ ഇല്ലെന്നും സിപിഐഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ നേതൃമാറ്റമുണ്ടാകുമോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം സംശയങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമെല്ലാം വിരാമമിടുകയാണ് സിപിഐഎമ്മിന്റെ കേന്ദ്ര നേതൃത്വം. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ നയിക്കുമെന്നാണ് കേന്ദ്രനേതൃത്വം വ്യക്തമാക്കുന്നത്. രണ്ട് […]

Read More

മുന്‍ ധര്‍മ്മടം എംഎല്‍എ കെ കെ നാരായണന്‍ അന്തരിച്ചു

by on December 30, 2025 0

കണ്ണൂര്‍: മുന്‍ എംഎല്‍എയും മുതിര്‍ന്ന സിപിഐഎം നേതാവുമായ കെ കെ നാരായണന്‍ അന്തരിച്ചു. 77 വയസായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സിപിഐഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു കെ കെ നാരായണന്‍. 1948 ഫെബ്രുവരി പതിനഞ്ചിന് കണ്ണൂരിലെ പെരളശ്ശേരിയിലായിരുന്നു കെ കെ നാരായണന്റെ ജനനം. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2011 ലാണ് അദ്ദേഹം ധര്‍മ്മടത്ത് നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 2016 ലെ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന് വേണ്ടിയായിരുന്നു അദ്ദേഹം ധര്‍മ്മടം മണ്ഡലം ഒഴിഞ്ഞത്. […]

Read More

‘ശബരിമല സ്വർണ്ണക്കൊള്ളയിൽ സത്യങ്ങൾ പുറത്തുവരണം; വമ്പൻ സ്രാവുകൾ വലയിൽ കുടുങ്ങും’; രമേശ് ചെന്നിത്തല

by on December 30, 2025 0

ശബരിമല സ്വർണ്ണക്കൊള്ളയിൽ സത്യങ്ങൾ പുറത്തുവരണമെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശബ വമ്പൻ സ്രാവുകൾ ശബരിമല സ്വർണ്ണക്കൊള്ളക്ക് പിന്നിൽ ഉണ്ടെന്ന് നേരത്തെ പറഞ്ഞതാണ്. അവരെ ചോദ്യം ചെയ്താലേ വിവരങ്ങൾ പുറത്തു വരൂ എന്നുള്ളത് ആദ്യമേ പറഞ്ഞ കാര്യം. മന്ത്രി അറിയാതെ ഇതൊക്കെ സംഭവിച്ചു എന്നത് ആര് വിശ്വസിക്കുമെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. രണ്ട് ദേവസ്വം പ്രസിഡന്റുമാർ മാത്രം വിചാരിച്ചാൽ അവിടെ സ്വർണ്ണക്കൊള്ള നടത്താൻ ആകില്ല. സിബിഐ അന്വേഷിക്കണം എന്ന് പറയുന്നത് എസ് ഐ ടി യുടെ അന്വേഷണത്തിൽ […]

Read More

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് പുറത്ത് ചാടിയ സിംഹവാലൻ കുരങ്ങ് തിരികെ കയറി

by on December 30, 2025 0

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് പുറത്ത് ചാടിയ സിംഹവാലൻ കുരങ്ങ് തിരികെ കയറി. സന്ദർശകരെ അകത്ത് പ്രവേശിപ്പിച്ചു തുടങ്ങി. കുരങ്ങിനെ കൂട്ടിലടച്ചുവെന്ന് മൃ​ഗശാല അധികൃതർ അറിയിച്ചു. 37 വയസ് പ്രായമുള്ള പെൺ കുരങ്ങാണ് ചാടിപ്പോയിരുന്നത്. കുരങ്ങ് ചാടി പോയതിനെ തുടർന്ന് ടിക്കറ്റ് കൗണ്ടർ താത്കാലികമായി അടച്ചിരുന്നു. കുരങ്ങ് തിരികെ എത്തിയതോടെ ടിക്കറ്റ് കൗണ്ടർ വീണ്ടും തുറന്നു. ടിക്കറ്റ് കൗണ്ടർ കഴിഞ്ഞ് പ്രവേശന സ്ഥലത്താണ് സിംഹവാലൻ കുരങ്ങുകളെ പാർപ്പിച്ചിരിക്കുന്നത്. ആറ് സിംഹവാലൻ കുരങ്ങുകളാണ് മൃഗശാലയിൽ ആകെയുള്ളത്. മൂന്ന് ആൺകുരങ്ങും മൂന്ന് […]

Read More