January 15, 2026
  • January 15, 2026
Breaking News

Articles Posted by editor

40 വര്‍ഷങ്ങള്‍ക്ക് ശേഷം; മുണ്ടേരി പഞ്ചായത്തില്‍ ഭരണം പിടിച്ച് യുഡിഎഫ്

by on December 27, 2025 0

അപ്രതീക്ഷിത ട്വിസ്റ്റില്‍ കണ്ണൂര്‍ മുണ്ടേരി പഞ്ചായത്തില്‍ ഭരണം യുഡിഎഫ് പിടിച്ചെടുത്തു. നറുക്കെടുപ്പിലേക്ക് നീങ്ങുമെന്ന് കരുതിയ മത്സരത്തില്‍ ഒരു യുഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായതോടെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെ തട്ടകമായ മുണ്ടേരി 40 വര്‍ഷമായി എല്‍ഡിഎഫ് ആണ് ഭരിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്ത് നറുക്കെടുപ്പിലൂടെ യുഡിഎഫ് നേടി. കണ്ണൂരില്‍ രണ്ട് പഞ്ചായത്തുകളിലാണ് അധ്യക്ഷനെ കണ്ടെത്തുന്നതില്‍ തുല്യ നിലയില്‍ ഇരുമുന്നണികളുമെത്തിയത്. അതില്‍ തന്നെ മുണ്ടേരി ഗ്രാമപഞ്ചായത്തായിരുന്നു ഏറ്റവും കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചത്. […]

Read More

പെരിയ പഞ്ചായത്ത് പ്രസിഡന്‍റ് വോട്ടെടുപ്പിൽനിന്നും വിട്ടുനിന്നവരും BJPയും തമ്മിൽ അന്തർധാര; രാജ്മോഹൻ ഉണ്ണിത്താൻ

by on December 27, 2025 0

കാസർകോട്: പുല്ലൂർ -പെരിയയിൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പിൽനിന്നും വിട്ടുനിന്ന യുഡിഎഫ് അംഗങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. വോട്ടെടുപ്പിൽനിന്നും വിട്ടുനിന്നവരും ബിജെപിയും തമ്മിൽ അന്തർധാരയെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നവർ രക്തസാക്ഷികളോട് പോലും കൂറില്ലാത്തവരാണ്. അവർക്ക് പിന്നിൽ ചിലരുണ്ട്. ഇപ്പോൾ ആരുടെയും പേര് പറയുന്നില്ല. നേതൃത്വം നടപടി എടുക്കണമെന്നും നടപടി എടുത്തില്ലെങ്കിൽ കടുത്ത നിലപാട് എടുക്കേണ്ടിവരുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. യുഡിഎഫ്- ബിജെപി ബന്ധമെന്ന സിപിഐഎം ആരോപണം ശരിവെക്കുന്നതാണ് ഉണ്ണിത്താന്റെ പ്രതികരണം. പെരിയ […]

Read More

എസ്‌ഐആര്‍ കരട് പട്ടിക: പരാതികളും എതിര്‍പ്പുകളും ജനുവരി 22 വരെ സമര്‍പ്പിക്കാം

by on December 27, 2025 0

തിരുവനന്തപുരം: എസ്‌ഐആര്‍ കരടിലെ പരാതികളും എതിര്‍പ്പുകളും ജനുവരി 22 വരെ സമര്‍പ്പിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഒരു ലക്ഷം ഹിയറിംഗ് ഒരു ദിവസം നടത്താന്‍ സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം. ശരിയായ രേഖകള്‍ ഹാജരാക്കിയാല്‍ ഹിയറിംഗ് ഒഴിവാക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ഡല അടിസ്ഥാനത്തിലും ബിഎല്‍ഒമാരെ നിയമിക്കണമെന്നും സിപിഐഎം പ്രതിനിധി എം വിജയകുമാര്‍ പറഞ്ഞു. വോട്ടറാണെന്ന് തെളിയിക്കാന്‍ ജാതി മാനദണ്ഡമാകരുതെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഹാജരാക്കേണ്ട രേഖകളുടെ പട്ടികയില്‍ ജാതി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടുത്തിയതിനെതിരെയാണ് […]

Read More

കോൺഗ്രസ് നേതാവ് സുബ്രഹ്മണ്യനെ ജാമ്യത്തിൽ വിട്ടു; ഉന്നത കേന്ദ്രത്തിൽ നിന്നുള്ള നിർദേശ പ്രകാരമാണ് പൊലീസിന്റെ നാടകമെന്ന് ആക്ഷേപം

by on December 27, 2025 0

മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള എ ഐ ചിത്രം പ്രചരിപ്പിച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യനെ നാടകീയമായി ചോദ്യം ചെയ്ത് പിന്നീട് വിട്ടയച്ച് പൊലീസ്.ചിത്രം ഷെയർ ചെയ്തതിന് പിന്നാലെ കലാപാഹ്വാനത്തിനാണ് സുബ്രഹ്മണ്യനെതിരെ പൊലീസ് കേസെടുത്തത്. പങ്കുവച്ചത് എഐ ചിത്രമല്ലെന്ന് നൂറുശതമാനം ബോധ്യമുണ്ടെന്നും എകെജി സെന്ററിൽ നിന്നുള്ള നിർദേശപ്രകാരമാണ് തന്റെ അറസ്റ്റെന്നും എൻ സുബ്രഹ്മണ്യൻ പ്രതികരിച്ചു.ഇന്ന് രാവിലെ ആറ് മണിയ്ക്കാണ് പൊലീസ് വീട്ടിലെത്തിയത്. എന്നെ വിളിച്ചുണർത്തിയത് തന്നെ പൊലീസാണ്, മൊഴിയെടുക്കണം […]

Read More

‘ആഭ്യന്തരവകുപ്പിന് ഭ്രാന്ത് പിടിച്ചു’; ജാമ്യം കിട്ടുന്ന വകുപ്പിന് വീട് വളഞ്ഞ് അറസ്റ്റ് ചെയ്യുന്നത് ഇത് ആദ്യം, വിമർശിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്റ്

by on December 27, 2025 0

ആഭ്യന്തരവകുപ്പിന് ഭ്രാന്ത് പിടിച്ച അവസ്ഥയെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ. ജാമ്യം കിട്ടുന്ന വകുപ്പിന് ഇങ്ങനെ രാവിലെ തന്നെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യുന്നത് ഇത് ആദ്യമായിട്ടാണ്, എൻ സുബ്രഹ്മണ്യനെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ അദ്ദേഹത്തിന്റെ ബി പി കുറഞ്ഞതായി കണ്ടെത്തി അല്പസമയം ആശുപത്രിയിൽ കഴിയണമെന്നാണ് ഡോക്ടർമാർ പറയുന്നത് പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനോ അറസ്റ്റ് ചെയ്യുന്ന കാര്യത്തിലോ അദ്ദേഹത്തിന് പേടിയില്ലെന്ന് കെ പ്രവീൺ കുമാർ പറഞ്ഞു. കോൺഗ്രസ് ഇതിനെതിരെ പ്രതിഷേധിക്കും രാജീവ് ചന്ദ്രശേഖറും ഇതേ ചിത്രം […]

Read More

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു

by on December 27, 2025 0

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു. ശക്തമായ മൂടൽമഞ്ഞിനെ പിടിയിലാണ് ഡൽഹിയും.ഡൽഹിയിൽ വായുവും മലിനീകരണം വളരെ മോശം വിഭാഗത്തിലാണ്. 370 ന് മുകളിൽ ആണ് വായു ഗുണനിലവാര സൂചിക. ആനന്ദ് വിഹാറിലും ഗുരുതര വിഭാഗത്തിലാണ് വായു ഗുണനിലവാര സൂചിക. അതേസമയം, ശൈത്യ തരംഗം എത്തുന്നതോടെ ഡൽഹിയിലെ വായു മലിനീകരണം രൂക്ഷമാകാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.അടുത്ത ആഴ്ചയോടെ ശൈത്യ തരംഗം പിടിമുറുക്കും എന്നാണ് കാലാവസ്ഥ നീരിക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

Read More

ക്രിസ്മസിന് മലയാളി കുടിച്ചു തീർത്തത് 333 കോടിയുടെ മദ്യം; ബെവ്‌കോയിൽ റെക്കോഡ് വിൽപ്പന

by on December 26, 2025 0

ക്രിസ്മസ് കാലത്ത് ബെവ്‌കോയിൽ റെക്കോർഡ് വിൽപ്പന. ക്രിസ്മസ് ദിവസം വിറ്റത് 333 കോടിയുടെ മദ്യം. കഴിഞ്ഞവർഷത്തേക്കാൾ 53 കോടി രൂപയുടെ അധിക വിൽപ്പനയാണ് നടന്നത്. ക്രിസ്മസ് തലേന്ന് വിറ്റത് 224 കോടിയുടെ മദ്യം. ക്രിസ്മസിനും തൊട്ടുമുൻപുള്ള മൂന്നു ദിവസങ്ങളിലുമായി കേരളത്തിൽ വിറ്റഴിച്ചത് 791 കോടിയുടെ മദ്യമാണ്. ക്രിസ്മസ് കാലത്തെ റെക്കോർഡ് വിൽപ്പനയാണിതെന്ന് വെബ്കോ എംഡി ഹർഷിത അട്ടല്ലൂരി വ്യക്തമാക്കി. ഇക്കഴിഞ്ഞ ഓണക്കാലത്ത് 10 ദിവസം കുടിച്ചുതീർത്തത് 921 കോടി രൂപയുടെ റെക്കോർഡ് മദ്യമാണ്. 70 കോടി മദ്യക്കുപ്പികളാണ് […]

Read More

രാജ്യാന്തര മോഷ്ടാവ് കൊച്ചിയിൽ പിടിയിൽ

by on December 26, 2025 0

രാജ്യാന്തര മോഷ്ടാവ് കൊച്ചിയിൽ പിടിയിൽ. ഉത്തർപ്രദേശിൽ ബാങ്ക് കൊള്ളയടിച്ച് 85 ലക്ഷം കവർന്ന റിസാകത്ത് ആണ് പിടിയിലായത്. ലോഡ്ജിൽ നിന്നാണ് ഉത്തർപ്രദേശ് പോലീസ് ഇയാളെ പിടികൂടിയത്.ഡിസംബർ 15 നാണ് ഇയാൾ ലക്‌നൗ ഹൈവേയിൽ വെച്ച് ബാങ്കിലേക്ക് കൊണ്ടുപോയ 85 ലക്ഷം രൂപ ഇയാളും മറ്റ് അഞ്ചുപേരും കൂടി കൊള്ളയടിച്ചത്. കവർച്ചയ്ക്ക് ശേഷം സംഘം പല സ്ഥലങ്ങളിലേക്കായി കടന്നുകളയുകയായിരുന്നു. പിന്നീട് ഉത്തർപ്രദേശ് പൊലീസ് ഇവരുടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി എറണാകുളത്ത് ഉണ്ടെന്ന് കണ്ടെത്തിയത്. […]

Read More

‘ഞാൻ ഡി മണിയല്ല, എം സുബ്രഹ്മമണി’; ശബരിമല സ്വർണക്കൊള്ളയുമായി ഒരു ബന്ധവും ഇല്ലെന്ന് ദിണ്ടിഗലിലെ വ്യവസായി

by on December 26, 2025 0

ശബരിമല കൊള്ളയുമായി ഒരു ബന്ധവുമില്ലെന്ന് ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടി ദിണ്ടിഗലിലെത്തി ചോദ്യം ചെയ്തയാൾ. എന്റെ നമ്പർ ആരോ മിസ് യൂസ് ചെയ്യുന്നു. അതെ കുറിച്ചാണ് SIT ചോദിച്ചത്. ഒരു തെറ്റും ചെയ്തിട്ടില്ല. ശബരിമല സ്വർണക്കൊള്ളയുമായി ഒരു ബന്ധവും ഇല്ല. താൻ ഉപയോഗിക്കുന്ന നമ്പർ മറ്റൊരാളുടെ പേരിലാണ് ഉള്ളത്. ആ ആൾ നമ്പർ ദുരുപയോഗം ചെയ്തു. താൻ ഡി മണിയല്ല, എം സുബ്രഹ്മമണിയാണെന്നും അദ്ദേഹം പറഞ്ഞു. താൻ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നയാളാണ് സ്വർണ്ണക്കച്ചവടവുമായി യാതൊരു ബന്ധവുമായില്ലെന്നും […]

Read More

വികെ മിനിമോൾ കൊച്ചി മേയർ; സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാതെ ദീപ്തി മേരി വർഗീസ് ഇറങ്ങിപ്പോയി

by on December 26, 2025 0

വികെ മിനിമോൾ കൊച്ചി കോർപ്പറേഷൻ മേയറായി തിരഞ്ഞെടുത്തു. സ്വതന്ത്രൻ ബാസ്റ്റിൻ ബാബുവിൻ്റെ വോട്ട് മിനിമോൾക്ക് ലഭിച്ചതോടെ വി കെ മിനിമോൾ 48 വോട്ട് നേടി. ദീപ്തി മേരി വർഗ്ഗീസ് മിനിമോൾക്ക് വോട്ട് ചെയ്തു. സ്വതന്ത്രനും യുഡിഎഫിനെ പിന്തുണച്ചു. എൽ.ഡി.എഫ് സ്ഥാനാർഥി അംബിക സുദർശന് 22 വോട്ടുകളും എൻ.ഡി.എക്ക് ആറ് വോട്ടുകളും ലഭിച്ചു. മിനിമോളെ ഷാൾ അണിയിച്ച് ദീപ്തി മേരി വർഗീസ് അഭിനന്ദിച്ചു. സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാതെ ദീപ്തി മേരി വർഗീസ് ഇറങ്ങിപ്പോയി. കോർപറേഷൻ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 46 […]

Read More