‘സ്വരാജിന് പണി കൊടുക്കാനാണെങ്കിലും എം വി ഗോവിന്ദൻ പറഞ്ഞത് ചരിത്ര സത്യം, സിപിഐഎമ്മും ആർഎസ്എസും തമ്മിൽ പൊക്കിൾക്കൊടി ബന്ധം’: സന്ദീപ് വാര്യർ
എംവി ഗോവിന്ദൻ്റെ ആർഎസ്എസുമായി ബന്ധപ്പെട്ടുള്ള വിവാദ പരാമർശങ്ങളിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. എംവി ഗോവിന്ദൻ പറഞ്ഞത് അർഥസത്യം. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പല ദശാസന്ധികളിലും സിപിഐഎം ആർഎസ്എസുമായി സഖ്യം ചേർന്നു. തൃശ്ശൂർ തെരഞ്ഞെടുപ്പിൽ അടക്കം ആർഎസ്എസ് സിപിഐഎം ബന്ധം പൊതുസമൂഹത്തിന് മനസ്സിലായതാണ്. സ്വരാജിന് പണി കൊടുക്കാൻ ആണെങ്കിലും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത് ഒരു ചരിത്ര സത്യമാണെന്ന് സന്ദീപ് വാര്യർ പറഞ്ഞു.അന്ന് എന്റെ RSS ബന്ധത്തെക്കുറിച്ച് പത്രപ്പരസ്യം കൊടുത്ത CPIM ഇന്ന് പരസ്യസമ്മതം നടത്തിയത് സ്വാഗതാര്‍ഹം. […]
Read More