തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. 1,64,427 പത്രികകളാണ് ആകെ സമര്‍പ്പിക്കപ്പെട്ടത്. ഇതില്‍ സംസ്ഥാനത്ത് ജനവിധി തേടുന്നത് 98451 സ്ഥാനാര്‍ത്ഥികളാണ്. 2261 പത്രികകള്‍ തള്ളി. 527 പത്രികകള്‍ തിരുവനന്തപുരം ജില്ലയിലും 401 പത്രികകള്‍ കോട്ടയത്തും 348 പത്രികകള്‍ എറണാകുളത്തും തള്ളി. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടത്(19,959). തൃശൂര്‍(17,168), എറണാകുളം(16,698) എന്നീ ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനത്ത്. വയനാട്ടിലായിരുന്നു ഏറ്റവും കുറവ്(5,227).
Read More