January 15, 2026
  • January 15, 2026
Breaking News

Articles Posted by editor

75000 ൽ കുറയാത്ത വോട്ട് എനിക്ക് ലഭിക്കും,35000 ന് മുകളിൽ സ്വരാജ് കയറില്ല, 45,000 ന് മുകളിൽ ഷൗക്കത്തും എത്തില്ല: പി വി അൻവർ

by on June 17, 2025 0

കലാശക്കൊട്ട് ഒഴിവാക്കിയത് പല തരത്തിൽ വ്യാഖനിക്കുന്നുവെന്ന് പി വി അൻവർ. യഥാർത്ഥ കലാശക്കൊട്ട് 19 ന്. അന്ന് പിണറായിസത്തിന്റെ ശവപ്പെട്ടിയിലെ അവസാന ആണി അടിക്കും. പ്രവർത്തകർ ഇപ്പോൾ ഫീൽഡിലാണ്. കനത്ത ഗതാഗത കുരുക്ക് ആണ് നിലമ്പൂരിൽ. കലാശക്കൊട്ട് നടത്തി അത് കൂട്ടാൻ ആഗ്രഹിക്കുന്നില്ല. പിണറായി സർക്കാരിൻ്റെ വിലയിരുത്തൽ ആകും എന്നാണ് പലരും പറഞ്ഞത്. ഗോവിന്ദൻ മാഷിനോട് ഒരു ചോദ്യം. ഈ തെരഞ്ഞെടുപ്പ് എൽഡിഎഫിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ആവുകയാണ്. സർക്കാരിന്റെ 99 ശതമാനം സംവിധാനങ്ങളും ഇവിടെ […]

Read More

തിരുവനന്തപുരത്ത് ശിങ്കാരി മേളക്കാർക്കിടയിൽ MDMA യും കഞ്ചാവും വൻതോതിൽ വിൽപ്പന നടത്തുന്ന രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്‌തു.

by on June 17, 2025 0

തിരുവനന്തപുരത്ത് ശിങ്കാരി മേളക്കാർക്കിടയിൽ MDMA യും കഞ്ചാവും വൻതോതിൽ വിൽപ്പന നടത്തുന്ന രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്‌തു. സച്ചിൻ, എബിൻ സന്തോഷ് എന്നിവരെയാണ് നെയ്യാറ്റിൻകര എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘം വാഹന പരിശോധന നടത്തിവരവേ ബൈക്കിൽ കഞ്ചാവുമായി വന്ന പ്രതികൾ പിടിയിലാവുകയും ചോദ്യം ചെയ്യലിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ മലയിൻകീഴുള്ള എബിൻ സന്തോഷിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന 14.517 ഗ്രാം MDMA പിടിച്ചെടുക്കുകയുമായിരുന്നു. പ്രതികൾ മയക്കുമരുന്ന് കച്ചവടത്തിനുപയോഗിച്ചിരുന്ന ആപ്പിൾ ഫോണുകൾ, യമഹ […]

Read More

സമാധാനത്തിനായി ശ്രമം തുടരുക; ഡോണൾ‍ഡ് ട്രംപിന് ജേഴ്സി സമ്മാനമായി നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ

by on June 17, 2025 0

ഒട്ടാവ: അമേരിക്കൻ പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിന് തന്റെ ഒപ്പ് പതിപ്പിച്ച ജേഴ്സി സമ്മാനമായി നൽകി ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയാണ് റൊണാൾഡോയ്ക്ക് വേണ്ടി ജേഴ്സി കൈമാറിയത്. കാനഡയിലെ കനനാസ്കിസിൽ നടന്ന 51-ാമത് ജി7 ഉച്ചകോടിക്കിടെയാണ് സംഭവം നടന്നത്. ജേഴ്‌സിയിൽ ഫുട്ബോൾ താരത്തിന്റെ ഒപ്പും ട്രംപിനായി ഒരു സന്ദേശവും ഉണ്ടായിരുന്നു. To President Donald J Trump, Playing in Peace എന്നായിരുന്നു റൊണാൾഡോയുടെ സന്ദേശം. ട്രംപ് സമ്മാനം സ്വീകരിക്കുന്നതും റൊണാൾഡോയ്ക്ക് […]

Read More

ഇറാൻ -ഇസ്രായേൽ സംഘർഷം; ടെഹ്റാനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നു; ഹെൽപ്‌ലൈൻ നമ്പർ തുടങ്ങി

by on June 17, 2025 0

ഇറാൻ -ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ടെഹ്റാനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുന്നു. 600 വിദ്യാർത്ഥികളെ ടെഹ്റാനിൽ നിന്നും ക്വോമിലെക്ക് മാറ്റി. ഉർമിയയിൽ നിന്നും 110 വിദ്യാർത്ഥികളെ അർമെനിയൻ അതിർത്തിയിലേക്കും മാറ്റിയിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്ന് ഇറാനിലെ ഇന്ത്യൻ എംബസി. ടെഹ്റാനിൽ ജോലി ചെയ്യുന്നത് പതിനായിരത്തോളം ഇന്ത്യക്കാരാണ്. ഇറാനിലെ ഇന്ത്യക്കാർക്കായി വിദേശകാര്യ മന്ത്രാലയം ഹെൽപ്‌ലൈൻ നമ്പർ തുടങ്ങി. +98 9128109115, +98 9128109109 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ഇന്നലെ ഇറാൻ ദേശീയ ടെലിവിഷൻ ആസ്ഥാനവും […]

Read More

രഞ്ജിതയെ അപമാനിച്ച സംഭവം; പവിത്രനെതിരെ കടുത്ത ശിക്ഷാ നടപടിക്ക് നിര്‍ദ്ദേശം നല്‍കി റവന്യൂ മന്ത്രി കെ രാജന്‍

by on June 17, 2025 0

അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തില്‍ മരണപ്പെട്ട രഞ്ജിത ജി നായരെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട വെള്ളരിക്കുണ്ട് ജൂനിയര്‍ സൂപ്രണ്ട് എ പവിത്രനെതിരെ കടുത്ത ശിക്ഷാ നടപടികള്‍ ആരംഭിക്കുവാന്‍ ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി റവന്യൂ മന്ത്രി കെ രാജന്‍. വിമാന അപകടത്തില്‍ അനുശോചിച്ച് മറ്റൊരാള്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ഇയാള്‍ രഞ്ജിതയെ അപമാനിക്കുന്ന വിധത്തില്‍ കമന്റുകള്‍ രേഖപ്പെടുത്തിയത്. വിഷയം ശ്രദ്ധയില്‍പ്പെട്ടയുടനെ തന്നെ റവന്യൂ മന്ത്രി കെ രാജന്‍ പവിത്രനെ സസ്‌പെന്റ് ചെയ്യുവാന്‍ ഉത്തരവിടുകയായിരുന്നു. അന്വേഷണ വിധേയമായാണ് സസ്‌പെന്റ് […]

Read More

CITU എടക്കാട് ഏരിയാ കമ്മറ്റി മുഴപ്പിലങ്ങാട് ഫിഷ് ലാന്റിംഗ് സെന്റർ പരിസരത്ത് അനുസ്മരണ യോഗം സംഘടിപ്പിച്ചു.

by on June 17, 2025 0

മുഴപ്പിലങ്ങാട്. മത്സ്യത്തൊഴിലാളി യൂണിയൻ CITU ജില്ലാ കമ്മിറ്റി അംഗവും, കയർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറിയും, കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗവും, എടക്കാട് കണ്ണൂർ സിറ്റി മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡണ്ടുമായ കോട്ടയിൽ സത്യബാബു വിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മത്സ്യത്തൊഴിലാളി യൂണിയൻ CITU എടക്കാട് ഏരിയാ കമ്മറ്റി മുഴപ്പിലങ്ങാട് ഫിഷ് ലാന്റിംഗ് സെന്റർ പരിസരത്ത് അനുസ്മരണ യോഗം സംഘടിപ്പിച്ചു. എം.അഷ്ക്കർ അദ്ധ്യക്ഷത വഹിച്ചു. CPIM എടക്കാട് ഏരിയാ സെക്രട്ടറി എം.കെ.മുരളി, യൂണിയൻ സംസ്ഥാന കമ്മിറ്റിയഗം […]

Read More

ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ജൂൺ 20 മുതൽ

by on June 16, 2025 0

ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുക. ഈ സർക്കാരിന്റെ നാലു വര്‍ഷ കാലയളവില്‍ 38,500 കോടി രൂപയോളമാണ് സാമൂഹ്യസുരക്ഷാ പെൻഷൻ നല്‍കാനായി ആകെ ചെലവഴിച്ചത്. 2016-21 ലെ എൽഡിഎഫ് സർക്കാരിന്റെ കാലത്താകട്ടെ, യുഡിഎഫ് ഭരണകാലത്തെ 18 മാസത്തെ കുടിശ്ശികയുള്‍പ്പെടെ 35,154 കോടി രൂപ ക്ഷേമപെന്‍ഷനായി വിതരണം ചെയ്‌തു. അതായത്, ഒമ്പത് വര്‍ഷം കൊണ്ട് […]

Read More

അദർ ഡ്യൂട്ടിക്കാർക്ക് ഹാജരും ശമ്പളവും നൽകില്ല; ഉത്തരവിറക്കി കെഎസ്ആർടിസി

by on June 16, 2025 0

ചീഫ് ഓഫീസ് അനുമതിയില്ലാതെ അദർ ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാർക്ക് ഹാജരും ശമ്പളവും നൽകില്ലെന്ന് കെഎസ്ആർടിസി ഉത്തരവ്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ ഉത്തരവിന്റെ പകർപ്പ്  ലഭിച്ചു. കെഎസ്ആർടിസിയിൽ അദർഡ്യൂട്ടി വ്യാപകമാകുന്ന വാർത്ത പുറത്തുവിട്ടിരുന്നു ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. യൂണിറ്റ് ചീഫുമാരുടെ അനുവാദത്തോടെ പല ഡിപ്പോകളിലും അദർ ഡ്യൂട്ടി ചെയ്യുന്നത് പരിശോധനയിൽ കണ്ടെത്തിയിരുന്നു. കുളത്തൂർപ്പുഴ, പുനലൂർ,പത്തനാപുരം തുടങ്ങിയ ഡിപ്പോകളിൽ അദർ ഡ്യൂട്ടി സംവിധാനം ഉള്ളതായി കണ്ടെത്തി. അദർ ഡ്യൂട്ടി എന്നപേരിൽ മെക്കാനിക്കൽ വിഭാഗം ജീവനക്കാർ ഡ്രൈവർ, കണ്ടക്ടർ തസ്തികകളിലേക്ക് പോകുകയും ഒരുസ്ഥലത്ത് […]

Read More

കൊട്ടിയൂർ ഉത്സവത്തിനെത്തിയ ഒരാളെ കൂടി കാണാതായി

by on June 16, 2025 0

കണ്ണൂർ കൊട്ടിയൂർ ഉത്സവത്തിനെത്തിയ ഒരാളെ കൂടി കാണാതായി. ഭാര്യക്കൊപ്പം ഉത്സവത്തിന് എത്തിയ കോഴിക്കോട് അത്തോളി സ്വദേശി നിഷാദിനെയാണ് കാണാതായത്. ഇയാൾ പുഴയിൽ അകപ്പെട്ടതായാണ് സംശയം. വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ആയിരക്കണക്കിന് വിശ്വാസികളാണ് ദിനം പ്രതി കൊട്ടിയൂരിലേക്ക് എത്തുന്നത്. ദർശനത്തിനെത്തി ബാവലിപ്പുഴയിൽ കുളിക്കാനിറങ്ങിയ കാഞ്ഞങ്ങാട് സ്വദേശിയായ അഭിജിത്തിനെ നേരെത്തെ കാണാതായിരുന്നു. ഉത്സവത്തിന് എത്തുന്ന ഭക്തർ കുളിച്ച് ഈറനോടെയാവണം ക്ഷേത്രത്തിലെത്താൻ. ഇത്തരത്തിൽ കുളിക്കാനിറങ്ങിയവരാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. ക്ഷേത്രത്തിന് സമീപമായി തന്നെ ഭക്തർക്ക് കുളിക്കാനായി ഒരു ചിറ കെട്ടിയിരുന്നു. ആ ചിറ […]

Read More

സെൻസസ് 2027ൽ, രണ്ട് ഘട്ടങ്ങളിലായി പൂർത്തീകരിക്കും; ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു

by on June 16, 2025 0

സെൻസസ് നടത്തുന്നതിനുള്ള ഔദ്യോഗികഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി. ജാതി സെൻസസ് കൂടി ഉൾപ്പെടുത്തിയാകും സെൻസസ് നടത്തുക എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. രാജ്യത്തെ 16-ാമത് സെൻസസ് ആണ് നടക്കുക. ലഡാക്കിലും ജമ്മു കശ്മീർ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മഞ്ഞുമൂടിക്കിടക്കുന്ന മേഖലകളിൽ 2026 ഒക്ടോബർ 1 ന് സെൻസസ് നടപടികൾ ആരംഭിക്കുമെന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 2027 മാർച്ച് 1ന് ആരംഭിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നു. […]

Read More