January 15, 2026
  • January 15, 2026
Breaking News

Articles Posted by editor

എറണാകുളം ജില്ലാ ജയിലില്‍ വെല്‍ഫെയര്‍ ഓഫീസറുടെ വിരമിക്കല്‍ ചടങ്ങില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍

by on June 4, 2025 0

എറണാകുളം ജില്ലാ ജയിലില്‍ വെല്‍ഫെയര്‍ ഓഫീസറുടെ വിരമിക്കല്‍ ചടങ്ങില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍. ജയിലിനുള്ളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ റീലായി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ദൃശ്യങ്ങള്‍ ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചു. വീഴ്ച സംഭവിച്ചില്ല എന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി. വിരമിച്ച ഉദ്യോഗസ്ഥന്‍ ക്ഷണിച്ചതിനനുസരിച്ചാണ് ഇവര്‍ എത്തിയത്. കൃത്യമായി രേഖകള്‍ വാങ്ങിവച്ച ശേഷമാണ് ഇവരെ ജയിലിനുള്ളില്‍ പ്രവേശിപ്പിച്ചതെന്നാണ് വ്യക്തമാകുന്നത്. ഇത് രജിസ്റ്ററിലും രേഖപ്പെടുത്തിയിട്ടുണ്ട്.

Read More

കണ്ണൂർ മലപ്പട്ടത്ത് ഗാന്ധി സ്തൂപം വീണ്ടും സ്ഥാപിക്കാൻ കോൺഗ്രസ്; കെപിസിസി ഭാരവാഹികൾ എത്തും

by on June 4, 2025 0

കണ്ണൂർ: കണ്ണൂർ മലപ്പട്ടത്ത് ഗാന്ധി സ്തൂപം വീണ്ടും സ്ഥാപിക്കാൻ കോൺഗ്രസ് തീരുമാനം. സിപിഐഎം പ്രവർത്തകർ തകർത്ത ഗാന്ധി സ്തൂപം പുനസ്ഥാപിക്കാണ് തീരുമാനം. കെപിസിസി നേരിട്ടാണ് ഗാന്ധി സ്തൂപം സ്ഥാപിക്കുന്നത്. വെള്ളിയാഴ്ച കെപിസിസി നേതാക്കൾ മലപ്പട്ടത്തെത്തും. കെപിസിസി വർക്കിംഗ് പ്രസിഡൻ്റുമാരായ ഷാഫി പറമ്പിലും പി സി വിഷ്ണുനാഥും മലപ്പട്ടത്തെത്തും. അ​ടു​വാ​പ്പു​റ​ത്തെ ഗാ​ന്ധി സ്തൂ​പം ത​ക​ർ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മലപ്പട്ടം മേഖലയിൽ സംഘർഷാവസ്ഥയുണ്ടായിരുന്നു. ഇതിനെ തുടർന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് സ​നീ​ഷി​ന്റെ വീ​ട് ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു. ഇതിൽ പ്രതിഷേധവുമായാണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് […]

Read More

മുല്ലപ്പെരിയാർ അണക്കെട്ടിൽ മേൽനോട്ട സമിതി രൂപീകരിച്ച ഉപസമിതിയുടെ പരിശോധന; സ്ഥിതിഗതികൾ വിലയിരുത്തി

by on June 4, 2025 0

മുല്ലപ്പെരിയാർ മേൽ നോട്ട സമിതി രൂപീകരിച്ച ഉപസമിതി അണക്കെട്ടിൽ പരിശോധന നടത്തി.ചെയർമാൻ ഗിരിധറിൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അണക്കെട്ടിലെത്തി സ്ഥിതിഗതികൾ പരിശോധിച്ചത്. ജലനിരപ്പ് 130 അടി പിന്നിട്ട സാഹചര്യത്തിൽ അണക്കെട്ടിൽ സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളെയും മുൻകരുതൽ നടപടികളെയും കുറിച്ച് സമിതി വിലയിരുത്തി. സ്പിൽവേയിലെ മൂന്ന് ഷട്ടറുകൾ ഉയർത്തി പരിശോധിച്ചു. പരിശോധനയുടെ റിപ്പോർട്ട് മേൽനോട്ട സമിതിക്ക് സമർപ്പിക്കും. കാലവർഷത്തിൻ്റെ ആരംഭത്തിൽ നടത്താറുള്ള സാധാരണ പരിശോധനകൾ മാത്രമാണിതെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. തമിഴ്‌നാട് ജലവിഭവ വകുപ്പിനെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് എൻജിനീയർമാരായ സാം […]

Read More

‘ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ രഹസ്യധാരണ’ ; ഇന്ത്യാ സഖ്യം വിട്ട് ആം ആദ്മി പാര്‍ട്ടി

by on June 4, 2025 0

ഇന്ത്യാ സഖ്യം വിട്ട് ആം ആദ്മി പാര്‍ട്ടി. 2024 ലോക്‌സഭ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരുന്നു സഖ്യമെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ അറിയിച്ചു. അണിയറയില്‍ യഥാര്‍ഥ സഖ്യം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണെന്നും മോദിക്ക് രാഷ്ട്രീയ ഗുണം ചെയ്യുന്ന കാര്യങ്ങള്‍ മാത്രമേ രാഹുല്‍ ഗാന്ധി പറയൂവെന്നും പാര്‍ട്ടി വക്താവ് അനുരാഗ് ദണ്ഡ അന്വേഷണത്തില്‍ ലഭിച്ചവ പറഞ്ഞു. ഗാന്ധി കുടുംബത്തെ ജയിലില്‍ പോകുന്നതില്‍ നിന്നും മോദി രക്ഷിക്കുന്നു. സാധാരണക്കാരായ ജനങ്ങള്‍ക്ക് സ്‌കൂളുകള്‍, ആശുപത്രികള്‍, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതില്‍ ഇരുകൂട്ടര്‍ക്കും താത്പര്യമില്ല […]

Read More

കർണാടക കാനറ ബാങ്കിൽ വൻ കവർച്ച; 59 കിലോ സ്വർണ്ണം കവർന്നു, അന്വേഷണം വഴിതെറ്റിക്കാൻ മന്ത്രവാദം ചെയ്തെന്ന വ്യാജേന വിഗ്രഹം കൊണ്ടിട്ടു

by on June 3, 2025 0

കർണാടകയിൽ കാനറ ബാങ്കിൽ വൻ കവർച്ച. വിജയപുരജില്ലയിലെ മനഗുളി ടൗൺ ബ്രാഞ്ചിലാണ് മോഷണം നടന്നു. ലോക്കറിൽ സൂക്ഷിച്ച 59 കിലോഗ്രാം പണയ ആഭരണങ്ങളും അഞ്ചര ലക്ഷം രൂപയും കവർന്നു. കവർച്ച നടന്നത് മെയ് 23 നും 25 നും ഇടയിലാണ്. ബാങ്കില്‍ സംഘടിപ്പിച്ച ആഭ്യന്തര കണക്കെടുപ്പിലാണ് 59 കിലോ ഗ്രാം സ്വര്‍ണ്ണം നഷ്ടപ്പെട്ട വിവരം പുറത്ത് വന്നത്. തുടര്‍ന്ന് മെയ് 26-ാം തീയതി ബാങ്ക് മാനേജര്‍ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കി. ബാങ്കിന്റെ പുറകു വശത്തെ […]

Read More

കൊച്ചിയിൽ മസ്തിഷ്ക സംബന്ധമായ രോഗമുള്ളയാൾക്ക് നേരെ ക്രൂരമായ പൊലീസ് മർദ്ദനമെന്ന് പരാതി

by on June 3, 2025 0

കൊച്ചി: മസ്തിഷ്ക സംബന്ധമായ രോഗമുള്ളയാൾക്ക് നേരെ പൊലീസിന്റെ ക്രൂരമർദനമെന്നു പരാതി. എറണാകുളം വൈപ്പിൻ സ്വദേശി ഷെർളിങ്കർ റോക്ക്ഫെല്ലർ എന്ന യുവാവിനാണ് സംശയത്തിന്റെ പേരിൽ പൊലീസിന്റെ ക്രൂരമർദനമേൽക്കേണ്ടിവന്നത്. ബിയർ കുപ്പി കൊണ്ട് ദേഹമാകെ മർദിക്കുകയും സ്ട്രോക്ക് വന്ന വ്യക്തിയാണെന്ന് പോലും നോക്കാതെ സ്റ്റേഷനിൽ വെച്ച് തന്നെ മർദിച്ചെന്നും ഷെർളിങ്കർ പരാതിയിൽ പറയുന്നു. എറണാകുളം ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നൽകിയിരിക്കുന്നത്. സുഹൃത്ത് ഉൾപ്പെട്ട കേസിൽ സംശയത്തിന്റെ പേരിലായിരുന്നു ഷെർളിങ്കറിന് മർദനമേൽക്കേണ്ടിവന്നത്. മഫ്തിയിൽ വന്ന പൊലീസുകാർ തന്നെ ആദ്യം സുഹൃത്തിന്റെ […]

Read More

ഡിജിപി പ്രാഥമിക പട്ടിക സര്‍വ്വീസ് നിയമം അനുസരിച്ച്; മനോജ് എബ്രഹാമിനെതിരായ ഹര്‍ജി തള്ളി

by on June 3, 2025 0

കൊച്ചി: സംസ്ഥാന പൊലീസ് മേധാവിയാകാന്‍ പരിഗണിക്കപ്പെടുന്ന പട്ടികയില്‍ ഉള്‍പ്പെട്ട മനോജ് എബ്രഹാമിനെതിരെ നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി. ഡിജിപി ചുമതലയിലേക്ക് മനോജ് എബ്രഹാമിനെ പരിഗണിക്കരുത് എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ സര്‍വ്വീസ് നിയമം അനുസരിച്ചാണ് പട്ടിക തയ്യാറാക്കിയതെന്നും പൊതുതാല്‍പര്യം പരിഗണിക്കാനാവില്ലെന്നും ചൂണ്ടികാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. ഹര്‍ജിയിന്മേല്‍ ഹൈക്കോടതി രജിസ്ട്രിയുടെ എതിര്‍പ്പും സിംഗിള്‍ ബെഞ്ച് ശരിവെച്ചു. ഡിജിപി സ്ഥാനത്തേയ്ക്ക് പരിഗണിക്കാന്‍ കേരളം കേന്ദ്രത്തിന് ശുപാര്‍ശ നല്‍കിയിട്ടുള്ള ആറ് പേരുടെ പട്ടികയില്‍ മനോജ് എബ്രഹാമും ഉള്‍പ്പെട്ടിരുന്നു. സംസ്ഥാന പൊലീസ് […]

Read More

COVID19; 24 മണിക്കൂറിനിടെ രാജ്യത്ത് 5 മരണം! കേരളത്തിൽ ഒരു മരണം, 80 വയസുള്ള ആൾ മരിച്ചു; രാജ്യത്ത് കൊവിഡ് കേസുകൾ 4000 കടന്നു

by on June 3, 2025 0

രാജ്യത്ത് കൊവിഡ് കേസുകൾ 4000 കടന്നു. രാജ്യത്ത് 4026 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. കേരളത്തിൽ കേസുകളുടെ എണ്ണത്തിൽ കുറവ്. 1416 പേർക്കാണ് കൊവിഡ് റിപ്പോർട്ട് ചെയ്‌തത്‌. 24 മണിക്കൂറുടെ കേരളത്തിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു. 80 വയസ്സുള്ള ആളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് 24 മണിക്കൂറിനിടെ 5 മരണം രേഖപ്പെടുത്തി. മഹാരാഷ്ട്രയിൽ രണ്ടു മരണവും പശ്ചിമബംഗാളിലും തമിഴ്നാട്ടിലും ഒരു മരണവും റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ഗുജറാത്തിലും […]

Read More

കൊവിഡ് വ്യാപനം: നിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ്; മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കും; ലക്ഷണങ്ങളുള്ള എല്ലാവര്‍ക്കും പരിശോധന

by on June 3, 2025 0

രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ മാര്‍ഗനിര്‍ദേശങ്ങളുമായി സംസ്ഥാന ആരോഗ്യവകുപ്പ്. രോഗലക്ഷണമുള്ള എല്ലാവര്‍ക്കും കൊവിഡ് പരിശോധന നടത്തണം എന്നതുള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് ആരോഗ്യവകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നലെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് പിന്നാലെയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. (health department guidelines amid covid spread) രോഗലക്ഷണങ്ങള്‍ ഉള്ളവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ശ്വാസതടസ്സം, കടുത്ത നെഞ്ചുവേദന, രക്തസമ്മര്‍ദ്ദം കുറയല്‍, തലചുറ്റല്‍ മുതലായ ലക്ഷണങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗം […]

Read More

നറുക്കെടുപ്പ് തട്ടിപ്പ്; പാണ്ടിക്കാട് കുഞ്ഞാനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി; ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസും

by on June 2, 2025 0

തിരുവനന്തപുരം: പാണ്ടിക്കാട് കുഞ്ഞാന് കീഴില്‍ നടന്ന നറുക്കെടുപ്പ് തട്ടിപ്പില്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി. തട്ടിപ്പിനെക്കുറിച്ച് അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സംസ്ഥാന പൊലീസ് മേധാവി മലപ്പുറം ജില്ല പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസും ഇടപെട്ടിട്ടുണ്ട്. സമാനമായ എല്ലാ കൂപ്പണ്‍ തട്ടിപ്പുകളെക്കുറിച്ചും അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയതായി സുപ്രീം കോടതി അഭിഭാഷകനായ ശ്രീജിത്ത് പെരുമന അദ്ദേഹത്തിന്റെ എഫ്.ബി പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്. കൂപ്പണ്‍ പ്രിന്റ് ചെയ്ത് […]

Read More