April 22, 2026
  • April 22, 2026
Breaking News

Articles Posted by editor

കാക്കനാട് 17 വയസുകാരി പ്രസവിച്ചു; 23കാരൻ ഭർത്താവിനെതിരെ പോക്സോ കേസ്

by on August 22, 2025 0

കാക്കനാട് 17 വയസുകാരി പ്രസവിച്ചു. തമിഴ്നാട് സ്വദേശിനി കാക്കനാട് സഹകരണ ആശുപത്രിയിലാണ് പ്രസവിച്ചത്. ആശുപത്രിയിൽ ആധാർ കാർഡ് കൊടുത്തതോടെയാണ് സംഭവം പുറത്തായത്. ആശുപത്രി അധികൃതർ തൃക്കാക്കര പൊലിസിൽ അറിയിക്കുകയായിരുന്നു. പെൺകുട്ടി വാതുരുത്തി നഗറിലാണ് താമസിക്കുന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ ഭർത്താവ് 23 വയസുകാരൻ മധുര സ്വദേശി പ്രേംകുമാറിനെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തി. ആചാര പ്രകാരം വിവാഹം കഴിച്ചതിന് ശേഷമാണ് ഇവർ കൊച്ചിൽ എത്തിയത്. തുടർന്ന് ഒരുമിച്ച് താമസിക്കുകയായിരുന്നു. വിവാഹം നിയമവിരുദ്ധമായാണ് നടത്തിയത്. ബാല വിവാഹത്തിന് […]

Read More

ലഹരി പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച കേസ്; പി കെ ഫിറോസിന്റെ സഹോദരൻ ബുജൈറിന് ജാമ്യം

by on August 21, 2025 0

ലഹരി പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച കേസിൽ പി കെ ഫിറോസിന്റെ സഹോദരൻ പി കെ ബുജൈറിന് ജാമ്യം. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആഗസ്റ്റ് 2 നാണ് ബുജൈർ,ലഹരി പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച് പരുക്കേൽപ്പിച്ചത്. അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ലഹരി പരിശോധനക്ക് എത്തിയ കുന്ദമംഗലം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അജീഷിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കേസിലാണ് പി കെ ബുജൈറിൻ്റെ ജാമ്യ ഹർജി കോടതി പരിഗണിച്ചത്. നേരത്തെ […]

Read More

പയ്യാമ്പലത്ത് കാട്ടു ചേരയെ കണ്ടെത്തി.

by on August 21, 2025 0

പയ്യാമ്പലത്ത് കാട്ടു ചേരയെ കണ്ടെത്തി. ഇന്ന് ഉച്ചയോടു കൂടിയാണ് പാമ്പിനെ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് അംഗീകൃത സ്നേക്ക് കാച്ചർമാർ സംഭവ സ്ഥലത്തെത്തി. പയ്യാമ്പലം ശ്മശാന പരിസരത്ത് വെച്ചാണ് ഇന്ന് ഉച്ചയോടു കൂടിയാണ് പാമ്പിന്റെ സാന്നിദ്ധ്യം ശ്രദ്ധയിൽ പെട്ടത്. ചേരയുമായി ഏറെ സാമ്യമുള്ള ഇവയുടെ പ്രധാന ഭക്ഷണം എലിയാണ്. കാട്ട് ചേര ട്രിങ്ക്റ്റ് എന്ന വിഭാഗത്തിൽപ്പെട്ട പാമ്പാണിത്. എസ് ആകൃതിയിൽ വളഞ്ഞു നിൽക്കുന്ന ഇവയ്ക്ക് വിഷമില്ല. ശരീരത്ത് വരകളുള്ളത് കൊണ്ട് പലപ്പോഴും ഇവയെ വെള്ളിക്കെട്ടൻ ആയി […]

Read More

‘ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു’; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസിലും ബാലാവകാശ കമ്മിഷനിലും പരാതി

by on August 21, 2025 0

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസില്‍ പരാതി. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി. ഗര്‍ഭഛിത്രം നടത്തി എന്നാണ് പരാതി. അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യനാണ് പരാതി നല്‍കിയിരിക്കുന്നത്.രാഹുലിന് കൂടുതല്‍ കുരുക്കായാണ് ശബ്ദസന്ദേശങ്ങളും ചാറ്റുകളും പുറത്തുവന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബാലാവകാശ കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്. ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ചെന്ന ശബ്ദ സന്ദേശത്തില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി. ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു. ആരോപണങ്ങളില്‍ പുകഞ്ഞാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. ആരോപണങ്ങള്‍ […]

Read More

ആര്‍ക്കെതിരെയാണ് പരാതി എന്ന് തുറന്നു പറയാന്‍ സ്ത്രീകള്‍ ആര്‍ജ്ജവം കാണിക്കണം; പി സതീദേവി

by on August 21, 2025 0

തിരുവനന്തപുരം: പരാതി പറയാനും നിയമനടപടി ആവശ്യപ്പെടാനും ഒരു സ്ത്രീക്ക് കഴിയുമെന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പി സതീദേവി. അതില്‍ മടി കാണിക്കേണ്ടതില്ല. ആര്‍ക്കെതിരാണ് പരാതി എന്നത് തുറന്നു പറയാന്‍ സ്ത്രീകള്‍ ആര്‍ജ്ജവം കാണിക്കണമെന്നും സതീദേവി പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയുടെ പ്രതികരണം. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ വനിതാ കമ്മീഷന് കേസെടുക്കാന്‍ ആകില്ല. കൃത്യമായി പരാതി ലഭിച്ചാല്‍ നടപടി ഉണ്ടാകുമെന്നും സതീദേവി പറഞ്ഞു. ഇതുവരെയും തനിക്കെതിരെ ആരും പരാതിയുമായി മുന്നോട്ട് വന്നിട്ടില്ലെന്നാണ് […]

Read More

ഡോക്യുമെൻ്ററി പ്രകാശനം ചെയ്തു

by on August 21, 2025 0

തലശ്ശേരി: പ്രശസ്ത ഗായകനായിരുന്ന മുഹമ്മദ് റഫി തലശ്ശേരിയിൽ വന്നതിൻ്റെ സ്മരണാർത്ഥം തലശ്ശേരി മുഹമ്മദ് റഫിലവേഴ്സിൻ്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ ഡോക്യുമെൻ്ററിയുടെ പ്രകാശന കർമ്മം നടത്തി. എറണാകുളം അസീസിയ കൺവൻഷൻ സെൻ്ററിൽ നടന്ന റഫി നൈറ്റിൽ വെച്ച് അബ്ദുസ്സമദ് സമദാനി എം.പി, റഫിയുടെ മകൻ ശാഹിദ് റഫി എന്നിവർ ചേർന്നാണ് റഫി ലവേഴ്സ് ഗ്രൂപ്പിന് നല്കി പ്രകാശനം ചെയ്തത്. മുഹമ്മദ് റഫി ഫൗണ്ടേഷൻ ഫൗണ്ടർ ടി.പി.എം.ഹാഷിറലി അധ്യക്ഷത വഹിച്ചു. പിന്നണി ഗായകൻ അഫ്സൽ, അസീസിയ ചെയർമാൻ അബ്ദുൽ അസീസ്, ലവേഴ്സ് […]

Read More

രാജീവ് ഗാന്ധി ഇന്ത്യയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് നയിച്ച നേതാവ്

by on August 21, 2025 0

കടവത്തൂർ : ഇന്ത്യയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് നയിച്ച അതിശക്തനായ ഭരണാധികാരിയായിരുന്നു രാജീവ് ഗാന്ധി എന്ന് ഡി.സി.സി ജനറൽ സെക്രട്ടറി കെ. പി സാജു പ്രസ്താവിച്ചു. 18 വയസ്സുള്ളവർക്ക് വോട്ടവകാശം നൽകി രാജ്യത്തെ ജനാധിപത്യ പ്രക്രിയയിൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കിയ നേതാവായിരുന്നു രാജീവ് ഗാന്ധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ കരിയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സദ്ഭാവനാ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് ടി എച്ച് നാരായണൻ അധ്യക്ഷത വഹിച്ചു. ടി […]

Read More

‘ഇനിയും ചേർത്തുപിടിക്കാൻ കഴിയില്ല, നടപടി വേണം’; രാഹുലിനെ കൈവിട്ട് വിഡി സതീശൻ

by on August 21, 2025 0

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കടുത്ത നിലപാടിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ. രാഹുലിനെ ഇനിയും ചേർത്തുപിടിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് വി ഡി സതീശൻ. നടപടി വേണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്. പ്രതിസന്ധി കാലങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിലിനെ ചേർത്തുപിടിച്ചിരുന്നത് വിഡി സതീശനായിരുന്നു. തന്റെ സഹോദര തുല്യനാണ് രാഹുലെന്ന് പരസ്യമായി മാധ്യമങ്ങൾക്ക് മുൻപിൽ വിഡി സതീശൻ പറഞ്ഞിരുന്നത്. അതേസമയം അശ്ലീല സന്ദേശ വിവാദത്തിന് പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജി വെക്കും. രാജിവെക്കാൻ രാഹുലിനോട് ഹൈക്കമാൻ്റ് […]

Read More

വികസിത് ഭാരത്‌@ 2047: പരിഷ്കാരങ്ങൾ നിർദേശിക്കുന്നതിന് സമിതികൾ, അമിത് ഷായും രാജ്‌നാഥ് സിംഗും നയിക്കും

by on August 21, 2025 0

വികസിത് ഭാരത്‌ 2047 ലക്ഷ്യമിട്ട് മാർഗരേഖ സമർപ്പിക്കാൻ രണ്ട് മന്ത്രിതല സമിതികൾ രൂപീകരിച്ച് കേന്ദ്രസർക്കാർ. സാമ്പത്തിക, സാമൂഹിക മേഖലകളിൽ പരിഷ്കാരങ്ങൾ നിർദേശിക്കുന്നതിനാണ് അനൗപചാര സമിതികൾ. ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും സമിതികളെ നയിക്കും. ധനമന്ത്രി നിർമ്മല സീതാരാമൻ, വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ ഉൾപ്പെടെ 13 അംഗങ്ങളാണ് അമിത് ഷായുടെ പാനലിലുള്ളത്. രാജ്‌നാഥ് സിംഗിന്റെ പാനലിൽ മന്ത്രി നിതിൻ ഗഡ്കരി, കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, തൊഴിൽ, കായിക മന്ത്രി […]

Read More

സമരപരിപാടിയിൽ നിന്ന് വിട്ടുനിന്ന സംഭവം; ‘ആവശ്യമില്ലാത്ത വിവാദം, പാർട്ടിക്കുള്ളിൽ ഒരു പ്രശ്നവുമില്ല’: ചാണ്ടി ഉമ്മൻ

by on August 20, 2025 0

ആവശ്യമില്ലാത്ത വിവാദമെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. പാർട്ടിക്കുള്ളിൽ ഒരു പ്രശ്നവുമില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കോഴിക്കോട്: കോർപ്പറേഷന് എതിരായ യൂത്ത് കോൺഗ്രപാർസ്‌ സമര പരിപാടിയിൽ നിന്നും വിട്ടുനിന്ന സംഭവത്തിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. ആവശ്യമില്ലാത്ത വിവാദമെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. പാർട്ടിക്കുള്ളിൽ ഒരു പ്രശ്നവുമില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഈ പരിപാടിക്ക് ഡിസിസി ക്ഷണിക്കേണ്ട കാര്യമില്ല. ഒരു മണ്ഡലം പ്രസിഡന്റും വിളിച്ചിട്ടില്ലെന്നും ചാണ്ടി ഉമ്മൻ വിശദീകരിച്ചു. പുലർച്ചെയാണ് കോഴിക്കോട് എത്തിയതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.   […]

Read More