January 15, 2026
  • January 15, 2026
Breaking News

Articles Posted by editor

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് പുറത്ത് ചാടിയ സിംഹവാലൻ കുരങ്ങ് തിരികെ കയറി

by on December 30, 2025 0

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് പുറത്ത് ചാടിയ സിംഹവാലൻ കുരങ്ങ് തിരികെ കയറി. സന്ദർശകരെ അകത്ത് പ്രവേശിപ്പിച്ചു തുടങ്ങി. കുരങ്ങിനെ കൂട്ടിലടച്ചുവെന്ന് മൃ​ഗശാല അധികൃതർ അറിയിച്ചു. 37 വയസ് പ്രായമുള്ള പെൺ കുരങ്ങാണ് ചാടിപ്പോയിരുന്നത്. കുരങ്ങ് ചാടി പോയതിനെ തുടർന്ന് ടിക്കറ്റ് കൗണ്ടർ താത്കാലികമായി അടച്ചിരുന്നു. കുരങ്ങ് തിരികെ എത്തിയതോടെ ടിക്കറ്റ് കൗണ്ടർ വീണ്ടും തുറന്നു. ടിക്കറ്റ് കൗണ്ടർ കഴിഞ്ഞ് പ്രവേശന സ്ഥലത്താണ് സിംഹവാലൻ കുരങ്ങുകളെ പാർപ്പിച്ചിരിക്കുന്നത്. ആറ് സിംഹവാലൻ കുരങ്ങുകളാണ് മൃഗശാലയിൽ ആകെയുള്ളത്. മൂന്ന് ആൺകുരങ്ങും മൂന്ന് […]

Read More

പത്രസമ്മേളനത്തിനിടെ ഫോൺ; അവധിക്കാലത്തും ക്ലാസെടുക്കുന്നുവെന്ന് 7-ാംക്ലാസുകാരൻ, കളിച്ചുവളരട്ടെയെന്ന് മന്ത്രി

by on December 30, 2025 0

തിരുവനന്തപുരം: പത്രസമ്മേളനത്തിനിടെ വിദ്യാഭ്യാസമന്ത്രിക്ക് ഒരു ഫോണ്‍ കോളെത്തി. ‘ഹലോ.. കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയല്ലേ’യെന്നായിരുന്നു ചോദ്യം. കോഴിക്കോട് മേപ്പയൂര്‍ പഞ്ചായത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയായിരുന്നു ഫോണില്‍.അവധിക്കാലമായിട്ടും ക്ലാസെടുക്കുന്നുവെന്ന പരിഭവം പറയാനായിരുന്നു ഏഴാംക്ലാസുകാരന്‍ വിളിച്ചത്. സ്‌കൂളിലാരോടും പേര് പറയരുതെന്നും കുട്ടി പറയുന്നുണ്ട്. വാര്‍ത്താ സമ്മേളനത്തിനിടെ എടുത്ത കോളായതിനാല്‍ പേരും സ്‌കൂളുമെല്ലാം കുട്ടി തന്നെ വെളിപ്പെടുത്തുകയും അതെല്ലാവരും കേള്‍ക്കുകയും ചെയ്തിരുന്നു. കുറച്ച് സമയമേ ക്ലാസ് ഉള്ളൂവെന്നും യുഎസ്എസിന്റെ ക്ലാസാണെന്നുമായിരുന്നു മന്ത്രിയോട് സംസാരിച്ച അമ്മയുടെ പ്രതികരണം. കുട്ടികളിപ്പോള്‍ കളിക്കട്ടേയെന്നായിരുന്നു മന്ത്രിയുടെ മറുപടി. വിദ്യാഭ്യാസ മന്ത്രി […]

Read More

ഓപ്പറേഷൻ ബാർകോഡ്: ബാർ ഹോട്ടലുകളിൽ വ്യാപക ക്രമക്കേട്; എക്സൈസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായി കണ്ടെത്തൽ

by on December 30, 2025 0

സംസ്ഥാനത്തെ ബാർ ഹോട്ടലുകളിൽ വിജിലൻസിന്റെ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ഓപ്പറേഷൻ ബാർകോഡ് എന്ന പേരിലായിരുന്നു ബാർ ഹോട്ടലുകളിൽ വിജിലൻസ് പരിശോധന നടത്തിയത്. 66 ബാർ ഹോട്ടലുകളിൽ വിജിലൻ പരിശോധന നടത്തിയിരുന്നു. എക്സൈസ് ഉദ്യോഗസ്ഥർ ബാറുകളിൽ നിന്ന് മാസപ്പടിയായി കൈക്കൂലി വാങ്ങുന്നുവെന്നും വിജിലൻസിന്റെ കണ്ടെത്തൽ‌.ബാർ‌ ഹോട്ടലുകളിൽ യഥാസമയത്ത് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നില്ലെന്നും അനുവദിച്ചതിലും നേരത്തെ ബാറുകൾ തുറക്കുന്നുവെന്നും വിജിലൻസ് കണ്ടെത്തി. ഒരു മണിക്കൂർ നേരത്തെ ബാറുകൾ തുറന്നു പ്രവർത്തിക്കുന്നതായാണ് കണ്ടെത്തൽ. ത്തനംതിട്ടയിലെ ബാറിൽ അവധി ദിവസവും വിൽപ്പന […]

Read More

കോഴിക്കോട് പെൺകുട്ടിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച കേസ്; രണ്ട് പേർ കൂടി പിടിയിൽ

by on December 30, 2025 0

കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ രണ്ട് പേർ കൂടി പിടിയിൽ. മുഖ്യപ്രതികൾക്ക് സഹായം നൽകിയ രണ്ട് പേരെയാണ് ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ കാസർകോട് സ്വദേശികളായ രണ്ടുപേരാണ് നേരത്തെ പിടിയിലായത്. പെരിന്തൽമണ്ണ സ്വദേശിയായ പെൺകുട്ടിയെ ആണ് പീഡിപ്പിച്ചത്. ഒരു പകൽ മുഴുവൻ ശാരീരിക ഉപദ്രവം നടത്തിയ ശേഷം പെൺകുട്ടിയെ നാലായിരം രൂപ നൽകി ബീച്ചിൽ ഇറക്കി വിടുകയായിരുന്നു. ഈ മാസം 20നാണ് പെരിന്തൽമണ്ണ സ്വദേശിനിയായ പെൺകുട്ടിയെ കാണാതാകുന്നത്. ബസിൽ യാത്ര ചെയ്ത് കോഴിക്കോട് […]

Read More

‘എല്ലാവരും വായിൽ ഇംഗ്ലീഷ് കരണ്ടിയുമായല്ല ജനിക്കുന്നത്’; എ.എ റഹീമിന് പിന്തുണയുമായി ജോർജ് കുര്യൻ

by on December 29, 2025 0

ഇംഗ്ലീഷ് ട്രോളിൽ എഎ റഹീം എംപിക്ക്‌ പരോക്ഷ പിന്തുണയുമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ. പാവപ്പെട്ടവന്റെ മക്കൾ വായിൽ ഇംഗ്ലീഷ് കരണ്ടിയുമായല്ല ജനിക്കുന്നത്.കേരളീയനായതിൽ അഭിമാനിക്കുക. ഭാരതീയനായതിൽ അഭിമാനിക്കുക. മനസ്സിൽ നിന്നും അടിമത്വം വലിച്ചെറിയുക. നരേന്ദ്രമോദി അധികാരത്തിൽ വന്നതിനുശേഷം പാർലമെന്റിൽ മുന്നറിയിപ്പ് ഇല്ലാതെ തന്നെ ഏത് ഭാരതീയ ഭാഷയിൽ വേണമെങ്കിലും സംസാരിക്കാം. ഇതാണ് ഭാരതമെന്നും അദ്ദേഹം പ്രതികരിച്ചു.   അതേസമയം തന്റെ ഭാഷാപരിമിതിയെ ട്രോളുന്നവരോട് ഒരു പരാതിയുമില്ലെന്ന് എ.എ റഹീം എം.പി പറഞ്ഞു. തനിക്ക് ഭാഷാപരമായ പരിമിതികളുണ്ടെങ്കിലും മനുഷ്യരുടെ സങ്കടങ്ങൾക്ക് […]

Read More

കർണ്ണാടകയിലെ ബുൾഡോസർ രാജ്, ഒഴിവാക്കപ്പെട്ടവർക്ക് എത്രയും വേഗം താമസസൗകര്യം ഒരുക്കി നൽകണം; കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ

by on December 29, 2025 0

കർണ്ണാടകയിലെ ബുൾഡോസർ രാജിൽ പ്രതികരിച്ച് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. അവരോട് ബന്ധപ്പെട്ടിട്ടുണ്ട്. ഒഴിവാക്കപ്പെട്ടവർക്ക് എത്രയും വേഗം താമസസൗകര്യം ഒരുക്കി നൽകണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പിലെ ഭരണകക്ഷിയുടെ തോൽവി, പരാജയത്തിന്റെ കാരണം അവർ തന്നെ പഠിച്ചു കൊണ്ടിരിക്കുകയാണല്ലോ.പഠിച്ചിട്ട് അവർ നമ്മളെ കക്ഷി ചേർക്കുകയാണെങ്കിൽ അപ്പോൾ പ്രതികരിക്കാം. നിമിഷപ്രിയ കേസിൽ ചെയ്യാൻ കഴിയുന്ന സഹായങ്ങൾ ചെയ്തു. മതമോ രാഷ്ട്രീയമോ നോക്കിയിട്ടില്ല. നിലവിലെ സാഹചര്യങ്ങൾ അറിയില്ല. സർക്കാരിനോടൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും കാന്തപുരം വ്യക്തമാക്കി. അതേസമയം കർണാടകയിൽ ബുൾഡോസർ ഉപയോഗിച്ച് […]

Read More

ഓപ്പറേഷൻ ബാർകോഡ്: സംസ്ഥാനത്തെ ബാർ ഹോട്ടലുകളിൽ വിജിലൻസിന്റെ പരിശോധന

by on December 29, 2025 0

സംസ്ഥാനത്തെ ബാർ ഹോട്ടലുകളിൽ വിജിലൻസിന്റെ പരിശോധന. വ്യാജമദ്യം വിൽപ്പന നടത്തുവെന്ന പരാതിയെ തുടർന്നാണ് പരിശോധന നടത്തുന്നത്. ഓപ്പറേഷൻ ബാർകോഡ് എന്ന പേരിലാണ് പരിശോധന. എക്സൈസ് സർക്കിൾ ഓഫീസുകളിലും പരിശോധന നടത്തുന്നുണ്ട്. ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി ക്രമക്കേടിന് കൂട്ടു നിൽക്കുന്നുവെന്നും പരാതി. അതേസമയം പുതുവത്സരാഘോഷത്തോട് അനുബന്ധിച്ച് ഫോർട്ട് കൊച്ചിയിലെ ലഹരി പാർട്ടികൾക്ക് പൂട്ടിടാൻ പൊലീസും എക്സൈസും. റിസോർട്ടുകളിൽ ഉൾപ്പടെ പരിശോധന ശക്തമാക്കാനാണ് തീരുമാനം. പരിശോധനക്ക് പ്രത്യേക സ്‌ക്വാഡിനെ രൂപീകരിക്കുമെന്ന് ഫോർട്ട് കൊച്ചി പൊലീസ് അറിയിച്ചു. ന്യൂയർ ആഘോഷിക്കാൻ വിദേശികൾ […]

Read More

‘വികെ പ്രശാന്ത് ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണം; MLA ഹോസ്റ്റലിൽ‌ ഒന്നാന്തരം ഓഫീസ് മുറികളുണ്ട്’; കെഎസ് ശബരീനാഥൻ

by on December 29, 2025 0

ഓഫീസ് കെട്ടിട വിവാദത്തിൽ വികെ പ്രശാന്ത് എംഎൽഎയ്ക്കെതിരെ കോൺഗ്രസ് കൗൺസിലർ കെഎസ് ശബരീനാഥൻ. എംഎൽഎ ഹോസ്റ്റലിൽ മുറിയുള്ള പ്രശാന്തിന് എന്തിനാണ് കോർപറേഷൻ കെട്ടിടത്തിൽ ഓഫീസെന്ന് വിമർശനം. വികെ പ്രശാന്ത് ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണമെന്നും കെഎസ് ശബരിനാഥന്റെ ഫേസ്ബുക്ക് പോസ്റ്റ്.   താൻ എംഎൽഎ ആയിരുന്നപ്പോൾ മാസവാടക കൊടുത്ത് ആര്യനാട് കെട്ടിടത്തിലാണ് താമസിച്ചത്. എംഎൽഎ ഹോസ്റ്റലിലെ നിള ബ്ലോക്കിൽ വികെ പ്രശാന്തിന് 31,32 നമ്പറിൽ രണ്ട് ഓഫീസ് മുറികൾ അനുവദിച്ചിട്ടുണ്ട്. നിയമസഭയുടെ എംഎൽഎ ഹോസ്റ്റൽ വികെ പ്രശാന്ത് പ്രതിനിധാനം […]

Read More

‘മനഃപൂർവം വോട്ട് അസാധുവാക്കി’: തൃശൂർ പാറളം പഞ്ചായത്തിലും ബിജെപിക്ക് കോൺഗ്രസ് സഹായം ലഭിച്ചെന്ന് ആരോപണം

by on December 29, 2025 0

തൃശൂരിലെ മറ്റത്തൂരിന് പിന്നാലെ പാറളം പഞ്ചായത്തിലും ബിജെപിക്ക് കോൺഗ്രസ് സഹായം ലഭിച്ചതായി ആരോപണം. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വനിതാ നേതാവ് മനഃപൂർവം വോട്ട് അസാധുവാക്കി എന്നാണ് ആരോപണം. ഇതോടെ ബിജെപി പാറളം പഞ്ചായത്തിൽ പ്രസിഡൻറ് സ്ഥാനത്തേക്ക് വിജയിച്ചു. യുഡ‍ിഎഫ്- 6, എൻഡിഎ- 6, എൽഡിഎഫ്- 5 എന്നതായിരുന്നു കക്ഷിനില. പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിന്റെ വനിതാ നേതാവ് വോട്ട് അസാധുവാക്കുകയായിരുന്നു. ഇതോടെ ബിജെപി പാറളം പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചു. വോട്ട് അസാധുവാക്കിയ വനിതാ നേതാവിനെയാണ് ആദ്യം […]

Read More

‘മിഷൻ 2026’; നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാൻ ബിജെപി

by on December 29, 2025 0

നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാൻ ബിജെപി. ജനുവരി അവസാനത്തോടെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ‘മിഷൻ 2026’ പ്രഖ്യാപിക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ നേതാക്കൾ മത്സരിക്കാൻ ഉദ്ദേശിക്കുന്ന സീറ്റുകളിൽ കൂടുതൽ ശ്രദ്ധയോടെ കേന്ദ്രീകരിക്കാൻ നിർദേശം നൽകി. നേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി മുരളീധരൻ, വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ എന്നിവർ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയ 36 നിയമസഭാ മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പാർട്ടി തീരുമാനം. പ്രധാനപ്പെട്ട സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് കടക്കും. […]

Read More