January 15, 2026
  • January 15, 2026
Breaking News

Articles Posted by editor

പ്രതിപക്ഷം ന‌ടുത്തളത്തില്‍, കീറിയെറിഞ്ഞു, ജയ് ശ്രീറാം വിളിച്ച്‌ ഭരണപക്ഷം, വിബി ജി റാം ജി ബില്‍ രാജ്യസഭയും കടന്നു

by on December 19, 2025 0

ദില്ലി: പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും തൊഴിലുറപ്പു പദ്ധതി പൊളിച്ചെഴുതാനുള്ള വിബി ജി റാം ജി ബില്‍ രാജ്യസഭയും പാസാക്കി. ബില്‍ സെലക്‌ട് കമ്മറ്റിക്ക് വിടണമെന്ന ആവശ്യം തള്ളിയതിനെ തുടർന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. നേരത്തെ ബില്ലിനെതിരെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സാധാരണക്കാരുടെ നിത്യ ജീവിതത്തെ ബാധിക്കുന്ന വിഷയമാണിതെന്നും ഇവരെ ജനം വഴിയിലൂടെ നടക്കാൻ അനുവദിക്കില്ലെന്നും ജനങ്ങളെ പിച്ചക്കാരാക്കാനാണ് ഈ ബില്‍ എന്നും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. മധ്യപ്രദേശില്‍നിന്നും ദില്ലിയിലേക്ക് വന്നതോടെ ശിവരാജ് സിംഗ് ചൗഹാൻ പാവങ്ങളെ മറന്നുവെന്നും […]

Read More

ശബരിമല സ്വര്‍ണ്ണ മോഷണ കേസ്: രേഖകള്‍ ആവശ്യപ്പെട്ടുള്ള ഇ ഡി ഹര്‍ജിയില്‍ വിധി ഇന്ന്

by on December 19, 2025 0

ശബരിമല സ്വർണ്ണ മോഷണ കേസിന്റെ രേഖകള്‍ ആവശ്യപ്പെട്ടുള്ള ഇഡി ഹർജിയില്‍ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. ഇ ഡി സമാന്തര അന്വേഷണം നടത്തുന്നത് എസ്‌ഐടി അന്വേഷണത്തെ ബാധിക്കുമെന്നതാണ് പ്രോസിക്യൂഷൻ വാദം. മുഴുവൻ രേഖകളും കൈമാറാനാകില്ലെന്ന എസ്‌ഐടിയുടെ വാദം കൂടെ പരിഗണിച്ചാണ് കോടതി വിധി പറയുക. അതേസമയം സ്വർണ്ണ മോഷണ കേസിലെ പ്രതികളായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ബി. മുരാരി ബാബു എന്നിവരുടെ ജാമ്യ ഹർജികളില്‍ […]

Read More

കനത്ത മൂടൽമഞ്ഞ് സർവീസുകളെ ബാധിച്ചേക്കാം;യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി ഡൽഹി വിമാനത്താവളം

by on December 19, 2025 0

ഡൽഹിയിലെ കനത്ത മൂടൽമഞ്ഞ് വിമാന സർവീസുകളെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് വിമാനത്താവളം അധികൃതരുടെ മുന്നറിയിപ്പ്. ദൃശ്യപരിധി കുറഞ്ഞതിനാൽ കാറ്റഗറി മൂന്ന് അനുസരിച്ച് ആണ് ഡൽഹി വിമാനത്താവളത്തിന്റെ പ്രവർത്തനം നടക്കുന്നത്. വിമാനത്താവളങ്ങളിലേക്ക് എത്തുന്നതിനു മുൻപ് യാത്രക്കാർ ഫ്ലൈറ്റ് സ്റ്റാറ്റസുകൾ പരിശോധിക്കണമെന്ന് ഇൻഡിഗോയും എയർ ഇന്ത്യയും നിർദേശം നൽകി. ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുകയാണ്. മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ നിന്നുള്ള വിമാന സർവീസുകൾ വൈകി. വായുമലിനീകരണത്തെ തുടർന്ന് ആദ്യ ദിവസം 3746 വാഹനങ്ങൾക്കാണ് സംസ്ഥാനത്ത് പിഴ ചുമത്തിയത്. പൊല്യൂഷൻ സർട്ടിഫിക്കറ്റ് […]

Read More

തൃശൂരിലെ ജ്വല്ലറിയിലേക്കെത്തിക്കാനായി മുംബൈയില്‍ നിന്ന് കൊണ്ടുവന്നത് എട്ട് കോടിയുടെ സ്വര്‍ണം, വാളയാറില്‍ രണ്ടുപേര്‍ പിടിയില്‍

by on December 19, 2025 0

പാലക്കാട്: എട്ട് കോടി രുപയോളം വിലമതിക്കുന്ന 8•696 കിലോഗ്രാം സ്വർണവുമായി രണ്ട് യുവാക്കള്‍ പിടിയില്‍.   വാളയാറിലെ എക്സൈസ് ചെക്ക് പോസ്റ്റിലാണ് രേഖകള്‍ ഇല്ലാതെ കടത്തി കൊണ്ടുവന്ന സ്വർണം പിടികൂടിയത്.വാഹന പരിശോധനയില്‍ കൊയമ്ബത്തൂരില്‍ നിന്ന് കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസിലെ യാത്രക്കാരില്‍ നിന്നാണ് സ്വർണം പിടി കൂടിയത്. മുoബൈ സ്വദേശികളായ സംകിത്ത് അജയ് ജയിൻ, ഹിദേഷ് ശിവരാം സേലങ്കി എന്നിവരെയാണ് പിടിയിലായത്. തുടർ നടപടികള്‍ക്കായി വാളയാർ എൻഫോഴ്സ്മെന്റ് സ്കോഡ് സ്റ്റേറ്റ് ജിഎസ്ടി ഡിപ്പാർട്ട്മെന്‍റിന് കൈമാറി. തൃശൂരിലെ ഒരു […]

Read More

കടമെടുപ്പ് പരിധിയിൽ നിന്ന് കേന്ദ്രം 5900 കോടി കൂടി കുറച്ചു, സർക്കാരിന്റെ അവസാന കാലത്ത് വലിയ പ്രതിസന്ധികൾ ഉണ്ടാക്കും; കെ എൻ ബാലഗോപാൽ

by on December 18, 2025 0

കേന്ദ്ര – സംസ്ഥാന ബന്ധങ്ങളിൽ ഓരോ ഉത്തരവാദിത്വത്തിൽ നിന്ന് കേന്ദ്രം പിന്മാറുന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഫിസ്കൽ ഫെഡറലിസത്തെ കേന്ദ്രം തകർക്കുന്നു. സംസ്ഥാനത്തിന് അധിക ബാധ്യത. കേന്ദ്രം സംസ്ഥാനങ്ങളുടെ വരുമാനം കവരുന്നു. ഇതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി പരുങ്ങലിലാക്കുന്ന തെറ്റായ സാമ്പത്തിക നയം. സാധാരണക്കാരുടെ പണം എടുത്തിട്ട് വൻകിടക്കാർക്ക് കൊടുക്കുന്ന സമീപനം. ഇന്നലെ രാത്രി കേന്ദ്രത്തിൽ നിന്ന് കത്തു വന്നു.കടമെടുപ്പ് പരിധിയിൽ നിന്ന് 5900 കോടി രൂപ കൂടി കുറച്ചു. സർക്കാരിന്റെ […]

Read More

‘അടച്ചിട്ട കോടതി മുറിയിലെ വാദങ്ങൾ ചോർത്തി’; അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപ്

by on December 18, 2025 0

നടിയെ ആക്രമിച്ച കേസിൽ, കോടതിയലക്ഷ്യ ഹർജിയിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപ്. കോടതിയിൽ പറയാത്ത പല കാര്യങ്ങളും ചാനലുകളിൽ പറഞ്ഞു. അടച്ചിട്ട കോടതി മുറിയിലെ വാദങ്ങൾ ചോർത്തി. ബാലചന്ദ്രകുമാർ പൊലീസിന് മൊഴി നൽകുന്നതിന് മുൻപ് ചാനലിന് അഭിമുഖം നൽകി. ഇത്തരമൊരു സാക്ഷി ഉണ്ടെങ്കിൽ ആദ്യം കോടതിയെ അറിയിക്കുകയായിരുന്നു വേണ്ടതെന്നും ദിലീപ് കോടതിയിൽ ചൂണ്ടിക്കാട്ടി. അതേസമയം കോടതിയലക്ഷ്യ ഹർജികൾ ജനുവരി 12ന് പരിഗണിക്കാനായി മാറ്റി. അതിനിടെ നടിയെ ആക്രമിച്ച കേസിൽ ദിലീപിൻ്റെ പാസ്പോർട്ട് തിരിച്ചു നൽകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് […]

Read More

ഫാഷിസത്തോടും, വർഗീയതയോടും എതിർപ്പ് ശക്തമാക്കിയ തിരഞ്ഞെടുപ്പ് ഫലം: വിസ്ഡം

by on December 18, 2025 0

തലശ്ശേരി :ഫാഷിസത്തോടും, വർഗീയതയോടും കേരളത്തിൻ്റെ എതിർപ്പ് ശക്തമായി പ്രകടപ്പിച്ച തിരഞ്ഞെടുപ്പ് ഫലമാണ് പുറത്ത് വന്നതെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തലശ്ശേരി മണ്ഡലം കൺവെൻഷൻ അഭിപ്രായപ്പെട്ടുജനാധിപത്യ മൂല്യങ്ങളെയും, മതനിരപേക്ഷ ആശയങ്ങളെയും, സാമുദായിക ഐക്യത്തെയും ചേർത്ത് പിടിക്കുന്ന കേരളീയ സമൂഹത്തിൽ സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുന്നവർക്കുള്ള താക്കീതാണ് ജനാധിപത്യ പ്രക്രിയയിലൂടെ സമൂഹം നൽകിയത്. കുടുംബം, ധാർമ്മികത, സമൂഹം എന്ന പ്രമേയത്തിൽ 21 ന് കണ്ണൂരിൽ നടക്കുന്ന വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രതിനിധി സമ്മേളനത്തിൻ്റെ മുന്നോടിയായാണ് കൺവൻഷൻ സംഘടിപ്പിച്ചത്,ഭരണഘടനാവകാശങ്ങൾ ചോദിക്കുന്നതും, നേടിയെടുക്കുന്നതും […]

Read More

എ.വി.കെ. നായർ റോഡിൽ പ്രതിഷേധ കൂട്ടായ്മ നടത്തി –

by on December 18, 2025 0

തലശേരി – ഏ.വി. കെ നായർ റോഡിൻ്റെ നിർമ്മാണ ജോലി അടിയന്തിരമായി പൂർത്തീകരിക്കുകയെന്ന് ആവശ്യപ്പെട്ട് ഓട്ടോ റിക്ഷ ഡ്രൈവേഴ്സ് യൂണിയൻ്റെ (ഐ.എൻ.ടി യു.സി) ആഭിമുഖ്യത്തിൽ എ.വി.കെ. നായർ റോഡിൽ പ്രതിഷേധ കൂട്ടായ്മ നടത്തി -ഐ.എൻ.ടി.യു.സി. സംസ്ഥാന സെക്രട്ടറി പി. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജനറൽ സെക്രട്ടറി എൻ.കെ.രാജീവ് അദ്ധ്യക്ഷം വഹിച്ചു. കോൺഗസ് നേതാക്കളായ പി വി.രാധാകൃഷ്ണൻ – ജതീന്ദ്രൻകുന്നോത്ത് – യൂണിയൻ നേതാക്കളായ എൻ. അജിത്ത് – പി. ബാബു ടി.എ. രാംദാസ് – കെ.സന്തോഷ് […]

Read More

സൗഹൃദം നടിച്ച് വൃദ്ധ ദമ്പതിമാരെ കബളിപ്പിച്ച് 60 ലക്ഷം തട്ടിയെടുത്തു; യുവദമ്പതിമാര്‍ പിടിയില്‍

by on December 18, 2025 0

കോട്ടയം: വൃദ്ധ ദമ്പതിമാരെ കബളിപ്പിച്ച് 60 ലക്ഷം തട്ടിയെടുത്ത യുവ ദമ്പതിമാര്‍ പിടിയില്‍. മാഞ്ഞൂര്‍ വികെറ്റീ വിട്ടീല്‍ മഹേഷ് (38) ഭാര്യ വിജി (37) എന്നിവരെയാണ് കടുതുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ മക്കളില്ലാത്ത മാഞ്ഞൂര്‍ സ്വദേശികളായ വൃദ്ധ ദമ്പതിമാരോട് അടുപ്പം സ്ഥാപിച്ച് വിശ്വാസം പിടിച്ചുപറ്റിയ ശേഷമാണ് അവരെ കബളിപ്പിച്ച് പണം തട്ടിയെടുത്തത്. കുറുപ്പുന്തറയിലെ ബാങ്കില്‍ സ്ഥിരനിക്ഷേപമായി കിടന്നിരുന്ന 60 ലക്ഷം രൂപയ്ക്ക് കൂടുതല്‍ പലിശ വാഗ്ദാനം ചെയ്ത് വൃദ്ധ ദമ്പതിമാരുടെ പണം പ്രതികള്‍ കൈവശപ്പെടുത്തുകയായിരുന്നു. മറ്റൊരു […]

Read More

പോറ്റിയേ കേറ്റിയേ…; കടുത്ത നടപടി ഉടനില്ല; കോടതിയില്‍ തിരിച്ചടിയാവുമെന്ന വിലയിരുത്തലില്‍ പൊലീസ്

by on December 18, 2025 0

തിരുവനന്തപുരം: ‘പോറ്റിയേ കേറ്റിയേ…’ എന്ന വിവാദ പാരഡി ഗാനത്തില്‍ പരാതിക്കാരന് തിരിച്ചടി. പ്രതികള്‍ക്കെതിരെ ഉടന്‍ കടുത്ത നടപടി ഉണ്ടാകില്ല. കേസ് കോടതിയിലെത്തിയാല്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് പൊലീസ്. കേസില്‍ ചോദ്യം ചെയ്യല്‍ അടക്കമുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തീകരിക്കും. പ്രതികള്‍ക്ക് നോട്ടീസ് അയച്ചശേഷമായിരിക്കും തുടര്‍നടപടി. പ്രതിപ്പട്ടികയില്‍ ഇല്ലാത്ത അണിയറ പ്രവര്‍ത്തകരുടെ മൊഴിയെടുക്കാനും നീക്കമുണ്ട്. പരാതിക്കാരന്റെ മൊഴി നാളെയോ മറ്റന്നാളോ രേഖപ്പെടുത്തും. ഗാനം അയ്യപ്പഭക്തിഗാനത്തെ അവഹേളിക്കുന്നതായി കാണിച്ച് തിരുവാഭരണപാത സംരക്ഷണ സമിതിയാണ് ഡിജിപിക്ക് പരാതി നല്‍കിയത്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി പാരഡി ഗാനം […]

Read More