April 29, 2026
  • April 29, 2026
Breaking News

Articles Posted by editor

യുഎഇയിൽ ഇറാൻ ആക്രമണം; മിസൈലുകളുടെ അവശിഷ്ടങ്ങൾ പതിച്ച് അഞ്ച് ഇന്ത്യക്കാർക്ക് പരുക്ക്

by on March 28, 2026 0

യുഎഇയിൽ ഇറാൻ ആക്രമണത്തിൽ മിസൈലുകളുടെ അവശിഷ്ടങ്ങൾ പതിച്ച് അഞ്ച് ഇന്ത്യക്കാർക്ക് പരുക്കേറ്റു. അബുദാബിയിലെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് സംഭവം. ഗൾഫ് നാടുകളിൽ സിബിഎസ്ഇ പ്ലസ് ടു പരീക്ഷയുടെ മൂല്യനിർണയതിനുള്ള മാനദണ്ഡം പ്രഖ്യാപിച്ചു. പുലർച്ചെയുണ്ടായ മിസൈൽ ആക്രമണത്തിലാണ് അബുദാബിയിൽ അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റത്. മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് പ്രത്യേക സാമ്പത്തിക മേഖലയായ ഖലീഫ ഇക്കണോമിക്ക് സോൺസ് അബുദാബിയിൽ രണ്ടിടങ്ങളിലായായി തീപിടുത്തമുണ്ടായി. കഴിഞ്ഞ ദിവസം സമാനസാഹചര്യത്തിൽ അബുദാബിയിൽ ഇന്ത്യക്കാരൻ ഉൾപ്പടെ രണ്ട്‌ പേര് മരിച്ചിരുന്നു. പുലർച്ചെ റിയാദിന് നേരെയും മിസൈൽ […]

Read More

‘സഹകരണ മന്ത്രിയുടെ വാദം കള്ളം’; ദിനേശ് ബീഡി സഹകരണ സംഘത്തിന് ടെൻഡർ നൽകിയതിൽ ദുരൂഹത ആവർത്തിച്ച് രമേശ് ചെന്നിത്തല

by on March 28, 2026 0

ദിനേശ് ബീഡി സഹകരണ സംഘത്തിന് ടെൻഡർ നൽകിയതിൽ ദുരൂഹത ആവർത്തിച്ച് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.ദിനേശ് ബീഡി സഹകരണ സംഘം സമർപ്പിച്ചതിനേക്കാൾ കുറഞ്ഞ തുക ക്വാട്ട് ചെയ്തവരെ ഒഴിവാക്കി. മന്ത്രി വാസവന്റെ നിർദ്ദേശ പ്രകാരമാണ് ഉദ്യോഗസ്ഥർ പ്രവർത്തിച്ചത്. സഹകരണമേഖലയിൽ അഴിമതി ആവർത്തിക്കുന്നുവെന്നും സഹകരണ മന്ത്രിയുടെ വാദം കള്ളമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ദിനേശ് ബീഡി സഹകരണ സംഘത്തിന് ടെൻഡർ നൽകണമെന്ന് മന്ത്രി ഉൾപ്പെടെ ആദ്യമേ തീരുമാനിച്ചിരുന്നു. ടെൻഡർ ക്ഷണിച്ചത് എത്ര ശാഖകൾക്കാണെന്ന് വ്യക്തമാക്കാൻ പോലും തയ്യാറാകുന്നില്ല. പദ്ധതിയിലെ […]

Read More

എടയാർ തീപിടുത്തം; 30 ലക്ഷം നഷ്ടപരിഹാരം ലഭിക്കാതെ തൊഴിലാളിയയുടെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് നാട്ടുകാർ

by on March 27, 2026 0

കൊച്ചി എടയാർ ഓയിൽ കമ്പനിയിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച അന്യസംസ്ഥാന തൊഴിലാളിയുടെ കുടുംബത്തിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാതെ മൃതദേഹം സംസ്കരിക്കില്ലെന്ന് നാട്ടുകാർ. മരിച്ച തൊഴിലാളി ശത്രുഘ്ജ്ഞന്റെ മൃതദേഹം സംസ്കരിക്കുന്നത് വൈകുകയാണ്. കമ്പനി പ്രതിനിധികൾ സ്ഥലത്തെത്തി കുടുംബവുമായി ചർച്ച നടത്തി. കുടുംബത്തിന് അടിയന്തര ധനസഹായമായി 5 ലക്ഷം രൂപ നൽകാൻ ജില്ലാ കളക്ടർ ഉത്തരവ് ഇട്ടിരുന്നു.ഓയിൽ കമ്പനിയ്ക്ക് ആണ് നിർദേശം നൽകിയത്. കുട്ടികളുടെ പഠന ചിലവ് ഏറ്റെടുക്കണം, ഭാര്യക്ക് സമ്മതമെങ്കിൽ തൊഴിൽ നൽകണമെന്നും നിർദേശമുണ്ട്. ഇന്നലെ […]

Read More

‘രമേശ് ചെന്നിത്തലയുടെ ആരോപണം അടിസ്ഥാനമില്ലാത്തതും, സാമാന്യബോധം ഇല്ലാത്തതും’; വി എൻ വാസവൻ

by on March 27, 2026 0

മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ അഴിമതി ആരോപണത്തിന് മറുപടിയുമായി സഹകരണവകുപ്പ് മന്ത്രി വി എൻ വാസവൻ. അടിസ്ഥാനമില്ലാത്തതും, സാമാന്യബോധം ഇല്ലാത്തതുമായ ആക്ഷേപമാണ് രമേശ് ചെന്നിത്തല നടത്തിയത് എന്ന് വി എൻ വാസവൻ പറഞ്ഞു. ദിനേശ് ബീഡി എന്ന് പറയുന്നത് ഒരു സഹകരണ സ്ഥാപനമാണ്‌. സിംഗിൾ ബിഡ്കാർക്ക് കൊടുക്കാതിരിക്കാനാണ് ടിസിഎസിന് ഒഴിവാക്കിയത്. കോടതിയിൽ പോയിട്ട് അവിടെ നിന്നും തിരിച്ചു ഓടിച്ചതാണ്. രാഷ്ട്രീയ പകപോക്കൽ ലക്ഷ്യമിട്ടാണ് ആരോപണമെന്ന് വി എൻ വാസവൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണ തന്ത്രമെന്നല്ലാതെ മറ്റൊന്നും ആരോപണത്തിൽ […]

Read More

ചെറ്റത്തരം പ്രയോഗം ആവര്‍ത്തിച്ച് മുഖ്യമന്ത്രി; ‘ചില്ലറ വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന പതിവ് ഞങ്ങള്‍ക്കില്ല’

by on March 27, 2026 0

വിവാദങ്ങള്‍ക്കിടെ വീണ്ടും ചെറ്റത്തരം എന്ന പദപ്രയോഗം ആവര്‍ത്തിച്ച് മുഖ്യമന്ത്രി. ചില്ലറ വോട്ടിനും അധികാരത്തിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന പതിവ് തങ്ങള്‍ക്കില്ലെന്നാണ് മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ അപ്പുറത്തെ സ്ഥിതി അതല്ല. സിപിഐഎം- ഡീല്‍ ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചു. അസംബന്ധങ്ങള്‍ പറയാന്‍ മടിയില്ലാത്തയാളാണ് വി ഡി സതീശന്‍. ആര്‍എസ്എസിന് സംരക്ഷണം നല്‍കിയെന്ന് പരസ്യമായി പറഞ്ഞയാളാണ് കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റെന്നും മുഖ്യമന്ത്രി പറഞ്ഞു. കോലീബി സഖ്യത്തെക്കുറിച്ചും അദ്ദേഹം ഓര്‍മിപ്പിച്ചു. (CM […]

Read More

ഇറാനിലെ ഊര്‍ജ നിലയങ്ങള്‍ക്ക് നേരെ നടത്താനിരുന്ന ആക്രമണങ്ങള്‍ 10 ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് ട്രംപ്

by on March 27, 2026 0

ഇറാനിലെ ഊര്‍ജ്ജ നിലയങ്ങള്‍ക്ക് നേരെ നടത്താനിരുന്ന ആക്രമണങ്ങള്‍ 10 ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഉത്തരവിട്ടു. ഇറാന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനമെന്നും, ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ ‘വളരെ നന്നായി’ മുന്നോട്ട് പോകുകയാണെന്നും ട്രംപ് വ്യക്തമാക്കി. (Trump extends pause on striking Iran’s energy plants into April) ഒരു ഡീലിന് തയ്യാറായില്ലെങ്കില്‍ ഇറാന് നേരെ സമ്മര്‍ദം കൂട്ടുന്നതിനായി ഇറാന്റെ ഊര്‍ജ്ജ നിലയങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുമെന്നാണ് മുമ്പ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നത്. എന്നാല്‍ […]

Read More

ന്യൂമാഹിയിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

by on March 27, 2026 0

ന്യൂമാഹിയിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി ന്യൂമാഹി : ഇടത്പക്ഷ ജനാധിപത്യ മുന്നണി ന്യൂമാഹി ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ ന്യൂമാഹി ടൗണിൽ സി.പി.എം ജില്ലാ കമ്മിറ്റിയംഗം മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. കെ.സി ബുദ്ധദാസ് അധ്യക്ഷത വഹിച്ചു. തലശ്ശേരി മണ്ഡലം സ്ഥാനാർഥി കാരായി രാജൻ, സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം എം. ബാലൻ , പി.പി. സനിൽ, കെ. ജയപ്രകാശൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ സി. ബുദ്ധദാസ് (പ്രസി) എം.കെ. സെയ്ത്തു, താഹിർ കൊമ്മോത്ത്, കരിയാണ്ടി ചന്ദ്രൻ, […]

Read More

ശോഭ ജയിച്ചിരുന്നെങ്കില്‍ ‘വയ്ക്കടോ സ്വര്‍ണം’ എന്ന് നിയമസഭയില്‍ പറയാൻ ഒരാളുണ്ടാകുമായിരുന്നു’, ‘ബിജെപി ഡീല്‍’ ആരോപണത്തെ ‘പീല്‍’ എന്നും പരിഹസിച്ച്‌ സുരേഷ് ഗോപി

by on March 26, 2026 0

കോഴിക്കോട്: പാലക്കാട് ഉപതെരഞ്ഞടുപ്പില്‍ ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിയാക്കിയിരുന്നെങ്കില്‍ ബി ജെ പി ജയിക്കുമായിരുന്നെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ശോഭ അന്ന് ജയിച്ചിരുന്നെങ്കില്‍ ശബരിമല സ്വർണക്കൊള്ള നടത്തിയവരോട് നിയമസഭയില്‍ ‘വയ്ക്കടോ സ്വർണം’ എന്ന് പറയാൻ ഒരാളുണ്ടാകുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഇത്തവണ ബി ജെ പിക്ക് സംസ്ഥാന ഭരണം പിടിക്കാമായിരുന്നുവെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. ശോഭ മാത്രമല്ല അതേ പോലുള്ള നാരീശക്തികള്‍ ബി ജെ പിയില്‍ നിരവധിയുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ ഇടതിനെയും വലതിനെയും ചവിട്ടിപ്പുറത്താക്കണം. ബി ജെ പിക്കെതിരായ […]

Read More

അയ്യോ വീണ്ടും??? രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ച്‌ സ്വകാര്യ എണ്ണക്കമ്പനി; കൂടിയത് വലിയ വില

by on March 26, 2026 0

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വർധിപ്പിച്ച്‌ സ്വകാര്യ എണ്ണക്കമ്പനി. നയാര എനർജിയാണ് വില വർധിപ്പിച്ചിരിക്കുന്നത്. പെട്രോളിന് 5.30 രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് വർധിപ്പിച്ചിരിക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം കണക്കിലെടുത്താണ് നടപിടി.   രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിലെല്ലാമായി പാചക വാതകത്തിനുള്‍പ്പെടെ വലിയ ക്ഷാമമാണ് അനുഭവപ്പെട്ടത്. രാജ്യത്ത് ഇന്ധപ്രതിസന്ധികള്‍ ഇല്ലെന്ന് കേന്ദ്രം പറയുമ്പോഴാണ് ഇങ്ങനെയൊരു നടപടി. ഇത് കേന്ദ്രത്തിൻ്റെ ഇരട്ടത്താപ്പിലേക്കും വഴി തുറക്കുന്നു. വരും ദിസവങ്ങളില്‍ എങ്ങനെയാകും പ്രതിസന്ധി എന്ന ആശങ്കയിലാണ് ജനങ്ങള്‍. പിന്നാലെ മറ്റ് കമ്പനികളും വില […]

Read More

യുഡിഎഫ് സമ്മര്‍ദ്ദം, വഴങ്ങി എസ്ഡിപിഐ; മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിയെ പിൻവലിച്ചു

by on March 26, 2026 0

കാസർകോട്: മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയെ പിൻവലിച്ച്‌ എസ്ഡിപിഐ. യുഡിഎഫ് സമ്മർദ്ദത്തിന് വഴങ്ങിയാണ് എസ്ഡിപിഐ സ്ഥാനാർഥിയായ കെഎം അഷ്റഫ് പതിക പിൻവലിച്ചത്. സ്ഥാനാർത്ഥിത്വം പിൻവലിക്കാനായി കെഎം അഷ്‌റഫ്‌ കളക്‌ട്രേറ്റിലേക്ക്‌ പോയി. മഞ്ചേശ്വരത്ത് രാവിലെ നടന്ന യോഗത്തിലാണ് സ്ഥാനാർഥിയെ പിൻവലിക്കാനുള്ള തീരുമാനം ഉണ്ടായത്.   സ്ഥാനാർഥിയെ പിൻവലിക്കുന്നതില്‍ ആലോചന നടത്തുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം തീരുമാനിക്കാൻ ഇനിയും സമയമുണ്ടെന്നും ഈ വിഷയം പാർട്ടി ചർച്ച ചെയ്താണ് തീരുമാനമെടുക്കുകയെന്നും സിപിഎ ലത്തീഫ് പ്രതികരിച്ചിരുന്നു. ഇന്ന് രാവിലെ […]

Read More