July 15, 2026
  • July 15, 2026
Breaking News

Articles Posted by editor

കണ്ണൂരിൽ നഷ്ടപ്പെട്ട സ്വർണ്ണമാല മണിക്കൂറുകൾക്കകം പോലീസ് കണ്ടെത്തി

by on June 14, 2026 0

കണ്ണൂരിൽ നഷ്ടപ്പെട്ട സ്വർണ്ണമാല മണിക്കൂറുകൾക്കകം പോലീസ് കണ്ടെത്തി കണ്ണൂർ: നഗരത്തിൽ നഷ്ടപ്പെട്ട ഒന്നര പവൻ സ്വർണ്ണമാല വളരെ ചുരുങ്ങിയ സമയം കൊണ്ട് പോലീസ് കണ്ടെത്തി ഉടമയ്ക്ക് തിരികെ നൽകി. കണ്ണൂർ ടൗണിൽ വെച്ച് സ്വർണ്ണമാല നഷ്ടപ്പെട്ടതായി കാണിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നിർണ്ണായക വഴിത്തിരിവുണ്ടായത്.   പരാതി ലഭിച്ചയുടൻ തന്നെ പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിൽ ഉടമയുടെ കഴുത്തിൽ നിന്നും മാല താഴെ വീഴുന്നതും, തൊട്ടുപിന്നാലെ നടന്നു […]

Read More

കണ്ണൂരിൽ നഷ്ടപ്പെട്ട സ്വർണ്ണമാല മണിക്കൂറുകൾക്കകം പോലീസ് കണ്ടെത്തി

by on June 14, 2026 0

കണ്ണൂരിൽ നഷ്ടപ്പെട്ട സ്വർണ്ണമാല മണിക്കൂറുകൾക്കകം പോലീസ് കണ്ടെത്തി   കണ്ണൂർ: നഗരത്തിൽ നഷ്ടപ്പെട്ട ഒന്നര പവൻ സ്വർണ്ണമാല വളരെ ചുരുങ്ങിയ സമയം കൊണ്ട് പോലീസ് കണ്ടെത്തി ഉടമയ്ക്ക് തിരികെ നൽകി. കണ്ണൂർ ടൗണിൽ വെച്ച് സ്വർണ്ണമാല നഷ്ടപ്പെട്ടതായി കാണിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നിർണ്ണായക വഴിത്തിരിവുണ്ടായത്.   പരാതി ലഭിച്ചയുടൻ തന്നെ പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിൽ ഉടമയുടെ കഴുത്തിൽ നിന്നും മാല താഴെ വീഴുന്നതും, തൊട്ടുപിന്നാലെ […]

Read More

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് യുഡിഎഫ് സർക്കാരിന്റെ അനാസ്ഥ: വീണാ ജോർജ്

by on June 13, 2026 0

പത്തനംതിട്ട: നിപ വൈറസ് സ്ഥിരീകരിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും മരുന്ന് ലഭ്യമാക്കാന്‍ കഴിയാത്തത് ഗുരുതരമായ കാര്യമാണെന്ന് മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്തുകൊണ്ട് സ്വീകരിച്ചില്ലാ എന്ന് വീണാ ജോർജ് ചോദിച്ചു. മരുന്ന് സ്‌റ്റോക്ക് ഇല്ലെങ്കില്‍ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്നും വീണാ ജോര്‍ജ് ചോദിച്ചു. യുഡിഎഫ് സര്‍ക്കാരിന്റേത് കുറ്റകരമായ അനാസ്ഥയാണെന്നും വിഷയത്തില്‍ അടിയന്തരമായ ഇടപെടല്‍ വേണമെന്നും വീണാ ജോര്‍ജ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു മുന്‍ മന്ത്രിയുടെ പ്രതികരണം. ‘മുന്‍പ് നിപ സ്ഥിരീകരിച്ചപ്പോള്‍ മന്ത്രി എന്ന നിലയില്‍ ഉടന്‍ […]

Read More

ഇ ശ്രീധരന്റെ ആശയം ആശാസ്ത്രീയം; അതിവേഗ റെയിൽ പദ്ധതിയെ എതിർത്ത് കെ റെയില്‍ വിരുദ്ധ സമിതി

by on June 13, 2026 0

അതിവേഗ റെയിൽ പദ്ധതിയെ എതിർത്ത് കെ റെയിൽ വിരുദ്ധ ജനകീയ സമിതി. ട്രെയിനിലെ സംവിധാനങ്ങളാണ് മെച്ചപ്പെടുത്തേണ്ടത്. അതിവേഗ റെയിൽ പോലുള്ള ആഡംബര പദ്ധതികളല്ല വേണ്ടത്. ഇ ശ്രീധരന്റെ ആശയം ആശാസ്ത്രീയം. വേഗത വേണം അത് വസ്തുത. അതിന് നിലവിലുള്ള റെയിൽവേയുടെ സാധ്യതകൾ ഉപയോഗിക്കണം. അതിവേഗ റെയിൽ പദ്ധതി ഇ ശ്രീധരന്റെ പദ്ധതി സിൽവർ ലൈന് സമാനമെങ്കിൽ എതിർക്കും.സർക്കാർ നിയോഗിച്ച സമിതിയിൽ പ്രതിക്ഷയുണ്ട്. നേരത്തെ ഇ ശ്രീധരന്റെ പുതിയ പദ്ധതിയെ എതിര്‍ക്കുമെന്ന് കെ റെയില്‍ വിരുദ്ധ സമിതി സംസ്ഥാന […]

Read More

പിലാത്തറ സ്വര്‍ണം പൊട്ടിക്കല്‍ കേസ്; അറസ്റ്റിലായ പ്രതി ബിജെപി പ്രവര്‍ത്തകന്‍ അല്ലെന്ന് നേതൃത്വം

by on June 13, 2026 0

പിലാത്തറ സ്വര്‍ണം പൊട്ടിക്കല്‍ കേസിൽ അറസ്റ്റിലായ പ്രതി ബിജെപി പ്രവര്‍ത്തകന്‍ അല്ലെന്ന് നേതൃത്വം. പ്രചാരണം അടിസ്ഥാനരഹിതമെന്ന് ജില്ലാ പ്രസിഡന്‍റ് കെ.കെ വിനോദ് കുമാര്‍ പറഞ്ഞു. പ്രചാരണത്തിന് പിന്നില്‍ മറ്റു പാര്‍ട്ടികളോട് വിധേയത്വമുള്ള പൊലീസുകാരെന്നും അദ്ദേഹം വിമർശിച്ചു. ബിജെപി പ്രാദേശിക നേതാവായ അഞ്ചാം പീടിക സ്വദേശി സനു സന്തോഷ് ആണ് പിടിയിലായത്. മഹാരാഷ്ട്ര സ്വദേശിയായ സ്വർണവ്യാപാരിയെയും കുടുംബത്തേയും ആക്രമിച്ച് 55 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കാസർഗോഡ് ഉപ്പളയിൽവെച്ച് വെള്ളിയാഴ്ച വൈകുന്നേരമാണ് പ്രതിയെ പിടികൂടിയത്. ആക്രമണത്തിന് […]

Read More

‘ഒഡീഷയിൽ വിദ്യാഭ്യാസം സൗജന്യമാക്കി’; അംഗണവാടി മുതൽ പിജി വരെ വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ

by on June 13, 2026 0

ഒഡീഷയിൽ വിദ്യാഭ്യാസം സൗജന്യമാക്കി. കെജി മുതൽ പിജി വരെ’ വിദ്യാഭ്യാസം തികച്ചും സൗജന്യമാക്കി ബിജെപി സർക്കാർ. ഒഡീഷയിലെ സർക്കാർ കോളേജുകളിലും സർവകലാശാലകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല. രാജ്യത്ത് ആദ്യമായി അംഗൻവാടി മുതൽ പിജി വരെ’ സൗജന്യ വിദ്യാഭ്യാസം നടപ്പിലാക്കുന്ന സംസ്ഥാനമായി ഒഡീഷ മാറി. സർക്കാർ വന്ന് രണ്ട് വർഷം തികയുന്ന വേളയിലാണ് മുഖ്യമന്ത്രി മോഹൻ ചരൺ മാജിയുടെ പ്രഖ്യാപനം. ഒഡീഷയിലെ പത്ത് ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് നേരിട്ട് പ്രയോജനം ചെയ്യും. സ്കൂളുകൾ, കോളേജുകൾ, സർവ്വകലാശാലകൾ എന്നിവയുൾപ്പെടെ […]

Read More

‘നിപ വ്യാപനം ഉണ്ടായിട്ടില്ല; വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല’; കെ മുരളീധരന്‍

by on June 13, 2026 0

നിപ ഇതുവരെ വ്യാപിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ഇതുവരെ നടത്തിയ എല്ലാ പരിശോധനകളും നെഗറ്റീവ് ആയിരുന്നുവെന്നും ഇപ്പോള്‍ വെന്റിലേറ്ററിലുള്ള രോഗി അതേ കണ്ടീഷനില്‍ തന്നെ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ വിമര്‍ശനം രാഷ്ട്രീയമായിട്ടുള്ള വിമര്‍ശനമായി മാത്രമേ കാണുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രി ഇതുവരെ സ്ഥലത്തെത്തിയിട്ടില്ല എന്നതടക്കമുള്ള ആരോപണങ്ങളിലും അദ്ദേഹം പ്രതികരിച്ചു. നിപ റിപ്പോര്‍ട്ട് ചെയ്ത സമയത്ത് ഞാന്‍ അവിടെ ഉണ്ടായിരുന്നു. എല്ലാ നിര്‍ദ്ദേശവും കൊടുത്തിട്ടാണ് തിരുവനന്തപുരത്ത് വന്നത്. കേരളത്തിന്റെ മൊത്തം വിഷയങ്ങള്‍ നോക്കണ്ടേ. ഈ ഈ രോഗം […]

Read More

കേരള പൈതൃകത്തെ അടയാളപ്പെടുത്തി ന്യൂഡൽഹി മ്യൂസിയത്തിൽ ചുമർചി

by on June 12, 2026 0

മാഹി : ന്യൂഡൽഹിയിലെ നാഷണൽ ക്രാഫ്റ്റ് മ്യൂസിയത്തിൻ്റെ ചുമരിൽ ആദ്യമായി കേരള ചുമർ ചിത്രം ആലേഖനം ചെയ്യപ്പെട്ടത് ശ്രദ്ധേയമായി. കേരളത്തിൻ്റെ കലാ സാംസ്കാരിക പൈതൃകം വ്യക്തമാക്കുന്ന ചിത്രമാണ് വരച്ചത്. കഥകളിയും മോഹിനിയാട്ടവും, വള്ളം കളിയും, പുലികളിയും, കളരിപ്പയറ്റും, വേലയും തുടങ്ങിയ ഗൃഹാതുരത്വമുണർത്തുന്ന ചിത്രങ്ങൾ ഇനി ഡൽഹിയിലെ കലാസ്വാദകർക്ക് വായിച്ചെടുക്കാം. 70അടി വലുപ്പമുള്ള ചിത്രം 10 ദിവസം കൊണ്ടാണ് പ്രമുഖ ചുമർചിത്രകാരിയും സാമൂഹിക-പരിസ്ഥിതി പ്രവർത്തകയുമായ കെ.ഇ സുലോചന മാഹിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയത്. രഞ്ജിത്ത് അരിയിൽ, ഷിബുരാജ് വടകര, ആർ. […]

Read More

ഗൺമാൻമാരുടെ തിരിച്ചറിയൽ പരേഡ് പൂർത്തിയായി, പ്രതികളെ തിരിച്ചറിഞ്ഞു; അക്രമിക്കാൻ ഉപയോഗിച്ച ലാത്തി ഇതുവരെയും കണ്ടെത്തിയിട്ടില്ലെന്ന് എ ഡി തോമസ്

by on June 12, 2026 0

നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അന്നത്തെ മുഖ‍്യമന്ത്രിയായിരുന്ന പിണറായി വിജയന്‍റെ ഗൺമാൻമാർ മർദിച്ച സംഭവത്തിൽ തിരിച്ചറിയൽ പരേഡ് പൂർത്തിയായി. മർദ്ദനത്തിനിരയായവർ പ്രതികളെ തിരിച്ചറിഞ്ഞു. മർദ്ദനത്തിനിരയായ എഡി തോമസ്, അജയ് ജുവൽ കുര്യാക്കോസ് ഒന്നാം സാക്ഷി ജോജി എന്നിവരാണ് പ്രതികൾ അഞ്ചുപേരെയും തിരിച്ചറിഞ്ഞത്. എ.ഡി. തോമസ് എംഎൽഎ, അജയ് ജൂവൽ കുര‍്യാക്കോസ്, കേസിലെ സാക്ഷികൾ എന്നിവരെ വിളിച്ചു വരുത്തി ക്രൈംബ്രാഞ്ച് ഓഫിസിലാണ് തിരിച്ചറിയൽ പരേഡ് നടന്നത്. അക്രമിക്കാൻ ഉപയോഗിച്ച ലാത്തി ഇതുവരെയും കണ്ടെത്തിയിട്ടില്ല. ലാത്തി സറണ്ടർ ചെയ്തുവെന്ന […]

Read More

ചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിൻ്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ആകും; നിയമനം മുഖ്യമന്ത്രി അംഗീകരിച്ചു

by on June 12, 2026 0

ചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിൻ്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ആകും. കെപിസിസി സെക്രട്ടറിയാണ് ചന്ദ്രൻ തില്ലങ്കേരി. ബെന്നി തോമസ് രാജിവച്ച ഒഴിവിലേക്കാണ് നിയമനം. ബന്ധുവിനെ നിയമിച്ചു എന്ന വിവാദങ്ങളുടെ പേരിലാണ് ബെന്നി തോമസ് രാജിവെച്ചത്. ചന്ദ്രൻ തില്ലങ്കേരിയുടെ നിയമനം മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചു. മട്ടന്നൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കൂടി ആയിരുന്നു ചന്ദ്രൻ തില്ലങ്കേരി. അതേസമയം ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ് രംഗത്തെത്തിയിരുന്നു. […]

Read More