April 29, 2026
  • April 29, 2026
Breaking News

Articles Posted by editor

കുവൈറ്റിലെ ഇന്ത്യക്കാരുടെ യാത്രാപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സജീവ ഇടപെടലുമായി ഇന്ത്യന്‍ എംബസി

by on March 21, 2026 0

കുവൈറ്റിലെ നിലവിലെ സാഹചര്യങ്ങളും വ്യോമപാത അടച്ചതുമൂലം പ്രവാസികള്‍ നേരിടുന്ന വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്നതിനായി ഇന്ത്യന്‍ സ്ഥാനപതി പര്‍മിത ത്രിപാഠി മാധ്യമപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി. കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ എംബസി സ്വീകരിച്ചുവരുന്ന നടപടികളെക്കുറിച്ച് സ്ഥാനപതി വിശദീകരിച്ചു. (Indian Embassy on travel issues of Indians in Kuwait) കുവൈറ്റില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രാ സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനായി ജസീറ എയര്‍വേയ്സ് ഇന്ത്യയിലെ ആറ് നഗരങ്ങളിലേക്ക് പ്രത്യേക സര്‍വീസ് ആരംഭിക്കും. റോഡ് മാര്‍ഗ്ഗം […]

Read More

കെ സുധാകരന്‍ സ്വന്തം പാര്‍ട്ടിയെ വഞ്ചിച്ചില്ലല്ലോ? അതാണ് രാഷ്ട്രീയ ധാര്‍മികത, എന്നാല്‍ ജി സുധാകരന്‍ പാര്‍ട്ടിയുടെ ചങ്കില്‍ കുത്തി: സജി ചെറിയാന്‍

by on March 21, 2026 0

കെ സുധാകരനെ പുകഴ്ത്തിയും ജി സുധാകരനെ വിമര്‍ശിച്ചും മന്ത്രി സജി ചെറിയാന്‍. കെ സുധാകരന് സീറ്റ് കിട്ടാതിരുന്നിട്ട് പോലും അദ്ദേഹം പാര്‍ട്ടിയെ ചതിച്ചില്ല എന്നാല്‍ പാര്‍ട്ടിയുടെ ചങ്കില്‍ കുത്തുകയാണ് ജി സുധാകരന്‍ ചെയ്തതെന്നാണ് സജി ചെറിയാന്റെ വിമര്‍ശനം. കെ സുധാകരന്റെ രാഷ്ട്രീയ ധാര്‍മികത ജി സുധാകരന് ഇല്ലെന്നാണ് വിമര്‍ശനം. ആലപ്പുഴ ചേര്‍ത്തലയിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം. (minister saji cherian praises k sudhakaran and slams g […]

Read More

മണ്ഡലമാറ്റവിവാദത്തില്‍ മനസുതുറന്ന് വി അബ്ദുറഹിമാന്‍; ‘താനൂരില്‍ പ്രചരണത്തിനിറങ്ങിയില്ല എന്നത് സത്യമല്ല’

by on March 20, 2026 0

മണ്ഡലമാറ്റവിവാദത്തില്‍ ഇതാദ്യമായി മനസ് തുറന്ന് വി അബ്ദുറഹ്മാന്‍. ആദ്യം തന്നെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച താനൂരില്‍ താന്‍ പ്രചരണത്തിന് ഇറങ്ങിയില്ലെന്ന വാര്‍ത്ത വ്യാജമെന്ന് വി അബ്ദുറഹ്മാന്‍ . സ്വന്തം നാട്ടില്‍ വികസനം കൊണ്ടുവരാന്‍ വേണ്ടിയാണ് തിരൂരിലേക്ക് മാറാന്‍ തീരുമാനിച്ചത്. പാര്‍ട്ടി അനുമതിയോടെ തന്നെയാണ് തിരൂരിലേക്ക് മാറാന്‍ തീരുമാനിച്ചത്. ഇന്നുമുതല്‍ തിരൂരില്‍ സജീവമായി പ്രചരണരംഗത്തുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. (minister v abdurahiman on seat change) താനൂരില്‍ ആദ്യദിനങ്ങളില്‍ പ്രചാരണത്തിന് ഇറങ്ങാതിരുന്നത് നോമ്പ് കാലം ആയതിനാലാണെന്ന് അദ്ദേഹം പറഞ്ഞു. താനൂരില്‍ […]

Read More

കെ സുധാകരന്‍ കണ്ണൂരില്‍ തിരികെയെത്തി; ടി ഒ മോഹനന്‍ ഇന്ന് സുധാകരനെ വീട്ടിലെത്തി കണ്ടേക്കും

by on March 20, 2026 0

ഡല്‍ഹിയില്‍ നിന്ന് കെ സുധാകരന്‍ പുലര്‍ച്ചെയോടെ കണ്ണൂരില്‍ മടങ്ങിയെത്തി. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ടി ഒ മോഹനന്‍ ഇന്ന് സുധാകരനെ വീട്ടിലെത്തി കണ്ടേക്കും. സുധാകരന്റെ ആശിര്‍വാദത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാന്‍ ആണ് മോഹനന്റെ തീരുമാനം. (K sudhakaran returned from delhi ) സ്ഥാനാര്‍ഥി മോഹവുമായി ഡല്‍ഹിയിലേക്ക് പോയ കെ സുധാകരന്‍ കണ്ണൂരില്‍ ഇന്ന് പുലര്‍ച്ചെ തിരിച്ചെത്തുകയായിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ കെ സുധാകരന് പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമാണ് നല്‍കിയത്. രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത് […]

Read More

മാസപ്പിറവി കണ്ടു, സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ നാളെ ‌

by on March 19, 2026 0

കോഴിക്കോട് | സംസ്ഥാനത്ത് ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി. ഇതോടെ കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും.പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ മാസപ്പിറവി ദൃശ്യമായതായി വിശ്വസനീയമായ വിവരം ലഭിച്ചതായി സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ, സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ ബുഖാരി എന്നിവർ അറിയിച്ചു. ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് സമാപനം കുറിച്ചാണ് വിശ്വാസികള്‍ ചെറിയ പെരുന്നാളിനെ വരവേല്‍ക്കുന്നത്. വിശ്വാസികള്‍ ഇനി ആഘോഷത്തിന്റെ തിരക്കിലേക്ക് കടക്കുകയാണ്. പള്ളികളില്‍ നാളെ രാവിലെ പെരുന്നാള്‍ നിസ്കാരം നടക്കും. […]

Read More

പ്രവാസികൾക്ക് ആശ്വാസം; ​ഗൾഫിലേക്ക് കൂടുതൽ സർവീസുമായി വിമാന കമ്പനികൾ

by on March 19, 2026 0

പ്രവാസികള്‍ക്ക് ആശ്വാസകരമായി കൂടുതല്‍ സര്‍വീസുകളുമായി വിമാന കമ്പനികകള്‍. ഗള്‍ഫ് മേഖല കേന്ദ്രീകരിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്സ്പ്രസ്സും കൂടുതല്‍ സര്‍വീസ് ആരംഭിക്കും. കേളത്തില്‍ നിന്ന് ഗള്‍ഫിലേക്കും തിരിച്ചുമുള്ള സര്‍വീസുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഗള്‍ഫ് മേഖലയിലെ യാത്രാ തടസങ്ങള്‍ക്ക് പരിഹാരം കാണുന്നതിനാണ് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത്. എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്സ്പ്രസ്സും കൂടുതല്‍ സര്‍വീസുകള്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് ഉള്‍പ്പെടെയുള്ള സര്‍വീസുകളാണ് ഇരു എയര്‍ലൈനുകളും വിപുലമാക്കുന്നത്. ഇന്നലെ മാത്രം എയര്‍ ഇന്ത്യയും എയര്‍ […]

Read More

‘ആർജെഡിയിൽ നടക്കുന്നത് ശീതസമരം; അംഗീകരിക്കാത്ത പാർട്ടിയിൽ തുടരാനില്ല’; രാജിവെച്ച് വി സുരേന്ദ്രൻ പിള്ള

by on March 19, 2026 0

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെ ആർജെഡി വിട്ട് മുൻ മന്ത്രി വി സുരേന്ദ്രൻ പിള്ള. കൂടൂതൽ ആർജെഡി നേതാക്കൾ രാജിവെയ്ക്കുമെന്നും മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും വി സുരേന്ദ്രൻപിള്ള. ആർജെഡിയിൽ നടക്കുന്നത് ശീതസമരമെമന്നും വി സുരേന്ദ്രൻപിള്ള പറഞ്ഞു. ആവശ്യമായ സീറ്റ് ലഭിച്ചില്ല. എൽഡിഎഫ് വിടാനായിരുന്നു ആർജെഡി തീരുമാനം. സംസ്ഥാന സമിതിയോഗത്തിലെ ഭൂരിപക്ഷഭിപ്രായം എൽഡിഎഫ് വിടാനായിരുന്നു. ആർജെഡി മൂന്ന് സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് തങ്ങളെ അംഗീകരിക്കാതെയാണെന്നും സുരേന്ദ്രൻ പിള്ള പറഞ്ഞു. മത്സരിക്കുന്ന കാര്യം ഇനിയാണ് ആലോചിക്കേണ്ടത്. തിരുവനന്തപുരം മണ്ഡലത്തിൽ വ്യക്തിബന്ധങ്ങളുണ്ട്. […]

Read More

‘സുധാകരന്‍ കണ്ണൂരില്‍ CPMനെതിരെ ജീവന്‍ പണയപ്പെടുത്തി പോരാടിയ ആള്‍; അനുനയത്തിൽ എത്താൻ ആവശ്യപ്പെട്ടു’; എകെ ആന്റണി

by on March 19, 2026 0

കെ സുധാകരനുമായി സംസാരിച്ചെന്ന് സ്ഥിരീകരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. പാർട്ടി തീരുമാനം അനുസരിക്കണമെന്ന് ആവശ്യപ്പെട്ടു. മൂന്നാം മൂഴം തടയാൻ എന്ത് പ്രയാസമുണ്ടെങ്കിലും പാർട്ടിക്കൊപ്പം നിൽക്കണമെന്ന് അഭ്യർഥിച്ചെന്നും എ കെ ആന്റണി പറഞ്ഞു. കണ്ണൂർ ജില്ലയിൽ ജീവൻ പണപ്പെടുത്തിയ ആൾ ആണ് സുധാകരനെന്നും മൂന്നാമത് ഭരണം ഉണ്ടാകരുത് എന്നും പറഞ്ഞതായി എകെ ആന്റണി പറഞ്ഞു. കെ സുധാകരൻ പാർട്ടി വിട്ടേക്കുമെന്ന നിർണായകഘട്ടത്തിലാണ് മുതിർന്ന നേതാവ് എ കെ ആന്റണി കെ സുധാകരനുമായി സംസാരിച്ചത്. കെ […]

Read More

എംടി രമേശിന് സീറ്റില്ല; ആറന്മുളയിൽ കുമ്മനം രാജശേഖരൻ; കുണ്ടറയിൽ റോബിൻ രാധാകൃഷ്ണൻ; BJPയുടെ രണ്ടാംഘട്ട പട്ടിക പുറത്ത്

by on March 19, 2026 0

ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർഥിപട്ടിക പുറത്ത്. കുമ്മനം രാജശേഖരൻ ആറന്മുളയിൽ സ്ഥാനാർഥി. ബി ഗോപാലകൃഷ്ണൻ ഗുരുവായൂരിലും നാട്ടികയിൽ സിസി മുകുന്ദനും മത്സരിക്കും. ബിഗ്ബോസ് താരം ഡോക്ടർ റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ സ്ഥാനാർഥിയാകും. എറണാകുളത്ത് പി ആർ ശിവശങ്കറും വടക്കാഞ്ചേരിയിൽ ടിഎസ് ഉല്ലാസ് ബാബുവും മത്സരിക്കും. തൃപ്പൂണിത്തുറ ട്വന്റി-20യ്ക്ക് വിട്ടുകൊടുത്തതിനെതിരെ ബിജെപി പ്രാദേശിക ഘടകത്തിൽ അമർഷം ഉയർന്നതിനിടെയാണ് രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്. എ ക്ലാസ്സ് മണ്ഡലം ട്വന്റി-20യ്ക്ക് കൊടുത്തത് ശരിയായില്ലെന്നാണ് നിലപാട്‌. 39 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് രണ്ടാം […]

Read More

‘കോൺഗ്രസ് പിന്തുണ രജതരേഖ’; UDF പിന്തുണ അംഗീകരിച്ച് ജി സുധാകരൻ

by on March 19, 2026 0

അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണ അംഗീകരിച്ച് സിപിഐഎം മുൻ നേതാവ് ജി സുധാകരൻ. കോൺഗ്രസ് പിന്തുണ രജതരേഖയെന്നും വിജയം വരെ പിന്തുണ തുടരണമെന്നും ജി സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ മൂന്നാം ഊഴം വിഫലമാകുമെന്നും സിപിഐഎം നേതൃത്വം രാഷ്ട്രീയമായി പരാജയപ്പെട്ടെന്നും ജി സുധാകരൻ വിമർശിച്ചു.ഫേസ്ബുക്ക് കുറിപ്പിലാണ് ജി സുധാകരന്റെ പ്രതികരണം. അഴിമതിക്കാർക്കും ക്രിമിനൽ- മാഫിയാ രാഷ്ട്രീയം കൈയാ ളുന്നവർക്കുമെതിരെയുള്ള നിലപാടിൻ്റെ ഭാഗമായാണ് അമ്പലപ്പുഴ അസംബ്ലി മണ്ഡലത്തിൽ ജനകീയ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനമെടുത്തതെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ജി സുധാകരൻ പറയുന്നു. […]

Read More