July 15, 2026
  • July 15, 2026
Breaking News

Articles Posted by editor

ഗൺമാൻമാരുടെ തിരിച്ചറിയൽ പരേഡ് പൂർത്തിയായി, പ്രതികളെ തിരിച്ചറിഞ്ഞു; അക്രമിക്കാൻ ഉപയോഗിച്ച ലാത്തി ഇതുവരെയും കണ്ടെത്തിയിട്ടില്ലെന്ന് എ ഡി തോമസ്

by on June 12, 2026 0

നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അന്നത്തെ മുഖ‍്യമന്ത്രിയായിരുന്ന പിണറായി വിജയന്‍റെ ഗൺമാൻമാർ മർദിച്ച സംഭവത്തിൽ തിരിച്ചറിയൽ പരേഡ് പൂർത്തിയായി. മർദ്ദനത്തിനിരയായവർ പ്രതികളെ തിരിച്ചറിഞ്ഞു. മർദ്ദനത്തിനിരയായ എഡി തോമസ്, അജയ് ജുവൽ കുര്യാക്കോസ് ഒന്നാം സാക്ഷി ജോജി എന്നിവരാണ് പ്രതികൾ അഞ്ചുപേരെയും തിരിച്ചറിഞ്ഞത്. എ.ഡി. തോമസ് എംഎൽഎ, അജയ് ജൂവൽ കുര‍്യാക്കോസ്, കേസിലെ സാക്ഷികൾ എന്നിവരെ വിളിച്ചു വരുത്തി ക്രൈംബ്രാഞ്ച് ഓഫിസിലാണ് തിരിച്ചറിയൽ പരേഡ് നടന്നത്. അക്രമിക്കാൻ ഉപയോഗിച്ച ലാത്തി ഇതുവരെയും കണ്ടെത്തിയിട്ടില്ല. ലാത്തി സറണ്ടർ ചെയ്തുവെന്ന […]

Read More

ചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിൻ്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ആകും; നിയമനം മുഖ്യമന്ത്രി അംഗീകരിച്ചു

by on June 12, 2026 0

ചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിൻ്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ആകും. കെപിസിസി സെക്രട്ടറിയാണ് ചന്ദ്രൻ തില്ലങ്കേരി. ബെന്നി തോമസ് രാജിവച്ച ഒഴിവിലേക്കാണ് നിയമനം. ബന്ധുവിനെ നിയമിച്ചു എന്ന വിവാദങ്ങളുടെ പേരിലാണ് ബെന്നി തോമസ് രാജിവെച്ചത്. ചന്ദ്രൻ തില്ലങ്കേരിയുടെ നിയമനം മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചു. മട്ടന്നൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കൂടി ആയിരുന്നു ചന്ദ്രൻ തില്ലങ്കേരി. അതേസമയം ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ് രംഗത്തെത്തിയിരുന്നു. […]

Read More

സൗജന്യയാത്ര: നഷ്ടം മറികടക്കാന്‍ നീക്കങ്ങളുമായി KSRTC; ഒര്‍ഡിനറിക്ക് പകരം ഫാസ്റ്റ്, സിറ്റി ഫാസ്റ്റ് ബസുകള്‍

by on June 12, 2026 0

തിരുവനന്തപുരം: സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര പദ്ധതിയിലൂടെ ഉണ്ടാവുന്ന നഷ്ടം മറികടക്കാന്‍ നീക്കങ്ങളുമായി കെഎസ്ആര്‍ടിസി. തിരുവനന്തപുരത്ത് ഓര്‍ഡിനറി സര്‍വീസുകള്‍ക്ക് പകരം കൂടുതല്‍ ഫാസ്റ്റ്, സിറ്റി ഫാസ്റ്റ് ബസുകള്‍ ഇറക്കാനാണ് മാനേജ്‌മെന്റ് നീക്കം. നഗര ഡിപ്പോകളുടെ മാതൃകയില്‍ മറ്റ് ഡിപ്പോകളിലും ഫാസ്റ്റ് ബസുകള്‍ വര്‍ധിപ്പിക്കാനും തീരുമാനമുണ്ട്.   ജൂണ്‍ 15 മുതലാണ് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേര്‍സിനും കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര അനുവദിക്കുക. സിറ്റി ഫാസ്റ്റ് ബസുകള്‍ യാത്രക്കാര്‍ക്ക് തിരിച്ചറിയാന്‍ പ്രത്യേക സ്റ്റിക്കറുകള്‍ പതിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടനത്തിനുള്ള […]

Read More

കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിടണം, തിരുത്തൽ വേണം; CPIM കാസർകോട് ജില്ലാ കമ്മിറ്റിയിൽ‌ വിമർ‌ശനം

by on June 12, 2026 0

സിപിഐഎം കാസർകോട് ജില്ലാ കമ്മിറ്റി യോഗത്തിൽ കണ്ണൂർ ജില്ലാ നേതൃത്വത്തിനെതിരെ വീണ്ടും വിമർശനം. പയ്യന്നൂരിൽ ഉൾപ്പടെ സംഘടന നടപടിയിലൂടെ തിരുത്തൽ വേണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട് പകരം സംവിധാനം ഒരുക്കുന്നതാണ് നല്ലതെന്നും തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പരാമർശമുണ്ട്. തളിപ്പറമ്പിൽ തെറ്റുപറ്റിയെന്ന വിലയിരുത്തൽ അണികളോട് വിശദീകരിക്കണമെന്ന് സിപിഐഎം കാസർകോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നേതൃത്വത്തിന്റെ ശൈലി മാറുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട തിരുത്തൽ വൈകിപ്പോയെന്നും വിമർശനം. തിരഞ്ഞെടുപ്പ് തോൽവിയിൽ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് സിപിഐഎം […]

Read More

കോണ്‍ഗ്രസ് ഓഫീസ് തീയ്യിട്ട് നശിപ്പിച്ച കേസില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

by on June 11, 2026 0

കോണ്‍ഗ്രസ് ഓഫീസ് തീയ്യിട്ട് നശിപ്പിച്ച കേസില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍ ന്യുമാഹി :കോണ്‍ഗ്രസ് ഓഫീസ് തീവെച്ച് നശിപ്പിച്ച കേസിൽ മൂന്ന് സി.പി.എം പ്രവർത്തകർ അറസ്റ്റിലായി. പാറാല്‍ മാരിയന്റവിട പ്രീതാലയത്തില്‍ പി.നാദിഷ് (29), കല്ലില്‍ത്താഴെ ലക്ഷ്മിയില്‍  ഇ.സാരംഗ് എന്ന അപ്പു (30), കോടിയേരി തോട്ടോളില്‍ ഹൗസില്‍ എം.വിജേഷ് (46) എന്നിവരെയാണ് ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കോടിയേരി കല്ലില്‍ത്താഴെയിലെ കോണ്‍ഗ്രസ് പാറാല്‍ മണ്ഡലം കമ്മിറ്റി ഓഫീസാണ് […]

Read More

കൂത്തുപറമ്പിൽ മാരക ലഹരിമരുന്നുമായി യുവാവ് പിടിയിൽ; 22.8 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

by on June 11, 2026 0

കൂത്തുപറമ്പിൽ മാരക ലഹരിമരുന്നുമായി യുവാവ് പിടിയിൽ; 22.8 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു   കൂത്തുപറമ്പിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിലായി. തൊക്കിലങ്ങാടി സ്വദേശി അനീസ് മുഹമ്മദാണ് 22.8 ഗ്രാം എംഡിഎംഎയുമായി കൂത്തുപറമ്പ് പോലീസിന്റെ പിടിയിലായത്.   ലഹരിവിരുദ്ധ കാമ്പയിനായ “ഓപ്പറേഷൻ തൂഫാൻ ദി നാർക്കോട്ടിക് ഹണ്ട്”ന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ താമസിക്കുന്ന വീട്ടിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തത്. ലഹരിമരുന്നും, സിപ്പ് ലോക്ക് കവറുകളും, ഗ്ലാസ് നിർമ്മിത ട്യൂബുകളും വീട്ടിൽ നിന്നും പോലീസ് […]

Read More

ഷിഗെല്ല സംസ്ഥാനത്ത് പടരുന്ന സാഹചര്യം അതീവ ഗൗരവം, ആദ്യമായിട്ടാണ് ഇത്രയുമധികം കേസുകൾ ഉണ്ടാകുന്നത്; വേണ്ട നടപടി സ്വീകരിക്കണം: വീണാ ജോർജ്

by on June 11, 2026 0

സംസ്ഥാനത്ത് നിപ ഭീതി പടർന്നുപിടിച്ച സാഹചര്യത്തിൽ ഫേസ്ബുക് പോസ്റ്റുമായി മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിപയെക്കുറിച്ച് ഇന്നത്തെ ആരോഗ്യ മന്ത്രി കെ.മുരളീധരൻ നടത്തിയ പ്രസം​ഗം ഇന്ന് പലരും അയച്ചു തന്നെന്നും അതിനെക്കുറിച്ച് ഇവിടെ ഒന്നും എഴുതുന്നില്ലെന്നും വീണാ ജോർജ് പറഞ്ഞു. ശരിതെറ്റുകൾ കാലം തെളിയിക്കട്ടെയെന്നും വീണ ചൂണ്ടിക്കാണിച്ചു. രോഗങ്ങളുടെ പ്രതിസന്ധികളിലും വെല്ലുവിളികളിലും ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കേണ്ടത് അനിവാര്യമാണെന്ന് വീണാ ജോർജ് പറഞ്ഞു. അതിന് ഒറ്റക്കെട്ടായി നിൽക്കുക […]

Read More

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണം; രണ്ട് ഇന്ത്യൻ നാവികൾ മരിച്ചതായി സ്ഥിരീകരണം

by on June 11, 2026 0

ഒമാൻ തീരത്ത് ചരക്കു കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ നാവികർ മരിച്ചതായി സ്ഥിരീകരണം. എംടി സെറ്റെബെല്ല കപ്പലിലിലെ ഒരാളെ കാണാതായതായി ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ അറിയിച്ചു. സെറ്റെബെല്ലോ വാണിജ്യ കപ്പലുമായി ആശയവിനിമയം സാധ്യമല്ലെന്നും FSUI ജനറൽ സെക്രട്ടറി മനോജ് യാദവ് അറിയിച്ചു. മൂന്നു പേരെ കാണാതായതായി നേരത്തെ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ആന്ധ്രപ്രദേശ് സ്വദേശികളെയാണ് കാണാതായത്. വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ അപലപിച്ചിരുന്നു. കപ്പലിൽ നിന്ന് 21 ഇന്ത്യക്കാരെ […]

Read More

വയനാട്ടിലെ ഷിഗല്ല വ്യാപനം: രോഗത്തിന്റെ ഉറവിടം കണ്ടെത്താനാവാതെ ആരോഗ്യവകുപ്പ്

by on June 11, 2026 0

വയനാട്ടിലെ ഷിഗല്ല വ്യാപനത്തിൽ രോഗത്തിന്റെ ഉറവിടം കണ്ടെത്താനാവാതെ ആരോഗ്യവകുപ്പ്. ഏറ്റവും അധികം കുട്ടികൾ രോഗ ലക്ഷണങ്ങൾ കാട്ടിയ മാർ ബസേലിയോസ് യുപി സ്കൂളിലെ കിണറിലെ ജലത്തിൻറെ പരിശോധനയിൽ ഷിഗല്ല സാന്നിധ്യം കണ്ടെത്താനായില്ല. വയനാട്ടിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നും ആവശ്യമെങ്കിൽ കേന്ദ്രസംഘത്തെ കേരളത്തിലേക്ക് അയക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രലയം അറിയിച്ചു. ജില്ലയിൽ 13 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂൺ 14വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വിവിധ ആശുപത്രികളിലായി 44 പേർ രോഗലക്ഷണങ്ങളോടെ ചികിത്സയിലും ഇതുവരെ 502 പേരിലും […]

Read More

ഓപ്പറേഷന്‍ തൂഫാന്‍; പെരുമ്പാവൂരില്‍ ആഭ്യന്തരമന്ത്രി നേരിട്ടെത്തും; സന്ദര്‍ശം ജൂണ്‍ 15ന്

by on June 10, 2026 0

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പെരുമ്പാവൂരില്‍ നേരിട്ടെത്തും. ബോധവത്കരണത്തിന്റെ ഭാഗമായാണ് എത്തുന്നത്. ജൂണ്‍ 15നായിരിക്കും സന്ദര്‍ശനം. ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍കോ ഹണ്ട് ഊര്‍ജിതമായി തുടരുകയാണ്. ഇന്ന് നടന്ന സ്‌പെഷ്യല്‍ ഡ്രൈവില്‍ വിവിധ ജില്ലകളില്‍ നിന്നായി അഞ്ചര കിലോ കഞ്ചാവ് പിടികൂടി. കൊച്ചിയില്‍ വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് കൈമാറുന്ന അതിഥി തൊഴിലാളിയാണ് പിടിയിലായത്. മൂന്ന് കിലോ കഞ്ചാവുമായി അന്‍വര്‍ ഹുസൈനെയാണ് ഡാന്‍സഫ് പിടികൂടിയത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. 10 […]

Read More