July 15, 2026
  • July 15, 2026
Breaking News

Articles Posted by editor

മുസ്ലിം കുട്ടികൾക്ക് അഡ്മിഷൻ നിഷേധിക്കുന്നു; കൊല്ലത്തെ എയ്ഡഡ് സ്കൂളിൽ പ്രധാന അധ്യാപികയ്ക്കെതിരെ പരാതി

by on June 8, 2026 0

കൊല്ലത്ത് മുസ്ലിം കുട്ടികൾക്ക് എയ്ഡഡ് സ്കൂളിൽ അഡ്മിഷൻ നിഷേധിക്കുന്നതായി പരാതി. കൊല്ലം ശാസ്താംകോട്ടയിലെ ഡോ സി.റ്റി ഈപ്പൻ മെമ്മോറിയൽ RHS ലെ പ്രധാന അധ്യാപികയ്ക്കെതിരെയാണ് പരാതി. വെള്ള വസ്ത്രവും തലപ്പാവും ധരിച്ച വിദ്യാർഥികൾക്ക് അഡ്മിഷൻ നൽകില്ലെന്ന് പ്രധാന അധ്യാപിക പറഞ്ഞുവെന്ന് രക്ഷിതാക്കൾ വ്യക്തമാക്കി. 30 ഓളം വിദ്യാർത്ഥികൾ ആണ് ചക്കുവള്ളിയിലെ ദർസിൽ നിന്ന് ഉൾപ്പെടെ വന്നത്. അധ്യാപകരും പിടിഎ ഭാരവാഹികളും ആവശ്യപ്പെട്ടിട്ടും കുട്ടികൾക്ക് പ്രവേശനം നൽകുന്നില്ല. മാനേജ്മെന്റിലും ഡിഇഒക്കും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. വിദ്യാർത്ഥികൾ […]

Read More

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്; എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകള്‍ ആവശ്യപ്പെട്ടുള്ള ഇ ഡി അപേക്ഷയെ എതിര്‍ത്ത് സിഎംആര്‍എല്‍

by on June 8, 2026 0

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകള്‍ ആവശ്യപ്പെട്ടുള്ള ഇ ഡി അപേക്ഷയെ എതിര്‍ത്ത് സിഎംആര്‍എല്‍. രേഖകള്‍ വിട്ടുനല്‍കരുത് എന്നാണ് ആവശ്യം. അപേക്ഷയില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതി ഉടന്‍ വാദം കേള്‍ക്കും. സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് 134 രേഖകളാണ് ഇ ഡി ആവശ്യപ്പെട്ടത്. വീണ ടിയുടെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ്, എക്‌സാലോജിക്കിന്റെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് എന്നിവയുള്‍പ്പടെയാണ് ആവശ്യപ്പെട്ടത്. കേസ് ഹൈക്കോടതിയില്‍ സ്‌റ്റേ ചെയ്യപ്പെട്ട സാഹചര്യത്തില്‍ […]

Read More

‘ആനയാണ് ചത്തതെങ്കില്‍ ലോകത്തുള്ള ആള്‍ക്കാരെല്ലാം ഇവിടെ വന്നേനെ; മരണത്തില്‍ ഉത്തരവാദി വനംവകുപ്പ്’; ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ ജനരോഷം

by on June 8, 2026 0

ഇടുക്കി ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. 36കാരിയായ മാരിയാണ് കൊല്ലപ്പെട്ടത്. മകനെ സ്‌കൂളില്‍ വിടാന്‍ പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. കുട്ടിക്കും പരുക്കേറ്റു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കൊണ്ടുപോകുന്നത് നാട്ടുകാര്‍ തടഞ്ഞു. മരണത്തില്‍ ഫോറസ്റ്റാണ് ഉത്തരവാദികള്‍ എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ആനയുണ്ടെന്ന് അറിയിക്കേണ്ട കടമ ആര്‍ക്കായിരുന്നു. ഇന്ന് രാവിലെ എന്നെ വിളിച്ചു. എന്റെ പെങ്ങളെ ആക്രമിച്ചു എന്ന് പറഞ്ഞു. പെങ്ങള്‍ക്ക് ഭര്‍ത്താവുമില്ല. രണ്ട് കൊച്ചുങ്ങളെ ആര് നോക്കും. തീരുമാനമുണ്ടാകാതെ ബോഡി കൊണ്ട് പോകാന്‍ […]

Read More

വെസ്റ്റ് നൈൽ പനി; സംസ്ഥാനത്ത് വീണ്ടും ഒരു മരണം

by on June 8, 2026 0

വെസ്റ്റ് നൈൽ പനി ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം. എറണാകുളം ആലുവ സ്വദേശി മുരളീധരനാണ് ചികിത്സയിലിരിക്കെ മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ ആയിരുന്നു . ഒരാഴ്ചക്കിടെ രണ്ടാമത്തെ മരണമാണ് ഇത്.ജില്ലയിൽ പകർച്ചപനിയും വ്യാപകമാണ്. ക്യൂലക്സ് കൊതുക് പരത്തുന്ന ഒരു പകർച്ചവ്യാധിയാണ് വെസ്റ്റ് നൈൽ. 1937-ൽ ഉഗാണ്ടയിലാണ് വൈറസിനെ ആദ്യമായി കണ്ടെത്തിയത്. സംസ്ഥാനത്ത് ആദ്യമായി 2011-ൽ ആലപ്പുഴയിലാണ് വെസ്റ്റ് നൈൽ റിപ്പോർട്ട് ചെയ്‌തത്‌. തലവേദന, പനി, പേശിവേദന, തലചുറ്റൽ, ഓർമ നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. […]

Read More

പരിസ്ഥിതി ദിനം ആചരിച്ചു

by on June 8, 2026 0

ന്യൂമാഹി: നേതാജി ചാരിറ്റബ്ൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു. ന്യൂമാഹി പഞ്ചായത്ത് മെമ്പർ എ. സി. രേഷ്മ, സബിന ടീച്ചർ, ജിൻസി ടീച്ചർ, സി.ടി. അനിഷ എന്നവർ ചേർന്ന് വൃക്ഷ തൈകൾ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ന്യൂമാഹി പഞ്ചായത്ത് മുൻ മെമ്പർ എൻ.കെ സജീഷ്, കെ.ജി. അനിൽകുമാർ മാസ്റ്റർ, കുമാരി ഋതുബാല സജീഷ്, കുമാരി സമിക ആർ വിനോദ്, മാസ്റ്റർ ഗ്യാനവ് ഋഗ്വേദ് തുടങ്ങിയവർ നേതൃത്വം നൽകി.

Read More

പരിസ്ഥിതി ദിനം ആചരിച്ചു.

by on June 8, 2026 0

എം എം ഹയർ സെക്കൻഡറി സ്കൂൾ ന്യൂമാഹി പരിസ്ഥിതി ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ എം പി ബാബു വിൻ്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ കെ ശർമിള ഉദ്ഘാടനം നിർവ്വഹിച്ചു. ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ മുപ്പതോളം ഹരിത സേനാംഗങ്ങളെ മൊമെൻ്റോ നൽകി ആദരിച്ചു. ചടങ്ങിൽ വില്ലേജ് എക്സ്ടെൻഷൻ ഓഫീസർ ശ്രീമതി ടി പി ബിഷ , PTA പ്രസിഡൻ്റ് ടി എം സൗജത്ത്, പി എം സുധീഷ്, കെ അനിഷ്, കെ കെ മുഫ്ത്തിൽ മുനീർ. എം കെ മുഹമ്മദലി […]

Read More

പട്ടിണിയുടെ ആഗോള ഭൂപടം: 2025-2026 ഭക്ഷ്യപ്രതിസന്ധി റിപ്പോർട്ട് നൽകുന്ന ആപത്‌സൂചനകൾ:-

by on June 8, 2026 0

ടി. ഷാഹുൽ ഹമീദ്. മനുഷ്യൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും (AI) ബഹിരാകാശ ഗവേഷണങ്ങളിലും അഭൂതപൂർവ്വമായ കുതിച്ചുചാട്ടം നടത്തുമ്പോഴും, ഭൂമിയിലെ കോടിക്കണക്കിന് മനുഷ്യർ ഇന്നും ഒരു നേരത്തെ ആഹാരത്തിനായി ജീവൻ പണയം വെച്ച് പോരാടുകയാണ്. ഈ ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യമാണ് ‘ഗ്ലോബൽ റിപ്പോർട്ട് ഓൺ ഫുഡ് ക്രൈസിസ്’ (GRFC) നമ്മുടെ മുന്നിലേക്ക് വെക്കുന്നത്. ശാസ്ത്രം പുരോഗമിക്കുമ്പോഴും മാനവികത പട്ടിണിക്ക് മുന്നിൽ തോറ്റുപോകുന്ന കാഴ്ചയാണ് തുടർച്ചയായ ആറാം വർഷവും ലോകത്ത് വിശക്കുന്ന വയറുകളുടെ എണ്ണം വർദ്ധിക്കുന്നത് ചൂണ്ടിക്കാണിക്കുന്നത്. പഠനവിധേയമാക്കിയ 65 രാജ്യങ്ങളിൽ 63-ലും […]

Read More

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം

by on June 8, 2026 0

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര, ആദ്യം നടപ്പിലാക്കുക ഓര്‍ഡിനറി ബസുകളില്‍ മാത്രം. മുഖ്യമന്ത്രിയുമായി ഗതാഗത മന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. (Free travel for women in KSRTC) ജൂണ്‍ 15ന് തന്നെ കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. അതിന്റെ തുടര്‍തീരുമാനങ്ങളാണ് ഉണ്ടാകുന്നത്. ഇതിന്റെ ഭാഗമായി ഗതാഗതമന്ത്രി സിപി ജോണും മുഖ്യമന്ത്രി വിഡി സതീശനുമായുള്ള നിര്‍ണായക കൂടിക്കാഴ്ചയാണ് ഇപ്പോള്‍ സെക്രട്ടറിയേറ്റില്‍ അവസാനിച്ചത്. ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം നടപ്പിലാക്കാനാണ് നീക്കം. […]

Read More

‘പ്രസവ സമയത്ത് പുറത്തെടുക്കവേ കുഞ്ഞിന്റെ കയ്യൊടിഞ്ഞു’; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ചികിത്സാ പിഴവെന്ന് പരാതി

by on June 6, 2026 0

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ചികിത്സ പിഴവെന്ന് പരാതി. പ്രസവ സമയത്ത് കുട്ടിയെ പുറത്തെടുക്കവെ, കുഞ്ഞിന്റെ കയ്യൊടിഞ്ഞെന്ന് ആരോപണം. മാതാപിതാക്കളെ കാണിക്കും മുന്നേ പ്ലാസ്റ്റര്‍ ഇട്ടുവെന്നും കുടുംബം ആരോപിച്ചു. മെയ് 14ാം തിയതിയായിരുന്നു ഡെലിവറി നടന്നത്. കുഞ്ഞിനെ പുറത്തേക്ക് എടുക്കുന്ന സമയത്തുണ്ടായ പിഴവാണ് കുട്ടിയുടെ കൈയിലെ എല്ല് പൊട്ടാനിടയാക്കിയത്. ഷോള്‍ഡര്‍ എന്ന് പറഞ്ഞുകൊണ്ടാണ് കുട്ടിയെ പുറത്തെടുത്തത്. കുട്ടിക്ക് എന്താണ് പറ്റിയതെന്ന് എനിക്ക് അറിയില്ലായിരുന്നു. പീഡിയാട്രിക് ഡോക്ടറുടെയടുത്തേക്കാണ് അവര്‍ നേരെ കുട്ടിയെ കൊണ്ടുപോയത്. അടുത്ത ദിവസമാണ് ഞാന്‍ എന്റെ […]

Read More

CJP പ്രതിഷേധത്തിനിടെ ആനി രാജയ്ക്ക് നേരെ കയ്യേറ്റശ്രമം; ആക്രമണം പൊലീസ് ഒത്താശയോടെയെന്ന് ആരോപണം

by on June 6, 2026 0

കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിനിടെ, സിപിഐ നേതാവ് ആനി രാജയ്ക്ക് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി. ആർഎസ്എസ് പ്രവർത്തകർ തന്നെ പിടിച്ചു തള്ളിയെന്നും കൂടെയുള്ളവരെ തള്ളി താഴെയിട്ടെന്നും ആനി രാജ പറഞ്ഞു. രണ്ട് നേതാക്കൾക്ക് പരുക്കേറ്റു. മഹിളാ ഫെഡറേഷൻ ദേശീയ ജനറൽ സെക്രട്ടറി നിഷ സിദ്ധുവിനും എഐഎസ്എഫ് നേതാവ് സായിക്കും പരുക്കേറ്റിട്ടുണ്ട്. അക്രമികൾക്ക് പൊലീസ് ഒത്താശയുണ്ടെന്നും ആനി രാജ ആരോപിച്ചു. കയ്യേറ്റ ശ്രമത്തിൽ ആനി രാജ പരാതി നൽകി. അസാദി മുദ്രാവാക്യം വിളിച്ചതിനാണ് കയ്യേറ്റ ശ്രമം നടന്നത്. […]

Read More