January 15, 2026
  • January 15, 2026
Breaking News

Articles Posted by editor

പുറത്ത് ‘വീട്ടില്‍ ഊണ്’, അകത്ത് മിനി ബാര്‍, മുകള്‍ നിലയില്‍ രഹസ്യ അറ, റെയ്ഡില്‍ കിട്ടിയത് 76 കുപ്പി മദ്യം

by on January 2, 2026 0

എരുമേലി: വീട്ടില്‍ ഊണിന്റെ പേരില്‍ നടന്നിരുന്നത് മദ്യ കച്ചവടം. ഡ്രൈ ഡേയിലെ റെയ്ഡില്‍ കിട്ടിയത് 76 കുപ്പി മദ്യം. മണിമല കറിക്കാട്ടൂരില്‍ ആണ് വീട്ടില്‍ ഊണിന്റെ മറവില്‍ അനധികൃത മദ്യ വില്‍പന നടത്തിയിരുന്നത്. വീട്ടില്‍ ഊണ് എന്ന പേരിലായിരുന്നു ഹോട്ടല്‍ നടത്തിയിരുന്നത്. എന്നാല്‍ ഊണിനൊപ്പം അനധികൃത മദ്യ വില്‍പനയുമുണ്ടെന്ന രഹസ്യ വിവരത്തേ തുടർന്നാണ് എക്സൈസ് ഒന്നാം തിയതി ഇവിടെ പരിശോധനയ്ക്ക് എത്തിയത്. ഡ്രൈ ഡേയും പുതുവർഷവും ആയതോടെ ഇരട്ടി ലാഭത്തിലുള്ള വില്‍പന എക്സൈസ് എത്തിയതോടെ പാളുകയായിരുന്നു. ഹോട്ടല്‍ […]

Read More

‘ഈഴവ സമുദായത്തിന് തന്നതെല്ലാം ലീഗ് അടിച്ചുമാറ്റി, എല്ലാം ഒപ്പിട്ട് എടുത്തു’; വെള്ളാപ്പള്ളി നടേശന്‍

by on January 2, 2026 0

മുസ്ലീം ലീഗിനെ രൂക്ഷമായി വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യുഡിഎഫിന് അധികാരം കിട്ടിയാൽ മറ്റൊരു മാറാട് കലാപം സൃഷ്ടിക്കാൻ ലീഗിന് ദുഷ്ടലാക്കാണെന്നും മുസ്ലിം സമുദായത്തെ ഈഴവർക്ക് എതിരാക്കാൻ ലീഗ് ശ്രമിക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മതസൗഹാർദമില്ലാതാക്കി വർഗീയ കലാപം നടത്താനുള്ള ലീഗിന്റെ കുൽസിത ശ്രമമാണ് നടത്തുന്നതെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു.ഈഴവ സമുദായത്തിന് തന്നതെല്ലാം ലീഗ് അടിച്ചുമാറ്റിയെന്ന് വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. യുഡിഎഫ് അധികാരത്തിൽ ഇരുന്നപ്പോൾ എല്ലാം ഒപ്പിട്ട് എടുത്തു. അധികാരത്തിൽ ഇരുന്നപ്പോൾ സാമൂഹിക […]

Read More

റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള 17 ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ മാറ്റണമെന്ന് റെയില്‍വേ; ആവശ്യം തള്ളി ബെവ്‌കോ

by on January 2, 2026 0

സംസ്ഥാനത്ത് റെയില്‍വേ സ്റ്റേഷന്റെ സമീപത്തുള്ള 17 ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ മാറ്റണമെന്ന് റെയില്‍വേ. കോട്ടയത്ത് നിന്ന് ആറ് ഔട്ട്‌ലറ്റുകള്‍ മാറ്റേണ്ടിവരും. മദ്യപര്‍ ട്രെയിനില്‍ കയറുന്നത് സമീപത്ത് ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ ഉള്ളതിനാലെന്നാണ് റെയില്‍വേയുടെ വാദം. തീരുമാനം ബെവികോ തള്ളിയിട്ടുണ്ട്. വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടത് അടക്കമുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി റെയില്‍വേ ബെവ്‌കോയ്ക്ക് കത്തയക്കുകയായിരുന്നു. ഈ കത്തിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്ത് പല റെയില്‍വേ സ്റ്റേഷനുകളുടെയും സമീപത്ത് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടാണ് കൂടുതലായും മദ്യപന്‍മാര്‍ ട്രെയിനില്‍ കയറുന്നത്. അതിനാല്‍ […]

Read More

കാന്തപുരത്തിന്റെ കേരള യാത്രക്ക് തുടക്കം; ജനങ്ങളെ സന്മാർഗത്തിലേക്ക് നടത്താനാണ് യാത്രയെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ

by on January 1, 2026 0

കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ നയിക്കുന്ന കേരള യാത്രക്ക് കർണാടകയിലെ ഉള്ളാളിൽ തുടക്കമായി. കർണാടക സ്പീക്കർ യു.ടി ഖാദർ യാത്ര ഉദ്ഘാടനം ചെയ്തു.മനുഷ്യർക്കൊപ്പം എന്നതാണ് യാത്രയുടെ മുദ്രാവാക്യമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. ഇന്ന് നാട്ടിൽ മനുഷ്യത്വം മരവിച്ചു, അരാജകത്വം പടരുന്നു, നാട്ടിൽ അധർമ്മം നടക്കുന്നു. ജനങ്ങളെ സന്മാർഗത്തിലേക്ക് നടത്താനാണ് യാത്രയെന്നും അദ്ദേഹം വ്യക്തമാക്കി. കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിലാണ് യാത്ര. സമസ്തയുടെയും പോഷക സംഘടനകളുടെയും 40 നേതാക്കളാണ് യാത്രയിലെ […]

Read More

‘പാർട്ടി പറഞ്ഞാൽ യുഡിഎഫിനായി കണ്ണൂരിൽ മത്സരിക്കും’; കെ. സുധാകരൻ എം പി

by on January 1, 2026 0

ശബരിമല സ്വർണ്ണക്കൊള്ളയുടെ കാര്യങ്ങളിൽ ചെറിയ അംശം പോലും പുറത്തുവന്നിട്ടില്ലെന്ന് കെ സുധാകരൻ എം പി. അന്വേഷണം തൃപ്തികരമല്ല. സർക്കാർ താൽപര്യം കാണിക്കുന്നില്ല. കട്ടു എന്നത് പുറത്ത് വരരുതെന്ന് ആഗ്രഹിക്കുന്ന ഒരു മനസ്സിന്റെ ഉടമയായാണ് താൻ.അങ്ങനെയാണ് സർക്കാരിനെ നോക്കി കാണുന്നത്. യു ഡി എഫ് കൺവീനറെ ചോദ്യം ചെയ്യട്ടെ ആരെ ചോദ്യം ചെയ്താൽ നമുക്കെന്താ ?. സത്യം തെളിയണം. പാർട്ടി പറഞ്ഞാൽ കണ്ണൂരിൽ മത്സരിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.   അതേസമയം സ്വർണ്ണക്കൊള്ളയിൽ ഒരാൾക്കെതിരെ പോലും സിപിഐഎം നടപടി […]

Read More

നാല് ചോദ്യങ്ങള്‍; ഉത്തരം തേടി അവരെത്തും; സര്‍ക്കാരിന്റെ നവകേരള സര്‍വേക്ക് ഇന്ന് തുടക്കം

by on January 1, 2026 0

സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സര്‍വേക്ക് ഇന്ന് തുടക്കമാകും. സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം എന്ന പേരിലുളള സര്‍വേയുടെ ഭാഗമായി സന്നദ്ധ പ്രവര്‍ത്തകര്‍ വീടുകളിലെത്തും. കേരളത്തിന്റെ ഭാവി വികസനത്തിനുളള നിര്‍ദ്ദേശങ്ങള്‍, നടപ്പാക്കേണ്ട പുതിയ ക്ഷേമപദ്ധതികള്‍ എന്നിവയെ കുറിച്ച് ജനങ്ങളില്‍ നിന്ന് വിവരശേഖരണം നടത്തും. സര്‍ക്കാര്‍ നേട്ടങ്ങള്‍ വിശദീകരിക്കുന്ന ലഘുലേഖകളും വിതരണം ചെയ്യും. സര്‍വേ രണ്ടുമാസം നീണ്ടുനില്‍ക്കും. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ് സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം. ഒരു വാര്‍ഡില്‍ രണ്ട് സന്നദ്ധപ്രവര്‍ത്തകര്‍ എന്ന നിലയില്‍ 85000 സന്നദ്ധ പ്രവര്‍ത്തകരെയാണ് കേരളമാകെ […]

Read More

പുതുവർഷം; ഇന്ന് മുതൽ രാജ്യത്തെ തപാൽ, ട്രെയിൻ സമയം തുടങ്ങിയവയിൽ പലവിധ മാറ്റങ്ങൾ

by on January 1, 2026 0

പുതുവർഷ ദിനമായ ഇന്നു മുതൽ രാജ്യത്ത് പലവിധ മാറ്റങ്ങൾ. വേഗം തീരെ കുറഞ്ഞതും ട്രാക്കിങ് സൗകര്യമില്ലാത്തതുമായ തപാൽ സേവനങ്ങളിൽ ചിലത് ഇന്നു മുതൽ നിർത്തലാക്കും. വിദേശത്തേക്കുള്ള രജിസ്റ്റേഡ് സ്‌മോൾ പാക്കറ്റ് സർവീസ്, ഔട്ടവേഡ് സ്‌മോൾ പാക്കറ്റ് സർവീസ്, സർഫസ് ലെറ്റർ മെയിൽ സർവീസ്, സർഫസ് എയർ ലിഫ്റ്റഡ് ലെറ്റർ മെയിൽ സർവീസ് തുടങ്ങിയ ഇന്നു മുതൽ ഇല്ല.   സംസ്ഥാനത്തെ എല്ലാ ബെവ്‌കോ, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളിലും പ്ലാസ്റ്റിക് കുപ്പി ഡപ്പോസിറ്റ് സ്‌കീം ഇന്നു മുതൽ നടപ്പാകും. പ്ലാസ്റ്റിക് […]

Read More

വെല്‍ക്കം 2026′ നവോന്മേഷം വിത‌റി പുതുവര്‍ഷം പിറന്നു, ഏവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍!

by on January 1, 2026 0

തിരുവനന്തപുരം: ലോകം പുതുവത്സരത്തിലേക്ക് കടന്നിരിക്കുകയാണ്. ആവേശത്തിന് ഒട്ടും കുറവ് വരുത്താതെയാണ് ഇത്തവണ മലായാളികളും പുതുവത്സരത്തെ വരവേറ്റത്.   കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്. നവോന്മേഷത്തില്‍ നാടെങ്ങും ആഘോഷ ലഹരിയിലാണ്. ഏവര്‍ക്കും സമൃദ്ധിയും സന്തോഷവും നിറഞ്ഞ നവവത്സരം ആശംസിച്ചുകൊണ്ട് ആഘോഷത്തില്‍ പങ്കുചേരുകയാണ്. തലസ്ഥാനത്ത് കോവളമടക്കമുള്ള ഇടങ്ങളില്‍ വലിയ ആഘോഷ പരിപാടികളാണ് അരങ്ങേറുന്നത്. തലസ്ഥാന നഗരിക്ക് പുത്തൻ പുതുവത്സര അനുഭവം സമ്മാനിച്ച വെള്ളാറിലെ കേരള ആർട്ട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിലെ പാപ്പാഞ്ഞിയും 2026ന്റെ പ്രത്യേകതയാണ്. […]

Read More

വേദന സംഹാരി നിരോധിച്ച് കേന്ദ്ര സർക്കാർ; 100 മില്ലിഗ്രാമിൽ കൂടുതലുള്ള “നിമെസുലൈഡ്” ഗുളികകൾക്ക് നിരോധനം

by on December 31, 2025 0

വേദന സംഹാരി നിരോധിച്ച് കേന്ദ്ര സർക്കാർ. 100 മില്ലിഗ്രാമിൽ കൂടുതലുള്ള “നിമെസുലൈഡ്” ഗുളികളാണ് നിരോധിച്ചത്. നിരോധനം ആരോഗ്യപരമായി ഉണ്ടാകുന്ന അപകടങ്ങൾ ചൂണ്ടിക്കാട്ടി. 100 മില്ലിഗ്രാമിൽ കൂടുതലുള്ള നിമെസുലൈഡ് അടങ്ങിയ മരുന്നുകളുടെ നിർമ്മാണവും വിൽപ്പനയുമാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്.ആരോഗ്യത്തിന് ഹാനികരമാകാൻ സാധ്യതയുള്ളതിനാൽ വേദനസംഹാരിയുടെ നിർമ്മാണം, വിൽപ്പന, വിതരണം എന്നിവ കേന്ദ്ര സർക്കാർ നിരോധിച്ചു. 100 മില്ലിഗ്രാമിൽ കൂടുതലുള്ള നിമെസുലൈഡിന്റെ വിൽപ്പനയും വിതരണവും നിരോധിച്ചതായി ഔദ്യോഗിക വിജ്ഞാപനത്തിൽ പറയുന്നു.ഇന്ത്യയിലെ പരമോന്നത ആരോഗ്യ ഗവേഷണ സ്ഥാപനമായ ഐസിഎംആറിന്റെ ശുപാർശയെ തുടർന്നാണ് തീരുമാനം. […]

Read More

ഇൻഡോറിൽ മലിനജലം കുടിച്ച് 8 പേർ മരിച്ച സംഭവം; രണ്ട് മുൻസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

by on December 31, 2025 0

മധ്യപ്രദേശിലെ ഇൻഡോറിൽ മലിനജലം കുടിച്ച് 8 പേർ മരിച്ച സംഭവത്തിൽ രണ്ട് മുൻസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. മുഖ്യമന്ത്രി മോഹൻ യാദവിന്റെ നിർദേശത്തെ തുടർന്നാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാനായി മൂന്നംഗ സമിതിയെയും നിയോഗിച്ചിട്ടുണ്ട്.   ഭഗീരത്പുര പ്രദേശത്താണ് നഗരസഭ വിതരണം ചെയ്ത കുടിവെള്ളം കുടിച്ച് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്.നൂറിലധികം ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൈപ്പ് വെള്ളം കുടിച്ച് പ്രദേശവാസികൾക്ക് വയറിളക്കവും ഛർദിയും അനുഭവപ്പെടുകയായിരുന്നു.   സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഐഎംസി സംഘം സമീപത്തുള്ള […]

Read More