July 14, 2026
  • July 14, 2026
Breaking News

Articles Posted by editor

അറബിക്കടലില്‍ ന്യൂനമര്‍ദ്ദ പാത്തി, ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദവും; അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും

by on July 3, 2026 0

തിരുവനന്തപുരം: ബംഗാള്‍, പസഫിക് ഉള്‍ക്കടലുകളില്‍ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ടെന്നും ഇന്നും നാളെയും സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അറബിക്കടലില്‍ ന്യൂന മർദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ ജില്ലകളില്‍ കൂടുതല്‍ മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം.   സംസ്ഥാനത്ത് നാളെ വരെ ഇടിമിന്നലോട് കൂടിയ […]

Read More

അധ്യാപകന്‍റെ കണ്ണില്‍ പെട്ടു, പണി കിട്ടി, വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്, മട്ടന്നൂര്‍ പോളിടെക്നിക്കില്‍ പരീക്ഷക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ കോപ്പിയടി

by on July 3, 2026 0

കണ്ണൂർ: കണ്ണൂർ മട്ടന്നൂർ പോളിടെക്നിക്കില്‍ പരീക്ഷക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ കോപ്പിയടി. കോപ്പിയടിച്ച വിദ്യാർത്ഥിക്ക് എതിരെ പോലീസ് കേസ് എടുത്തു. ബുധനാഴ്ച നടന്ന കെജിസിഇ പരീക്ഷക്കിടയിലാണ് സംഭവം. വിദ്യാർത്ഥി മൊബൈല്‍ ഫോണില്‍ നോക്കി പരീക്ഷ എഴുതുന്നത് അധ്യാപകന്‍റെ ശ്രദ്ധയില്‍ പെടുകുയായിരുന്നു. ടെക് നിക്കല്‍ എക്സാമിനേഷൻ ജോയിന്‍റെ കണ്‍ട്രോളർ കമ്മീഷണർക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.

Read More

പത്തനംതിട്ടയിലും ഷിഗെല്ല; എഴിക്കാട് ഉന്നതിയിലെ പത്തുവയസുകാരിക്ക് രോഗബാധ

by on July 3, 2026 0

പത്തനംതിട്ട ജില്ലയിലും ഷിഗെല്ല രോഗബാധ. എഴിക്കാട് ഉന്നതിയിലെ പത്തു വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി നിലവില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ജില്ലയിലെ ആദ്യത്തെ ഷിഗെല്ല കേസാണിത്. സംസ്ഥാനത്ത് ആറ് പേർക്ക് കൂടി കഴിഞ്ഞ ദിവസം ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് ജില്ലയില്‍ നാല് പേർക്കും പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ ഒരാള്‍ക്ക് വീതവുമാണ് പുതുതായി രോഗബാധ റിപ്പോർട്ട് ചെയ്തത്. ജൂണ്‍ മാസം മുതല്‍ മാത്രം സംസ്ഥാനത്ത് 216 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. […]

Read More

പത്തനംതിട്ടയിലും ഷിഗെല്ല; എഴിക്കാട് ഉന്നതിയിലെ പത്തുവയസുകാരിക്ക് രോഗബാധ

by on July 3, 2026 0

പത്തനംതിട്ട ജില്ലയിലും ഷിഗെല്ല രോഗബാധ. എഴിക്കാട് ഉന്നതിയിലെ പത്തു വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി നിലവില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ജില്ലയിലെ ആദ്യത്തെ ഷിഗെല്ല കേസാണിത്.   സംസ്ഥാനത്ത് ആറ് പേർക്ക് കൂടി കഴിഞ്ഞ ദിവസം ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് ജില്ലയില്‍ നാല് പേർക്കും പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ ഒരാള്‍ക്ക് വീതവുമാണ് പുതുതായി രോഗബാധ റിപ്പോർട്ട് ചെയ്തത്. ജൂണ്‍ മാസം മുതല്‍ മാത്രം സംസ്ഥാനത്ത് 216 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ആറ് മരണങ്ങളും റിപ്പോർട്ട് […]

Read More

ഇക്കുറി പൊങ്കലില്‍ പുതുപുത്തൻ സാരിയും മുണ്ടും; മാസങ്ങള്‍ക്ക് മുൻപേ പണിതുടങ്ങി വിജയ് സര്‍ക്കാര്‍; 300 കോടി അനുവദിച്ചു

by on July 3, 2026 0

  ചെന്നൈ: തമിഴ്നാട്ടിലെ അടുത്ത പൊങ്കല്‍ മഹോത്സവത്തിന് മുന്നോടിയായി ഒരുക്കങ്ങള്‍ ആരംഭിച്ച്‌ ടിവികെ സർക്കാർ. സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകള്‍ക്കും സാരിയും മുണ്ടും സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതി തുടരുന്നതിന് സ‍ർ‌ക്കാർ ഭരണാനുമതി നല്‍കി. വസ്ത്ര നി‍ർമ്മാണത്തിനും സംഭരണത്തിനുമുള്ള ആദ്യ ഗഡുവായി 300 കോടി രൂപ സ‍ർക്കാർ അനുവദിച്ചു. ഇതുസംബന്ധിച്ചു കൈത്തറി കരകൗശല, വസ്ത്രവകുപ്പ് ഉത്തരവിറക്കി. സംസ്ഥാനത്തെ പരമ്പരാഗത കൈത്തറി മേഖലയ്ക്ക് താങ്ങാകാനായി സഹകരണ സംഘങ്ങളിലെ കൈത്തറി നെയ്ത്തുകാരില്‍ നിന്നാണ് മുണ്ടും സാരിയും സ‍ർക്കാർ വാങ്ങുന്നത്. […]

Read More

പോര്‍ച്ചുഗലിനെതിരെ 103-ാം മിനിറ്റില്‍ ക്രൊയേഷ്യ നേടിയ സമനില ഗോള്‍ ‘വാര്‍’ നിഷേധിച്ചതിന് കാരണം ആ ‘ഓഫ്‌സൈഡ്’ നിയമം

by on July 3, 2026 0

ടൊറാന്‍റോ: ലോകകപ്പ് നോക്കൗട്ട് റൗണ്ടില്‍ പോർച്ചുഗല്‍-ക്രോയേഷ്യ പോരാട്ടം അവസാന വിസിലിലേക്ക് നീങ്ങിയത് നാടകീയതയുടെ അത്യന്തം കുറിച്ചുകൊണ്ടായിരുന്നു. ഇൻജുറി ടൈമിന്‍റെ അവസാന നിമിഷങ്ങളില്‍ (103-ാം മിനിറ്റ്) ക്രോയേഷ്യൻ താരം ജോസ്കോ ഗവാർഡിയോള്‍ നേടിയ സമനില ഗോള്‍ വാർ പരിശോധനക്കൊടുവില്‍ റദ്ദാക്കുകയായിരുന്നു. ഈ ഒറ്റ തീരുമാനത്തോടെ ക്രോയേഷ്യ ടൂർണമെന്‍റില്‍ നിന്ന് പുറത്താവുകയും പോർച്ചുഗല്‍ 2-1 ന് വിജയിച്ച്‌ പ്രീ-ക്വാർട്ടറിലേക്ക് മുന്നേറുകയും ചെയ്തു. ഫുട്ബോള്‍ ലോകത്ത് വലിയ ചർച്ചയായി മാറിയ ആ റഫറി തീരുമാനത്തിന് പിന്നിലെ കൃത്യമായ സാങ്കേതിക കാരണങ്ങള്‍ പരിശോധിക്കാം. […]

Read More

സീസണിലെ ആദ്യ ന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലില്‍; കേരളത്തില്‍ അതിശക്ത മഴയ്ക്ക് സാധ്യത, നാളെ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

by on July 2, 2026 0

തിരുവനന്തപുരം: നാളെ കേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്കൻ ഗുജറാത്ത് തീരം മുതല്‍ കർണാടക തീരം വരെ സമുദ്രനിരപ്പില്‍ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മർദ്ദം രൂപപ്പെട്ടു. വടക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീഷ തീരത്തിനും മുകളിലുള്ള ചക്രവാത ചുഴി സ്വാധീനത്താല്‍, വടക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീഷ – പശ്ചിമ ബംഗാള്‍ തീരങ്ങള്‍ക്കു മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. സീസണിലെ ആദ്യ […]

Read More

സ്ഥിരീകരിച്ച്‌ മന്ത്രാലയം; ആയത്തുള്ള അലി ഖമനെയിയുടെ സംസ്‌കാര ചടങ്ങുകളില്‍ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പങ്കെടുക്കും

by on July 2, 2026 0

പാക് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഫെബ്രുവരി 28-ന് ഇറാനില്‍ യുഎസ്-ഇസ്രായേല്‍ സഖ്യം നടത്തിയ വ്യോമാക്രമണത്തിന്റെ ആദ്യ ദിനത്തിലാണ് 86 കാരനായ ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടത്. നീണ്ട 36 വർഷക്കാലം ഇറാന്റെ പരമോന്നത നേതാവായിരുന്നു. ഖമനെയിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകള്‍ ജൂലൈ 4-ന് ഇറാൻ തലസ്ഥാനമായ ടെഹ്റാനില്‍ ആരംഭിക്കും. തുടര്‍ന്ന് ജൂലൈ 9-ന് അദ്ദേഹത്തിന്റെ ജന്മനാടും വടക്കുകിഴക്കൻ ഇറാനിലെ പുണ്യനഗരവുമായ മഷാദില്‍ ഭൗതികശരീരം അടക്കം ചെയ്യുന്നതോടെ ചടങ്ങുകള്‍ സമാപിക്കും. ലോകരാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ നേതാക്കള്‍ […]

Read More

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്‌: ധനബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി: അഴിമതിക്ക്‌ തുടക്കം കുറിക്കുന്നുവെന്ന് പിണറായി വിജയൻ

by on July 1, 2026 0

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകാനുള്ള ബജറ്റ് നിർദേശം അടങ്ങിയ ധനബിൽ മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചു. ബില്ലിൽ പ്രതിപക്ഷം ക്രമപ്രശ്നം ഉന്നയിച്ചു. ധനബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിടാത്തത് അവകാശ ലംഘനമാണെന്ന് മുൻ ധനമന്ത്രി കൂടിയായ സിപിഐഎം അംഗം കെ എൻ ബാലഗോപാൽ ചൂണ്ടിക്കാട്ടി. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ബിൽ അവതരിപ്പിച്ചതെന്നും കാര്യോപദേശസമിതിയുടെ അനുമതി വാങ്ങിയെന്നുമാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ മറുപടി. കെ എൻ ബാലഗോപാൽ അവതരിപ്പിച്ച അവസാന ധനബിൽ സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടില്ലെന്നും മുഖ്യമന്ത്രി. ക്രമപ്രശ്നം […]

Read More

‘രാത്രികാല പോസ്റ്റുമോർട്ടം: ഹൈക്കോടതി നിർദേശം നടപ്പിലാക്കാൻ ആവശ്യത്തിന് ജീവനക്കാരില്ല’: മന്ത്രി കെ മുരളീധരൻ

by on July 1, 2026 0

രാത്രികാല പോസ്റ്റുമോർട്ടം നടത്താമെന്ന ഹൈക്കോടതി നിർദേശം നടപ്പിലാക്കുന്നതിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പ്രതിസന്ധിയെന്ന് മന്ത്രി കെ മുരളീധരൻ. അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് കഴിഞ്ഞ സർക്കാർ ഇടപെട്ടിരുന്നുവെന്നും കഴിയാതെ പോയതെന്ന് മന്ത്രി പറഞ്ഞു. ജീവനക്കാരോ അടിസ്ഥാന സൗകര്യങ്ങളോ ഉറപ്പുവരുത്താതെ ജീവനക്കാരെ നിർബന്ധിക്കരുതെന്ന് ഹൈക്കോടതിയുടെ ഉത്തരവുണ്ടെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ മെഡിക്കൽ കോളേജ്, കാസർഗോഡ് ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ പോസ്റ്റുമോർട്ടം നടത്തണമെന്നായിരുന്നു ഉത്തരവ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ പ്രോട്ടോക്കോൾ അനുസരിച്ച്, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുള്ള ആശുപത്രികളിൽ […]

Read More