July 14, 2026
  • July 14, 2026
Breaking News

Articles Posted by editor

‘അമ്മ സംഘടനയുടെ ഒരാവശ്യവും സമൂഹത്തിനില്ല’; അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരൻ

by on July 6, 2026 0

താര സംഘടന അമ്മ പിരിച്ചുവിടണമെന്ന് സിപിഐഎം മുൻ നേതാവും അമ്പലപ്പുഴ എംഎൽഎയുമായ ജി സുധാകരൻ. അമ്മ സംഘടനയുടെ ഒരാവശ്യവും സമൂഹത്തിനില്ല. “അമ്മ” മറ്റ് സംഘടനകൾക്ക് തന്നെ അപമാനം. പ്രശ്നങ്ങൾ പരിഹിരിക്കാൻ മോഹൻലാലും മമ്മൂട്ടിയും ഇറങ്ങണം. സിനിമ മേഖലയിൽ മോശം ഗ്രൂപ്പിസം നടക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. പൊതുവേദിയിലാണ് വിമർശനം.അമ്മ കേരളീയ സമൂഹത്തിൽ എന്ത് സ്വാധീനം ചെലുത്തുന്നു. സാധാരണക്കാർക്ക് അവരെ കുറിച്ച് ഒന്നുമറിയില്ല. നാട്ടുകാർക്ക് അതിനോട് താത്പര്യവുമില്ല. പ്രശ്നങ്ങളൊക്കെ നിങ്ങളുടെ സ്വന്തം കാര്യമെന്നും ജി സുധാകരൻ വ്യക്തമാക്കി. നേരത്തെ സി […]

Read More

സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ വാദം അംഗീകരിച്ചു; ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതി കാണും

by on July 6, 2026 0

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ പരിശോധനക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതി കാണും. അക്രമ ദൃശ്യങ്ങള്‍ കാണണമെന്ന സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ വാദം അംഗീകരിച്ചുകൊണ്ടാണ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി തീരുമാനമെടുത്തത്. പ്രതിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് ദൃശ്യങ്ങള്‍ കാണുന്നത് ചേംബറില്‍ ഇന്ന് തന്നെ കോടതി ദൃശ്യങ്ങള്‍ കാണും. വാദം പൂര്‍ത്തിയായ പത്ത് ജാമ്യ ഹര്‍ജികളില്‍ കോടതി നാളെ വിധി പറയും. നേരത്തെ, കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയി ഹൈക്കോടതി തള്ളിയിരുന്നു. പൊലീസ് […]

Read More

കണ്‍സഷന്‍ നിരക്ക് കൂട്ടുന്നതിനെ കുറിച്ച് വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച ചെയ്യും; ഗതാഗത മന്ത്രി സി പി ജോണ്‍

by on July 6, 2026 0

തിരുവനന്തപുരം: പ്രിയദര്‍ശിനി സര്‍വീസ് മൂലം സ്വകാര്യ ബസുകള്‍ക്കുണ്ടാകുന്ന നഷ്ടം പഠിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. ഇതിനായി പ്രത്യേക കമ്മിറ്റിയെ ഉടന്‍ നിയോഗിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിശോധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കണ്‍സഷന്‍ നിരക്ക് കൂട്ടുന്നതിനെ കുറിച്ച് വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വയനാട്ടില്‍ സ്വകാര്യ ബസുകള്‍ സ്വന്തം നിലയ്ക്ക് കണ്‍സെന്‍ഷന്‍ കൂടുതലായി പിരിക്കുന്നത് അംഗീകരിക്കാന്‍ ആവില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പത്തുവര്‍ഷം സ്വകാര്യ ബസ് ഉടമകളുടെ പരാതി […]

Read More

‘രണ്ട് ഉത്തരവാദിത്തവും ഒരുമിച്ച് കൊണ്ടുപോകാന്‍ ഞാന്‍ തന്നെ ആഗ്രഹിക്കുന്നില്ല’; സണ്ണി ജോസഫ്

by on July 6, 2026 0

കെപിസിസിക്ക് മുഴുവന്‍സമയ പ്രസിഡന്റ് വേണമെന്ന ആവശ്യം ശക്തമാകുന്നിതിനിടെ, നിലപാട് വ്യക്തമാക്കി മന്ത്രിയും നിലവില്‍ കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫ്. മന്ത്രിസ്ഥാനവും പ്രസിഡന്റ് സ്ഥാനവും ഒന്നിച്ചുകൊണ്ടുപോകാന്‍ പ്രയാസമുണ്ട്. അധ്യക്ഷസ്ഥാനം സംബന്ധിച്ച് ഹൈക്കമാന്‍ഡ് വേഗത്തില്‍ തീരുമാനമെടുക്കണം എന്നാണ് ആഗ്രഹമെന്നും സണ്ണി ജോസഫ് പറഞ്ഞു. നല്ല ചുമതലകളുള്ള രണ്ട് ഉത്തരവാദിത്തങ്ങളാണ് ഞാന്‍ നിര്‍വഹിക്കുന്നത്. വൈദ്യുതി മേഖലയിലുണ്ടായ പ്രയാസങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ എനിക്ക് അതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. പാര്‍ട്ടി പുനഃസംഘടന തന്നെയാണ് അതിന് പരിഹാരം. എന്ന് ഞാന്‍ കരുതുകയാണ്. അത് എഐസിസി […]

Read More

എല്‍ഡിഎഫിലെ അധ്യായങ്ങള്‍ തുറക്കുന്നതും അടയ്ക്കുന്നതും ഏതെങ്കിലും ഒരു പാര്‍ട്ടി ഒറ്റയ്ക്കല്ല; പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തില്‍ നിലപാട് കടുപ്പിച്ച് സിപിഐ

by on July 6, 2026 0

പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സിപിഐഎമ്മിന് എതിരെ നിലപാട് കടുപ്പിച്ച് സിപിഐ. എല്‍ഡിഎഫിലെ അധ്യായങ്ങള്‍ തുറക്കുന്നതും അടയ്ക്കുന്നതും ഏതെങ്കിലും ഒരു പാര്‍ട്ടി ഒറ്റയ്ക്കല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ട്വന്റിഫോറിനോട് പറഞ്ഞു. കല്‍പ്പിക്കാന്‍ ഒരു പാര്‍ട്ടിയും, അനുസരിക്കാന്‍ മറ്റ് പാര്‍ട്ടികളുമെന്നത് ശരിയല്ല. ഏകപക്ഷീയ നിലപാട് എല്‍ഡിഎഫിന്റെ മുന്നോട്ടുപോക്കിന് തടസമാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു. ഒരു പാര്‍ട്ടിക്ക് എല്ലാ അധ്യായങ്ങളും അടയ്ക്കാനും തുറക്കാനും ഏകപക്ഷീയമായി സാധിക്കും എന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ അത് എല്‍ഡിഎഫിന്റെ മുന്നോട്ടുള്ള പോക്കിന് തടസമായിരിക്കും. […]

Read More

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ള; രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ നിര്‍ണായകയോഗം ഇന്ന്

by on July 6, 2026 0

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയുടെ പശ്ചാത്തലത്തില്‍ ഇന്ന് രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ നിര്‍ണായകയോഗം. ജനറല്‍ സെക്രട്ടറി ചമ്പത്ത് റായി, ട്രസ്റ്റ് അംഗം അനില്‍ മിശ്ര എന്നിവരുടെ രാജിയുടെ കാര്യത്തില്‍ യോഗത്തില്‍ നിര്‍ണായ തീരുമാനം ഉണ്ടാകും. സംഭാവനയായി ലഭിച്ച വെള്ളി ഉരുക്കി കട്ടികളാക്കി സൂക്ഷിച്ചുവെന്നാണ് ട്രസ്റ്റ് വ്യക്തമാക്കുന്നത്. വിവിധ രൂപങ്ങളിലുള്ള വെള്ളി ഉരുക്കിയാണ് വെള്ളിക്കട്ടികളാക്കി മാറ്റിയത്. ഹൈദരാബാദിലെ സര്‍ക്കാറിന്റെ കീഴിലുള്ള സെക്യൂരിറ്റി പ്രിന്റിംഗ് ആന്‍ഡ് മിന്റിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിലേക്കാണ് വെള്ളികള്‍ അയച്ചത്. ആയിരം കിലോയില്‍ […]

Read More

കോടിയേരി ഉണ്ടായിരുന്നെങ്കില്‍ ടികെ ഗോവിന്ദൻ്റെ പാര്‍ലമെൻ്റ് വ്യാമോഹത്തെ തുറന്നു കാട്ടിയേനെ:മറുപടിയുമായി M V ജയരാജൻ

by on July 5, 2026 0

കണ്ണൂർ: കോടിയേരി ബാലകൃഷ്ണൻ ഉണ്ടായിരുന്നെങ്കില്‍ സംഘടനാപരമായ തെറ്റുണ്ടായാല്‍ തെറ്റായ കാര്യത്തിനെതിരെ കോടിയേരിയാകും ആദ്യം രംഗത്തുവരികയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ.കോടിയേരി ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊന്നും ഉണ്ടാകുമായിരുന്നില്ല എന്ന ടികെ ഗോവിന്ദന്റെ പരാമർശത്തോടായിരുന്നു എം വി ജയരാജൻ്റെ പ്രതികരണം. ‘വർഗീയതയുമായി സന്ധി ചെയ്യണമെന്ന നയം എംവി രാഘവൻ അടിച്ചേല്‍പിക്കാൻ ശ്രമിച്ചപ്പോള്‍ അതിശക്തമായി എതിർത്ത കൂട്ടത്തിലാണ് കോടിയേരി. പയ്യന്നൂരിലെ സംഘടനാപ്രശ്നത്തില്‍ കോടിയേരിക്കു അശേഷം സംശയമുണ്ടായിരുന്നില്ല. രക്തസാക്ഷി ഫണ്ടോ കെട്ടിടനിർമാണ ഫണ്ടോ ഒന്നും ധനാപഹരണം നടത്തിയിട്ടില്ലെന്ന പാർട്ടി കണ്ടെത്തല്‍ […]

Read More

നെടുമ്പാശേരി വിമാനത്താവളത്തിന് കെ കരുണാകരന്റെ പേര് നല്‍കണമെന്ന് വി എം സുധീരന്‍

by on July 5, 2026 0

തൃശൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കെ. കരുണാകരന്റെ സ്മരണാര്‍ത്ഥം നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കണമെന്ന ആവശ്യവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ രംഗത്ത്. കെ. കരുണാകരന്റെ 108-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌ തൃശൂരിലെ മുരളീമന്ദിരത്തിലുള്ള സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.   നെടുമ്പാശേരി വിമാനത്താവളം എന്നത് ലീഡര്‍ കെ. കരുണാകരന്റെ വലിയൊരു സ്വപ്നമായിരുന്നുവെന്ന് വി. എം. സുധീരന്‍ അനുസ്മരിച്ചു. ജനപങ്കാളിത്തത്തോടെ ഒരു വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കുകയും അതിനെ […]

Read More

നിക്ഷേപകരില്‍ നിന്ന് സമാഹരിച്ച കോടികളുമായി സെക്രട്ടറി മുങ്ങി; തലശ്ശേരിയില്‍ വ്യാപാരികളുടെ സഹകരണ സംഘത്തില്‍ വൻ ക്രമക്കേട്

by on July 5, 2026 0

കണ്ണൂര്‍: കണ്ണൂര്‍ തലശ്ശേരിയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലുള്ള സഹകരണ സംഘത്തില്‍ വന്‍ സാമ്പത്തിക ക്രമക്കേട്.നിക്ഷേപകരില്‍ നിന്നും സ്വീകരിച്ച കോടികളുമായി സെക്രട്ടറി മുങ്ങിയെന്ന് പരാതി. സംഭവത്തില്‍ ഭരണ സമിതി സഹകരണ വകുപ്പിലും പൊലീസിലും പരാതി നല്‍കി.   തലശ്ശേരി വ്യാപാരി വെല്‍ഫെയര്‍ സഹകരണ സംഘത്തില്‍ നിക്ഷേപിച്ച പണം തിരിച്ചെടുക്കാന്‍ ചിലര്‍ ഓഫീസിലെത്തിയപ്പോഴാണ് തട്ടിപ്പ് നടന്ന കാര്യം പുറത്ത് വന്നത്. പണം തിരികെ കിട്ടാത്തതിനെത്തുടര്‍ന്ന് ഇവര്‍ ഭരണ സമിതി അേംഗങ്ങളോട് കാര്യം പറഞ്ഞു. അപ്പോഴാണ് സെക്രട്ടറി സ്വന്തം […]

Read More

അയല്‍വക്കത്ത് കാലാവസ്ഥ ചതിച്ചു, ‘മലയാളി’ അടുക്കളക്ക് തീപിടിക്കുന്നു! സവാള വില കിലോ 50 രൂപയിലേക്ക്; ഓണമെത്തും മുന്നേ പച്ചക്കറി വില കുതിക്കുന്നു

by on July 5, 2026 0

കോഴിക്കോട്: ഓണം എത്തും മുൻപേ സംസ്ഥാനത്ത് പച്ചക്കറികള്‍ക്ക് തീവില. സവാള കിലോക്ക് 35 മുതല്‍ 50 രൂപ വരെയാണ് വില. ഇഞ്ചിക്കും വെളുത്തുള്ളിക്കും കിലോയ്ക്ക് 250 മുതല്‍ 300 വരെ നല്‍കണം. അയല്‍ സംസ്ഥാനങ്ങളില്‍ കാലാവസ്ഥ ചതിച്ചതാണ് കേരളത്തില്‍ വില ഉയരാൻ കാരണം. ഒരുമാസം മുമ്പ് വരേ നൂറ് രൂപക്ക് നാല് കിലോയും അഞ്ച് കിലോയും കിട്ടിയിരുന്ന സാവാളക്ക് 35 രൂപയാണ് കോഴിക്കോട് പാളയം മാർക്കറ്റിലെ ഇന്നത്തെ വില. ചില്ലറ വിപണിയില്‍ കിലോയ്ക്ക് 50 രൂപ വരേ […]

Read More