July 14, 2026
  • July 14, 2026
Breaking News

Articles Posted by editor

വീണ്ടും യുദ്ധത്തിലേക്ക്? നിർണായക പ്രഖ്യാപനവുമായി ട്രംപ്; വെടിനിർത്തൽ ധാരണ അവസാനിച്ചു

by on July 8, 2026 0

ഇറാനുമായി വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായുള്ള ചർച്ചകൾ സമയം പാഴാക്കൽ മാത്രമാണ്. ഇറാനിലെ 85 കേന്ദ്രങ്ങളിൽ ആക്രമണം നടത്തി. ഇറാനികൾ “കള്ളം പറയുന്നവരും ചതിയന്മാരും മാനസികരോഗികളുമാണ്” എന്ന് വിശേഷിപ്പിച്ച ട്രംപ്, കഴിഞ്ഞ രാത്രി ഇറാനിൽ നിന്നുള്ള “വളരെ അപകടകാരികളായ ആളുകൾക്ക്” നേരെ അമേരിക്ക ആക്രമണം നടത്തിയതായും വ്യക്തമാക്കി. ബുധനാഴ്ച അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുകയായിരുന്ന മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതിനെ തുടർന്നാണ് ഈ […]

Read More

ജീവൻ തിരഞ്ഞ് കള്ളാടി; കാണാതായവർക്കായി തോട്ടിൽ പരിശോധന നടത്തി ഫയർഫോഴ്‌സ്

by on July 8, 2026 0

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിൽ കാണാതായവർക്കായി തിരച്ചിൽ തുടരുന്നു. മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശനത്തിന് തൊട്ടടുത്തുള്ള തോട്ടിലാണ് പരിശോധന നടത്തുന്നത്. ഫയർ ഫോഴ്സിന്റെ നേത്യത്വത്തിലാണ് പരിശോധന. ഇവിടെ നിന്നും ഇന്നലെ രണ്ട് മൃതദേഹങ്ങൾ ലഭിച്ചിരുന്നു. എന്നാൽ ഇടവിട്ടുള്ള മഴ രക്ഷാപ്രവർത്തനത്തെ ദുഷ്കരമാകുന്നുണ്ട്. മഴയിൽ കുത്തി ഒലിച്ചു മല വെള്ളം പ്രദേശത്തേക്ക് എത്തുന്നുണ്ട്. കള്ളാടി ദുരന്തത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. മരിച്ച മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെയും മൃതദേഹം ഇന്ന് ജന്മനാടുകളിൽ എത്തിക്കും. മരിച്ചവരുടെ […]

Read More

105 ജീവനുകള്‍, ഓര്‍മയിലെ നടുക്കവും വിലാപങ്ങളും കണ്ണീരും…; പെരുമണ്‍ തീവണ്ടി ദുരന്തമുണ്ടായിട്ട് ഇന്ന് 38 വര്‍ഷം

by on July 8, 2026 0

പെരുമണ്‍ ദുരന്തമുണ്ടായിട്ട് ഇന്ന് മുപ്പത്തിയെട്ട് ആണ്ട്. കേരളം കണ്ട ഏറ്റവും വലിയ തീവണ്ടി ദുരന്തത്തില്‍ 105 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മൂന്നു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ പെരുമണ്‍ നിവാസികളില്‍ നിന്ന് വിട്ടുമാറിയിട്ടില്ല. (38 years of peruman train accident) 1988 ജൂലൈ എട്ടിനാണ് അത് സംഭവിച്ചത്. പെരുമണ്‍ ഗ്രാമത്തെ ദുരന്തഭൂമിയാക്കി മാറ്റിയ ദിവസം. ഉച്ചയ്ക്ക്, അഷ്ടമുടികായലിനു കുറുകെയുള്ള പെരുമണ്‍ റെയില്‍പാലത്തില്‍ വെച്ച് ബാംഗ്ലൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഐലന്‍ഡ് എക്‌സ്പ്രസ് പാളം തെറ്റി. […]

Read More

സംസ്ഥാനത്ത് വീണ്ടും അവയവദാനം; കോഴിക്കോട് നിന്ന് കോട്ടയത്തേക്ക് പോകുന്ന ആംബുലൻസിന് വഴിയൊരുക്കാം

by on July 8, 2026 0

സംസ്ഥാനത്ത് വീണ്ടും അവയവദാനം. കോഴിക്കോട് ഇരിങ്ങൽകോട്ടക്കൽ സ്വദേശിയായ 20 വയസ്സുകാരൻ വിഷ്ണുവിന്റെ അവയവങ്ങൾ ദാനം ചെയ്യും. കോഴിക്കോട് മിംസിൽ നിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് വൃക്ക റോഡ് മാർഗം കൊണ്ടുപോകും. വൃക്ക എത്തിക്കാൻ ഗ്രീൻ കോറിഡോർ സൗകര്യം ഒരുക്കും. KL05BB 5596 നമ്പർ ആംബുലൻസിലാണ് വൃക്ക കോട്ടയത്തേക്ക് എത്തിക്കുന്നത്. രാവിലെ എട്ടുമണിയോടെ കോഴിക്കോട് നിന്ന് ആംബുലൻസ് പുറപ്പെട്ടു. യാത്ര സൗകര്യം സുഗമമാമാക്കണമെന്ന് കെ സോട്ടോ അഭ്യർത്ഥിച്ചു. വിഷ്ണുവിൻറെ കരൾ, വൃക്കകൾ, നേത്രപടലങ്ങൾ എന്നിവ ദാനം ചെയ്യും. ജൂലൈ […]

Read More

വയനാട് കള്ളാടി മണ്ണിടിച്ചിൽ; സർക്കാർ നടപടികൾക്ക് പിന്തുണ, മരിച്ചവരുടെ ആശ്രിതര്‍ക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണം, പ്രതിപക്ഷനേതാവ്

by on July 7, 2026 0

വയനാട് മേപ്പാടി – കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയില്‍ മണ്ണടിച്ചിലിനെത്തുടര്‍ന്നുണ്ടായ ദുരന്തത്തിൽ പ്രതികരിച്ച് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്. രക്ഷാപ്രവർത്തനം തുടരാനും അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുമുള്ള ഘട്ടമാണിത്. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്ന മുഴുവൻ പേരെയും പുറത്തെടുക്കാൻ അടിയന്തരമായ നടപടികള്‍ ആവശ്യമാണ്. സർക്കാരിന്റെയും ദുരന്തനിവാരണ വകുപ്പിന്റെയും പ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിക്കുകയാണ് അദ്ദേഹം പറഞ്ഞു. ദുരന്തത്തില്‍ ജീവഹാനി സംഭവിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ആശ്രിതര്‍ക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണം. പരുക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി വിദഗ്ദ്ധ ചികിത്സയും ധനസഹായവും […]

Read More

മൈക്രോസോഫ്റ്റില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; 4800 ജീവനക്കാര്‍ പുറത്തേക്ക്

by on July 7, 2026 0

മൈക്രോസോഫ്റ്റില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. 4800 ജീവനക്കാരെയാണ് ഒറ്റയടിക്ക് പിരിച്ചുവിട്ടത്. മൈക്രോസോഫ്റ്റിന്റെ ലോകമെമ്പാടുമുള്ള ആകെ ജീവനക്കാരില്‍ 2.1 ശതമാനം പേരെയാണ് ഒറ്റയടിക്ക് പിരിച്ചുവിട്ടിരിക്കുന്നത്. സേല്‍സ്, ബിസിനസ്, XBOX ഗെയിമിങ് ഡിവിഷനുകളില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരെയാണ് കൂടുതലായി പിരിച്ചുവിട്ടിരിക്കുന്നത്. (Microsoft To Lay Off 4,800 Workers) ജീവനക്കാര്‍ക്ക് കമ്പനിയുടെ ചീഫ് പീപ്പിള്‍ ഓഫിസര്‍ ആമി കോള്‍മന്‍ മെമ്മോ അയച്ചുകൊണ്ട് ഇവരെ പിരിച്ചുവിട്ടതായി അറിയിക്കുകയായിരുന്നു. മാറിവരുന്ന സാഹചര്യങ്ങളില്‍ കസ്റ്റമേഴ്‌സിനെ കൂടുതല്‍ നന്നായി സേവിക്കുന്നതിന്റെ ഭാഗമായി ചില മുന്‍ഗണനകളില്‍ കമ്പനി മാറ്റം […]

Read More

വയനാട് മണ്ണിടിച്ചില്‍; മരണസംഖ്യ ഉയരുന്നു, മണ്ണിനടിയില്‍ എത്ര പേര്‍ കുടുങ്ങിയെന്ന് അവ്യക്തം, മന്ത്രിമാര്‍ ജില്ലയിലേക്ക് പുറപ്പെട്ടു

by on July 7, 2026 0

മേപ്പാടി: വയനാട് കള്ളാടിയില്‍ മീനാക്ഷി പാലത്തിനു സമീപമുണ്ടായ മണ്ണിടിച്ചില്‍ മരണസംഖ്യ ഉയരുന്നു. മൂന്നുപേർ മരിച്ചതായാണ് റിപ്പോർട്ട്. മരിച്ചവർ അതിഥി തൊഴിലാളികളാണ്. മണ്ണിനടിയില്‍ എത്രപേരാണ് കുടുങ്ങിക്കിടക്കുന്നത് എന്ന് സംബന്ധിച്ച്‌ നിലവില്‍ വ്യക്തതയില്ല. തുരങ്കപാതയ്ക്ക് വേണ്ടി എടുത്ത മണ്ണ് നിരങ്ങിവന്നാണ് അപകടമുണ്ടായത്. മണ്ണിടിച്ചിലില്‍ ഒരു വീടും പള്ളിയും പൂർണമായും തകർന്നു. അതേസമയം, മന്ത്രിമാരായ ടി സിദ്ധീഖും അനില്‍ കുമാറും വയനാട്ടിലേക്ക് തിരിച്ചിട്ടിട്ടുണ്ട്. മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമാണ് മന്ത്രിമാർ വയനാട്ടിലേക്ക് തിരിച്ചത്. നിലവില്‍ പ്രദേശത്ത് കനത്ത മഴ […]

Read More

25 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോള്‍ അവതരിപ്പിക്കാനുള്ള നീക്കത്തിന് നിന്ന് കേന്ദ്രം പിന്മാറുന്നു? തീരുമാനം നീട്ടി വയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

by on July 7, 2026 0

പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്നതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തില്‍, കേന്ദ്ര സര്‍ക്കാര്‍ നിര്‍ണായക പിന്മാറ്റത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 25 ശതമാനം എഥനോള്‍ ചേര്‍ത്ത ‘ഇ25’ പെട്രോള്‍ അവതരിപ്പിക്കാനുള്ള നീക്കം തല്‍ക്കാലം നീട്ടി വച്ചേക്കുമെന്ന് സൂചന. 2029 ഓടെ ഇ25 പെട്രോള്‍ അവതരിപ്പിച്ച് നടപ്പാക്കാന്‍ ആയിരുന്നു കേന്ദ്രത്തിന്റെ നീക്കം. (government likely to delay higher 25% ethanol blend in petrol) കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ പെട്രോളിലെ എഥനോള്‍ വിഹിതം 10 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി കേന്ദ്ര […]

Read More

പത്തനംതിട്ട വ്യാജ പീഡന കേസിലെ കസ്റ്റഡി മർദനം: സ്പെഷ്യൽ ബ്രാഞ്ച് DySP അന്വേഷിക്കും

by on July 7, 2026 0

പത്തനംതിട്ട കൂടൽ വ്യാജ പീഡന കേസിലെ സ്റ്റേഷൻ കസ്റ്റഡി മർദനത്തിൽ അന്വേഷണം. ഹൃദ്രോഗിയായ ഇരുപതുകാരനെ ഉൾപ്പെടെ മർദിച്ചെന്ന പരാതി സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവി നിർദ്ദേശം നൽകി. കസ്റ്റഡി മർദ്ദനത്തിന് ഇരയായവരുടെ പരാതി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മർദ്ദനമേറ്റ ഇരുപതുകാരൻ ചികിത്സയിലാണ്. അതേസമയം പൊലീസിനെതിരെ കോടതിയെ സമീപിക്കുമെന്ന് പൊലീസ് സ്റ്റേഷനിൽ മോശം അനുഭവം നേരിട്ട പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മാതാപിതാക്കൾ പറയുന്നു. പരാതി ഉന്നയിച്ച […]

Read More

42 വര്‍ഷത്തെ ദുരൂഹത വീണ്ടും ചര്‍ച്ചകളിലേക്ക്; സുകുമാരക്കുറുപ്പ് തിരോധാനത്തിന്റെ ഫയല്‍ പരിശോധിച്ച് ക്രൈം ബ്രാഞ്ച്

by on July 7, 2026 0

ദുരൂഹതയുണര്‍ത്തിയ സുകുമാരക്കുറുപ്പ് തിരോധാനം വീണ്ടും ചര്‍ച്ചയാകുന്നു. കേസ് ഫയല്‍ ക്രൈം ബ്രാഞ്ച് പരിശോധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പുനരന്വേഷണത്തിന് വേണ്ടിയല്ല ഫയല്‍ പരിശോധിച്ചതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ വിശദീകരണം. (crime branch reviews Sukumara Kurup missing case) 42 വര്‍ഷങ്ങള്‍ക്ക് ശേഷം തിരോധാനം വീണ്ടും ചര്‍ച്ചയാകുമ്പോള്‍ പൊലീസ് നടപടികള്‍ പുനരാരംഭിക്കുമോ, സുകുമാരക്കുറുപ്പിനെക്കുറിച്ച് സൂചനകള്‍ ലഭിച്ചോ എന്ന സംശയവും ആകാംക്ഷയും ഉയരുകയാണ്. 1984ലാണ് ഫിലിം റെപ്രസെന്റേറ്റീവായ ചാക്കോ വധവുമായി ബന്ധപ്പെട്ട് സുകുമാരക്കുറുപ്പ് ഒളിവിലാകുന്നത്. സുകുമാരക്കുറുപ്പിനെ പലയിടങ്ങളില്‍ കണ്ടു എന്ന് പല […]

Read More