‘സ്വർണക്കൊള്ളയി ഹൈക്കോടതി നിയോഗിച്ച SIT ഉള്ളതിനാൽ സർക്കാരിന് ഒന്നും ചെയ്യാനാകുന്നില്ല’; വിമർശനത്തിൽ ഉറച്ച് ദേവസ്വം മന്ത്രി
ശബരിമല സ്വർണക്കൊള്ളയിലേയും ദേവസ്വം നിയമനങ്ങളിലേയും കോടതി ഇടപെടലിനെതിരായ വിമർശനത്തിൽ ഉറച്ച് ദേവസ്വംമന്ത്രി കെ മുരളീധരൻ. ശബരിമല സ്വർണക്കൊള്ളയിൽ ഹൈക്കോടതി നിയോഗിച്ച എസ്ഐടി ഉള്ളതിനാൽ സർക്കാരിന് ഒന്നും ചെയ്യാനാകുന്നില്ല. നിയമനകാര്യങ്ങളിൽ സർക്കാരിന് സ്വാതന്ത്യം വേണം. തെറ്റുണ്ടെങ്കിൽ കോടതിയ്ക്ക് ചൂണ്ടിക്കാട്ടാമെന്നും കോടതിയുമായി ഏറ്റുമുട്ടലിന് ഇല്ലെന്നും കെ മുരളീധരൻ കോഴിക്കോട് പറഞ്ഞു. കോടതിയോട് ധിക്കാരമോ ബഹുമാനക്കുറവോ ഇല്ലെന്ന് മന്ത്രി വ്യക്തമാക്കി. സ്വർണ കൊളള കണ്ടുപിടിക്കാൻ സർക്കാരിന് കഴിയുന്നില്ല.കോടതി ഇടപെടൽ മൂലം നിസഹായവസ്ഥയിലാണെന്നും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. സ്വർണ […]
Read More