January 15, 2026
  • January 15, 2026
Breaking News

Articles Posted by editor

കോഴിക്കോട് കോർപറേഷൻ ഇത്തവണ യുഡിഎഫ് പിടിക്കും, ജില്ലാ പഞ്ചായത്തിലും നഗരസഭകളിലും വലിയ മുന്നേറ്റമുണ്ടാക്കും; ഡിസിസി പ്രസിഡന്റ്

by on December 12, 2025 0

കോഴിക്കോട് കോർപറേഷൻ ഇത്തവണ യുഡിഎഫ് പിടിക്കുമെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ . ജില്ലാ പഞ്ചായത്ത് പിടിക്കും,നഗരസഭകളിൽ വലിയ മുന്നേറ്റമുണ്ടാക്കും. ആകെ വോട്ടിംഗിൽ എൽഡിഎഫിനേക്കാൾ യുഡിഎഫ് മുന്നിലെത്തും ഉറപ്പെന്നും പ്രവീൺ കുമാർ  പറഞ്ഞു.രാഹുൽ മാങ്കൂട്ടത്തിൽ വിഷയം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടില്ല. രാഹുലിന്റെ കാര്യത്തിൽ മാതൃകാപരമായ നടപടിയാണ് കോൺഗ്രസ് സ്വീകരിച്ചത്. സ്വർണ്ണക്കൊളളയിൽ എന്ത് നടപടിയാണ് എൽഡിഎഫ് സ്വീകരിച്ചതെന്നും അദ്ദേഹം ചോദിച്ചു. ജാഗ്രതക്കുറവുണ്ടായി. വിഎം വിനുവിന് വോട്ടുണ്ടോ എന്ന് ഉറപ്പാക്കുന്ന കാര്യത്തിൽ ഡിസിസിക്ക് വീഴ്ച പറ്റിയെന്ന് അഡ്വ.കെ പ്രവീൺ കുമാർ […]

Read More

മുനമ്പം വഖഫ് ഭൂമി അല്ലെന്ന് ഹൈക്കോടതി; വഖഫ് സംരക്ഷണ വേദി നൽകിയ അപ്പീൽ ഇന്ന് സുപ്രീം കോടതിയിൽ

by on December 12, 2025 0

മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ വഖഫ് സംരക്ഷണ വേദി നൽകിയ ഹർജി ഇന്ന് സുപ്രീംകോടതിയിൽ. ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. സർക്കാർ നൽകിയ തടസ്സ ഹർജിയും കോടതി പരിഗണിക്കും. ജസ്റ്റിസ്‌ മനോജ്‌ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. മുനമ്പത്തെ തർക്കഭൂമി വഖഫ് അല്ലെന്ന് പ്രഖ്യാപിക്കാൻ കേരള ഹൈക്കോടതിക്ക് അധികാരമില്ലെന്നാണ് ഹർജി നൽകിയിരിക്കുന്ന കേരള വഖഫ് സംരക്ഷണ വേദിയുടെ വാദം. വഖഫ് ആയി വിജ്ഞാപനം ചെയ്തിട്ടുള്ള ഭൂമി സംബന്ധിച്ച തർക്കം ഉണ്ടായാൽ വഖഫ് […]

Read More

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസ്; രണ്ടാം പ്രതി ജോബി ജോസഫ് മുൻകൂര്‍ ജാമ്യാപേക്ഷ നല്‍കി

by on December 11, 2025 0

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ അതിജീവിതയുടെ കേസില്‍ രണ്ടാം പ്രതിയായ ജോബി ജോസഫ് മുൻകൂർ ജാമ്യാപേക്ഷ നല്‍കി. അടൂർ സ്വദേശിയായ ജോബി ജോസഫ് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്.   വലിയമല പോലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത ഈ കേസില്‍ രാഹുലിനെതിരെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക പീഡനം, നിർബന്ധിത ഭ്രൂണഹത്യ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇതിന് പുറമെ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിർബന്ധിത ഭ്രൂണഹത്യ: രണ്ടാം […]

Read More

ബൂത്ത് കെട്ടുന്നതിനെ ചൊല്ലി തര്‍ക്കം; സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്

by on December 11, 2025 0

തൃശ്ശൂർ: എരുമപ്പെട്ടിയില്‍ സിപിഎം-കോണ്‍ഗ്രസ് സംഘർഷത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റു. എരുമപ്പെട്ടി പഞ്ചായത്ത് 18-ാം വാർഡ് എല്‍ഡിഎഫ് സ്ഥാനാർത്ഥി സൗമ്യ യോഗേഷിന്റെ ഭർത്താവും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ കെ കെ യോഗേഷ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അജു നെല്ലുവായ് എന്നിവർക്കാണ് സംഘർഷത്തില്‍ പരിക്കേറ്റത്. എരുമപ്പെട്ടി ഗവ. ഹയർസെക്കന്ററി സ്‌കൂളിന് സമീപം ഖാദി റോഡിലാണ് സംഘർഷമുണ്ടായത്. ബൂത്ത് കെട്ടുന്നതിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് സംഘർഷത്തില്‍ കലാശിച്ചത്.   സിപിഎം പ്രവർത്തകർ മേശയിട്ടിരിക്കുന്നതിന് സമീപം കോണ്‍ഗ്രസ് പ്രവർത്തകർ മേശ കൊണ്ടുവന്ന് ഇടാന് […]

Read More

സണ്ണി ജോസഫിനെ തള്ളി വിഡി സതീശൻ; രാഹുലിനെതിരായ രണ്ടാം പരാതി രാഷ്ട്രീയ പ്രേരിതമല്ല, വെല്‍ ഡ്രാഫ്റ്റഡ് പരാതി തന്നെയാണ്, അതില്‍ ഒരു തെറ്റുമില്ല’

by on December 11, 2025 0

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് വിലയിരുത്തേണ്ടിവരുമെന്ന കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്‍റെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി കാലഹരണപ്പെട്ട ഭരണാധികാരി   മുഖ്യമന്ത്രിയുടെ മറുപടികള്‍ക്ക് നിലവാര തകർച്ചയാണെന്നും പഴയ കമ്യൂണിസ്റ്റില്‍ നിന്ന് ബൂർഷയിലേക്കുള്ള മുഖ്യമന്ത്രിയുടെ മാറ്റമാണ് കാണുന്നതെന്നും സമരം ചെയ്യുന്നവരോട് മുഖ്യമന്ത്രിക്ക് പുച്ഛമാണെന്നും വിഡി സതീശൻ പറഞ്ഞു. പിണറായി പാർട്ടി സെക്രട്ടറിയായിരിക്കുമ്ബോള്‍ നടത്തിയ സമരം സെക്രട്ടറിയേറ്റ് പരിസരം ദുർഗന്ധപൂരിതമാക്കിയ സമരം മാത്രമായിരുന്നു. മുഖ്യമന്ത്രി കാലഹരണപ്പെട്ട ഭരണാധികാരിയാണ്. ഇത് തെളിയിക്കുന്നതാണ് […]

Read More

മസാല ബോണ്ട്: ‘ഇഡി നടപടി നിയമ വിരുദ്ധം, നോട്ടീസ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്’; ഹൈക്കോടതിയെ സമീപിച്ച്‌ കിഫ്ബി

by on December 11, 2025 0

കൊച്ചി: മസാല ബോണ്ട് ഇടപാടിലെ ഇ ഡി അഡ്ജ്യൂഡിക്കേഷൻ കമ്മിറ്റി നോട്ടീസിനെതിരെ കിഫ്ബി ഹൈക്കോടതിയെ സമീപിച്ചു. പ്രാഥമിക വാദം കേട്ട കോടതി ഹർജി ഇടക്കാല ഉത്തരവിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി ഹർജിയില്‍ അന്തിമ തീരുമാനമാകുംവരെ നോട്ടീസ് നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. മസാല ബോണ്ട് വഴി സമാഹരിച്ച പണം സംസ്ഥാനത്തെ വികസന പദ്ധതികള്‍ക്കാണ് ഉപയോഗിച്ചതെന്നാണ് കിഫ്ബി വാദം.   മസാല ബോണ്ട് വഴി സമാഹരിച്ച പണം ഉപയോഗിച്ച്‌ റിയല്‍ എസ്റ്റേറ്റ് കച്ചവടം നടത്തിയെന്ന എൻഫോഴ്സ്മെന്‍റ് കണ്ടെത്തല്‍ ശരിയല്ല. ഭൂമി […]

Read More

കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ പുതിയ ഹോം കിറ്റ് പ്രകാശനം ചെയ്തു

by on December 10, 2025 0

കേരളത്തിൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ ആദരിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി.യുടെ പുതിയ ഹോം കിറ്റ് പ്രകാശനം ചെയ്തു. കേരളത്തിൻ്റെ പ്രധാന കലാരൂപങ്ങളിൽ ഒന്നായ തെയ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ജേഴ്സി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ധൈര്യത്തിൻ്റെയും ഉറച്ച വിശ്വാസത്തിൻ്റെയും അഭിമാനത്തിൻ്റെയും പ്രതീകമായ തെയ്യത്തിൻ്റെ സങ്കീർണ്ണമായ മുഖചിത്രങ്ങൾ ക്ലബ്ബിൻ്റെ ചിഹ്നമായ ആനയുടെ ലോഗോയിൽ സമന്വയിപ്പിച്ചത്. ക്ലബ്ബിൻ്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഈ ജേഴ്സി പ്രകാശനം ചെയ്തത്. ഇന്ത്യൻ ഫുട്ബോളിലെ നടപടികളില്ലായ്മയും വ്യക്തമായ ദിശാബോധമില്ലായ്മയും കാരണം ലീഗിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതാവസ്ഥ തുടരുന്ന […]

Read More

വിസി നിയമനത്തില്‍ സമവായമില്ല; ഗവര്‍ണറും മന്ത്രിമാരും തമ്മില്‍ നടന്ന കൂടിക്കാഴ്ച ഒത്തുതീര്‍പ്പാകാതെ പിരിഞ്ഞു

by on December 10, 2025 0

ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തില്‍ സമവായമില്ല. ഗവര്‍ണറും മന്ത്രിമാരും തമ്മില്‍ നടന്ന കൂടിക്കാഴ്ചയും ഒത്തുതീര്‍പ്പാകാതെ പിരിഞ്ഞു. മുഖ്യമന്ത്രി കൈമാറിയ പട്ടികയില്‍ നിന്നുതന്നെ നിയമനം വേണമെന്ന് മന്ത്രിമാരും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പേരുകളോട് യോജിപ്പില്ലെന്ന് ഗവര്‍ണറും വ്യക്തമാക്കിയതോടെയാണ് സമവായ നീക്കം പൊളിഞ്ഞത്. കോടതി തീരുമാനിക്കട്ടെയെന്നാണ് സര്‍ക്കാരിന്റെയും ലോക്ഭവന്റെയും പ്രതികരണം. ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വിസി നിയമനം സംബന്ധിച്ച കേസ് നാളെ സുപ്രിംകോടതി പരിഗണിക്കാനിരിക്കെയാണ് അനുനയ നീക്കവുമായി മന്ത്രിമാരായ പി. രാജീവും ആര്‍ ബിന്ദുവും ചാന്‍സലറായ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ […]

Read More

സിനിമാ സംഘടനകള്‍ ദിലീപിനെ തിരിച്ചെടുക്കും? സൂചന നല്‍കി സംഘടനാ നേതാക്കള്‍; എതിര്‍പ്പറിയിച്ച് ഒരു വിഭാഗം; ഭിന്നത തുടരുന്നു

by on December 10, 2025 0

നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ നടന്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ സിനിമാ സംഘടനകള്‍ക്കുള്ളില്‍ അഭിപ്രായ ഭിന്നത തുടരുന്നു. ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ സംഘടന കാണിക്കുന്ന അമിതാവേശം കണ്ട് പുച്ഛം തോന്നുന്നുവെന്ന് ചൂണ്ടിക്കാട്ടി ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി ഇന്നലെ ഫെഫ്കയില്‍ നിന്ന് രാജിവച്ചിരുന്നു. സിനിമാ സംഘടനകളില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ ഒരു വിഭാഗം എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. (conflit in cinema associations about reinstate dileep) സിനിമാ താരങ്ങളുടേയും നിര്‍മാതാക്കളുടേയും മറ്റും സംഘടനകളില്‍ വളരെ സ്വാധീനമുള്ള അംഗമായിരുന്നു ദിലീപ്. നടിയെ ആക്രമിച്ച […]

Read More

മലയാറ്റൂരെ വിദ്യാര്‍ഥിയുടെ കൊലപാതകം; ചിത്രപ്രിയയെ കൊലപ്പെടുത്തിയത് ആണ്‍സുഹൃത്ത് അലന്‍; കൊലയിലേക്ക് നയിച്ചത് സംശയത്തെ തുടര്‍ന്നുള്ള തര്‍ക്കം

by on December 10, 2025 0

മലയാറ്റൂരെ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥി ചിത്രപ്രിയയെ കൊലപ്പെടുത്തിയത് താനെന്ന് സമ്മതിച്ച് ആണ്‍സുഹൃത്ത് അലന്‍. മദ്യലഹരിയിലാണ് താന്‍ കൊല നടത്തിയതെന്ന് അലന്‍ പൊലീസിനോട് പറഞ്ഞു. സംശയത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പൊലീസ് അലന്റെ അറസ്റ്റ് രേഖപ്പെടുത്തി. (boyfriend alan killed chithrapriya malayattoor) ആറാം തിയതി രാത്രി ഇരുവരും തമ്മില്‍ കണ്ടപ്പോള്‍ ചില സംശയങ്ങളുടെ പേരില്‍ തര്‍ക്കമുണ്ടായെന്നും ഇതാണ് കൊലയിലേക്ക് നയിച്ചതെന്നും അലന്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പെണ്‍കുട്ടിക്ക് വന്ന ചില ഫോണ്‍കോളുകളെക്കുറിച്ച് ചോദ്യം ചെയ്തപ്പോഴാണ് […]

Read More