January 15, 2026
  • January 15, 2026
Breaking News

Articles Posted by editor

‘പ്രവര്‍ത്തകനെ തല്ലിയവരുടെ കൈയും കാലും വീട്ടില്‍ കയറി വെട്ടും’; മലപ്പുറത്ത് കൊലവിളി പ്രസംഗവുമായി മുസ്ലിം ലീഗ് പ്രാദേശിക നേതാവ്

by on December 15, 2025 0

മലപ്പുറത്ത് കൊലവിളി പ്രസംഗവുമായി മുസ്ലിം ലീഗ് പ്രാദേശികനേതാവ്. പ്രവര്‍ത്തകനെ തല്ലിയവരുടെ കയ്യും കാലും, വീട്ടിലെത്തി വെട്ടുമെന്നാണ് വളാഞ്ചേരി നഗരസഭ മുന്‍ കൗണ്‍സിലര്‍ ശിഹാബുദ്ദീന്റെ പ്രസംഗം. വളാഞ്ചേരി വട്ടപ്പാറയിലാണ് വിവാദ പ്രസംഗം നടത്തിയത്.നമ്മുടെ പ്രവര്‍ത്തകരുടെ നേരെ കൈയ്യോങ്ങാന്‍ വന്നിട്ടുണ്ട്. ആ വന്നവരുടെ കൈയ്യെല്ലാം വെട്ടി മാറ്റി. മുസ്ലീം ലീഗാണ് ഈ പറയുന്നത്. യുഡിഎഫിന്റെ പ്രവര്‍ത്തകരാണ് പറയുന്നത് – ഇയാള്‍ പറയുന്നു. കെഎംസിസി നേതാവ് ഇബ്രാംഹിം കുട്ടിയെ തൊട്ടാല്‍ ഒരാളെയും വെറുതെ വിടില്ല, വീട്ടില്‍ കയറി കയ്യും കാലും വെട്ടും […]

Read More

നടിയെ ആക്രമിച്ച കേസ്; ദിലീപും പൾസർ സുനിയും ഗൂഢാലോചന നടത്തിയതിന് തെളിവിന്റെ ഒരു പേപ്പര്‍ കഷണം പോലുമില്ലെന്ന് കോടതി

by on December 15, 2025 0

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ദിലീപും പൾസർ സുനിയും തൃശൂരിലെ ഹോട്ടൽ പാർക്കിങ്ങിൽ ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാൻ ഒരു കഷണം പേപ്പർ പോലും അന്വേഷണ സംഘം ഹാജരാക്കിയില്ലെന്ന് കോടതി. കാറിൽ ഗൂഢാലോചന നടത്തി എന്നാണ് അന്വേഷണ സംഘം പറയുന്നത്. എന്നാൽ പാർക്കിങ്ങിലെ വാഹന രജിസ്റ്ററിയും, സിസിടിവി-ദൃശ്യങ്ങളും, മൊഴികൾ ഉൾപ്പെടെ ഒന്നുമില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഹോട്ടല്‍ പാര്‍ക്കിങ്ങിലെ ഗൂഢാലോചനയാണ് കേസില്‍ പ്രധാന തെളിവായി അന്വേഷണ സംഘം എത്തിച്ചിരുന്നത്. ​ഗൂഢാലോചന നടത്തിയതിന് പിന്നാലെ പൾസർ സുനിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് ഒരു […]

Read More

Gold Rate Today: സ്വര്‍ണവില 98,000 ത്തിന് മുകളില്‍ തുടരുന്നു; വില വര്‍ദ്ധനവില്‍ ഉരുകി വിവാഹ വിപണി

by on December 14, 2025 0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ മാറ്റമില്ല. വ്യാഴാഴ്ച സർവ്വകാല റെക്കോർഡിലെത്തിയശേഷം ഇന്നലെ സ്വർണവിലയില്‍ നേരിയ ഇടിവുണ്ടായിരുന്നു. പവന് 160 രൂുപയാണ് ഇന്നലെ കുറഞ്ഞത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവില്‍ 98,240 രൂപയാണ്.   വ്യാഴാഴ്ച രാവിലെ 1400 രൂപയും ഉച്ചയ്ക്ക് 400 രൂപയും വർദ്ധിച്ചിരുന്നു. 2025 ഒക്ടോബർ 17 ന്റെ റെക്കോർഡ് വിലയാണ് മറികടന്നത്. ഒക്ടോബർ 17ന് പവന് 97,360 രൂപയും ഗ്രാമിന് 2170 രൂപയുമായിരുന്നു. ഇന്നലെ പവന് 98, 400 […]

Read More

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടിയത് കോണ്‍ഗ്രസോ സിപിഎമ്മോ? സമാജ്‌വാദി പാര്‍ട്ടി വരെ ജയിച്ച സീറ്റുകളുടെ എണ്ണം ഇങ്ങനെ

by on December 14, 2025 0

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വൻ മുന്നേറ്റം കാഴ്‌ചവെച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ വിജയിച്ചതാരെന്ന ചോദ്യവും പ്രസക്തമാണ്. ഓരോ രാഷ്ട്രീയ പാർട്ടികള്‍ക്കും കിട്ടിയ സീറ്റ് നില എങ്ങിനെയെന്ന് പരിശോധിക്കാം.   യു.ഡി.എഫിനെ നയിക്കുന്ന ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ് പാർട്ടിയാണ് ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ വിജയിച്ചത്. ആകെ 7816 സീറ്റുകള്‍ ജയിച്ച കോണ്‍ഗ്രസിന് പഞ്ചായത്തുകളിലേക്ക് 5723 പേരെയും ബ്ലോക്ക് പഞ്ചായത്തിലേക്ക് 917 പേരെയും ജില്ലാ പഞ്ചായത്തിലേക്ക് 129 പേരെയും മുനിസിപ്പിലാറ്റികളിലേക്ക് 899 പേരെയും ജയിപ്പിക്കാനായി. […]

Read More

‘തിരുവനന്തപുരത്തെ ബി.ജെ.പി. വിജയം ശ്രദ്ധേയം’; ബിജെപിയെ അഭിനന്ദിച്ച് ശശി തരൂർ എം പി

by on December 13, 2025 0

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി തിരുവനന്തപുരം എം.പി. ശശി തരൂർ. തിരുവനന്തപുരം കോർപ്പറേഷനിലെ വിജയത്തിൽ ബിജെപിയെ അദ്ദേഹം അഭിനന്ദിച്ചു തിരുവനന്തപുരം കോർപ്പറേഷനിലെ സുപ്രധാനമായ വിജയത്തിൽ ബി.ജെ.പി.ക്ക് വിനയത്തോടെയുള്ള അഭിനന്ദനങ്ങൾ അറിയിക്കുന്നു. തലസ്ഥാനത്തെ രാഷ്ട്രീയ ഭൂമികയിലെ ശ്രദ്ധേയമായ മാറ്റമാണ് ഇത് അടയാളപ്പെടുത്തുന്നത്,45 വർഷത്തെ എൽ.ഡി.എഫ്. ഭരണത്തിലെ തെറ്റായ നയങ്ങളിൽ നിന്ന് ഒരു മാറ്റത്തിനായി താൻ പ്രചാരണം നടത്തിയിരുന്നു. എന്നാൽ, ഭരണത്തിൽ വ്യക്തമായ മാറ്റം തേടിയ മറ്റൊരു പാർട്ടിക്കാണ് വോട്ടർമാർ പ്രതിഫലം നൽകിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. […]

Read More

‘പാർട്ടിയെക്കാൾ വലുതാണെന്ന് ഭാവമുണ്ടായി’; തിരുവനന്തപുരത്തെ പരാജയത്തിൽ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

by on December 13, 2025 0

തിരുവനന്തപുരം നഗരസഭയിലെ പരാജയത്തിൽ മുൻ മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് കൗൺസിൽ അംഗം ഗായത്രി ബാബു. ഫേസ്ബുക്ക് പോസ്റ്റിലാണ് വിമർശനം. പാർട്ടിയെക്കാൾ വലുതാണെന്ന് ഭാവമുണ്ടായി എന്നാണ് വിമർശനം. വിവാദമായതോടെ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു. കഴിഞ്ഞ അഞ്ചു വർഷംകൊണ്ട് ആര്യാ രാജേന്ദ്രൻ എൽഡിഎഫിന്റെ ജനകീയത ഇല്ലാതാക്കിയെന്ന് ​ഗാത്രി ബാബു ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. അടിസ്ഥാനപരമായ കാര്യങ്ങൾ അവഗണിച്ചു. ഇവയെല്ലാം ഒഴിവാക്കിയിരുന്നെങ്കിൽ ഇത്ര കനത്തിൽ ആകുമായിരുന്നില്ല തിരിച്ചടി. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിരുന്നു ഗായത്രി ബാബു. […]

Read More

‘വിജയത്തിന് പിന്നിൽ ബിജെപി വികസിത കേരളം ടീം, മാറാത്തത് ഇനി മാറും, കോൺഗ്രസ് മുന്നേറ്റം താത്കാലികം’: രാജീവ് ചന്ദ്രശേഖർ

by on December 13, 2025 0

കേരള രാഷ്ട്രീയ ചരിത്രത്തിലെ വലിയ മുന്നേറ്റമാണ് ബിജെപിയുടേതെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വോട്ടർമാർക്ക് നന്ദി. വിജയത്തിന് പിന്നിൽ വികസിത കേരളം ടീം. എല്ലാവരും ഒറ്റക്കെട്ടായി നിന്നും. 10 കൊല്ലം ഭരിച്ച എൽഡിഎഫിന്റെ പരാജയം. കോൺഗ്രസിന് മുന്നേറ്റം ഉണ്ടായി എന്നത് ശരിയാണ്. അത് താൽക്കാലികം മാത്രം. ബിജെപി മുന്നോട്ടുവെച്ച വികസിത കേരളം ജനങ്ങൾ സ്വീകരിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ വിജയം അത് തെളിയിക്കുന്നുതാണ്. കേരളത്തിൽ 20% വോട്ട് നേടിയാണ് ബിജെപി മുന്നേറിയിരിക്കുന്നതെന്നും അദ്ദേഹം പറ‍ഞ്ഞു. സർക്കാരിന്റെ ഭരണ പരാജയം […]

Read More

ബ്ലോക്ക് പഞ്ചായത്തുകളിൽ ഇഞ്ചോടിഞ്ച്: പാനൂരും തലശ്ശേരിയും തൂത്തുവാരി എൽ.ഡി.എഫ്: ഇരിട്ടിയിൽ അനിശ്ചിതത്വം

by on December 13, 2025 0

കണ്ണൂർ: ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിൽ നടന്ന വോട്ടെണ്ണലിൽ കടുത്ത മത്സരം. 6 ബ്ലോക്ക് പഞ്ചായത്തുകളിൽ എൽ.ഡി.എഫ് മുന്നിട്ടുനിൽക്കുമ്പോൾ 4 ഇടങ്ങളിൽ യു.ഡി.എഫ് ആണ് മുന്നിൽ. ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം നിൽക്കുന്നത് ഫലം പ്രവചനാതീതമാക്കി പ്രധാന ഫലസൂചനകൾ: എൽ.ഡി.എഫ് : ഉരുക്കുകോട്ടകൾ കാത്തു പാനൂർ, തലശ്ശേരി, പയ്യന്നൂർ തുടങ്ങിയ ശക്തികേന്ദ്രങ്ങളിൽ എൽ.ഡി.എഫ് എതിരാളികളില്ലാതെ കുതിക്കുകയാണ്. പാനൂർ: 11 സീറ്റുകൾ നേടി എൽ.ഡി.എഫ് സമ്പൂർണ്ണ ആധിപത്യം ഉറപ്പിച്ചു. ഇവിടെ യു.ഡി.എഫിന് അക്കൗണ്ട് തുറക്കാനായിട്ടില്ല. തലശ്ശേരി: 12 […]

Read More

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

by on December 13, 2025 0

കോഴിക്കോട് കോര്‍പറേഷനിലെ യുഡിഎഫിന്റെ യുവ സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലില ജയിച്ചു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ഹരിത മുന്‍ നേതാവുമാണ് ഫാത്തിമ.ഫാത്തിമ 2135 വോട്ട് നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥി എല്‍ഡിഎഫിന്റെ വി പി റഹിയനത്ത് ടീച്ചര്‍ക്ക് 826 വോട്ട് നേടാന്‍ മാത്രമേ സാധിച്ചുള്ളു. ചാനല്‍ ചര്‍ച്ചകളിലും സോഷ്യല്‍ മീഡിയയിലും സജീവമായ തഹ്ലിയയുടെ ആദ്യ മത്സരമായിരുന്നു. ഒന്നരപ്പതിറ്റാണ്ടോളമായി പൊതുരംഗത്തുള്ളതിനാല്‍ ജനങ്ങള്‍ക്കിടയിലിറങ്ങി പ്രവര്‍ത്തിക്കാനും അവരുടെ ദൈംനംദിന കാര്യങ്ങളില്‍ ഇടപെടാനും തനിക്ക് സാധിച്ചിട്ടുണ്ടെന്ന് ഫാത്തിമ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചിട്ടുണ്ടായിരുന്നു. ആ […]

Read More

മുട്ടടയിൽ തിളക്കമാര്‍ന്ന വിജയം ; ഇടത് കോട്ടയിൽ വൈഷ്‌ണ സുരേഷ് ജയിച്ചു

by on December 13, 2025 0

തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കോർപറേഷനിൽ ഏറ്റവും കൂടുതൽ ശ്രദ്ധാകേന്ദ്രമായ ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷ് വിജയിച്ചു. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ വൈഷ്ണ പിന്നിലായിരുന്നുവെങ്കിലും പിന്നീട് വൈഷ്ണ മുന്നേറുകയും വിജയം കൈവരിക്കുകയുമായിരുന്നു. കേരളത്തിലെ തദേശ തിരഞ്ഞെടുപ്പില്‍ ഏറ്റവും തിളക്കമാര്‍ന്ന വിജയമാണ് വൈഷ്ണ സുരേഷിന്റേത്. 363 വോട്ടുകള്‍ക്കാണ് വൈഷ് വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥിയായ അംശു വാമദേവനെയാണ് വൈഷ്ണ പരാജയപ്പെടുത്തിയത്. 231 വോട്ടാണ് ഇടത് സ്ഥാനാർത്ഥി അംശു വാമദേവന് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥി […]

Read More