August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • ശ്രീചിത്രയിൽ പ്രതിസന്ധിയുണ്ടെന്ന് അറിയിച്ചിട്ടും കേന്ദ്രം നടപടി എടുത്തില്ല, സ്ഥാപനത്തെ ആസൂത്രിതമായി ഇല്ലായ്മ ചെയ്യാൻ ശ്രമം; എ എ റഹിം എം പി

ശ്രീചിത്രയിൽ പ്രതിസന്ധിയുണ്ടെന്ന് അറിയിച്ചിട്ടും കേന്ദ്രം നടപടി എടുത്തില്ല, സ്ഥാപനത്തെ ആസൂത്രിതമായി ഇല്ലായ്മ ചെയ്യാൻ ശ്രമം; എ എ റഹിം എം പി

By on June 9, 2025 0 17 Views
Share

തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സയന്‍സിന് കേന്ദ്രസര്‍ക്കാര്‍ ദയാവധം വിധിച്ചിരിക്കുകയാണെന്നും വളരെ ആസൂത്രിതമായി സ്ഥാപനത്തെ കേന്ദ്രം ഇല്ലായ്മ ചെയ്യുകയാണെന്നും എഎ റഹീം എം പി മാധ്യമങ്ങളോട് പറഞ്ഞു.റേഡിയോളജി വിഭാഗത്തിലെ പ്രതിസന്ധിയാണ് ഇപ്പോൾ പ്രധാന ചർച്ച. ഇത് ഗൗരവകരമായ പ്രശ്നമാണ്.

പ്രതിസന്ധിയുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിട്ടും കേന്ദ്രം നടപടിയെടുത്തില്ല. ഡോക്ടർമാരുടെ ഉൾപ്പെടെ നിയമനങ്ങൾ നടത്തുന്നില്ല. ഹൃദ്യം പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുമായി കരാർ ഒപ്പുവെക്കാൻ ശ്രീചിത്ര അധികൃതർ തയ്യാറാകുന്നില്ല. ഇത് കൃത്യമായ കേന്ദ്രസർക്കാറിന്റെ രാഷ്ട്രീയ തീരുമാനത്തിലെ ഭാഗമാണ്. ഡിവൈഎഫ്ഐ ഇതിനെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്നും കേന്ദ്ര ആരോഗ്യമന്ത്രിയെ നേരിൽ കാണാനുള്ള അനുമതി തേടുമെന്നും റഹിം കൂട്ടിച്ചേർത്തു.

Leave a comment

Your email address will not be published. Required fields are marked *