March 1, 2026
  • March 1, 2026
Breaking News
  • Home
  • THOTTADA
  • നിമിഷ പ്രിയയുടെ മോചനം. എല്ലാവരുടെയും ഇടപെടൽ സഹായിച്ചു, കാന്തപുരവും ഗവർണറും ഇടവിട്ടുവെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ

നിമിഷ പ്രിയയുടെ മോചനം. എല്ലാവരുടെയും ഇടപെടൽ സഹായിച്ചു, കാന്തപുരവും ഗവർണറും ഇടവിട്ടുവെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ

By editor on July 16, 2025
0 109 Views
Share

തിരുവനന്തപുരം:നിമിഷ

പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഒരു വ്യവസായിയിൽ നിന്നും വിവരങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നെണ്ടെന്ന് ചാണ്ടി ഉമ്മൻ എം. എൽ.എ

 

മോചനവുമായി ബന്ധപ്പെട്ട് വലിയ പ്രതീക്ഷയുണ്ട്. കാന്തപുരത്തിൻ്റേയും ഗവർണറുടേതുമുള്‍പ്പെടെ എല്ലാവരുടേയും ഇടപെടല്‍ സഹായിച്ചുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പരിമിതികള്‍ എല്ലാവർക്കുമുണ്ട്. എന്നാല്‍ ആരും ഇടപെട്ടില്ലെന്ന് പറയാനാവില്ലെന്നും ഏഷ്യാനെറ്റ് ന്യൂസിൻ്റെ നമസ്തെയില്‍ ചാണ്ടി ഉമ്മൻ പ്രതികരിച്ചു.

 

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടി വെച്ച നടപടിയില്‍ തലാലിൻ്റെ കുടുംബത്തിൻ്റെ മൗന സമ്മതമുണ്ടെന്നാണ് മനസ്സിലാവുന്നത്. ഇനി ദയാധനത്തിൻ്റെ കാര്യം കൂടെ മനസ്സിലാക്കണം. അത് ചർച്ച ചെയ്ത് മനസ്സിലാക്കി ഇസ്ലാമിക നിയമപ്രകാരമുള്ള കാര്യം ബോധ്യപ്പെടുത്തണം. ഓരോരുത്തരും അവരുടെ തലത്തില്‍ നിന്നുകൊണ്ട് തന്നെ പ്രവർത്തിക്കുന്നുണ്ട്. കേന്ദ്ര സർക്കാരിന് ചെയ്യാനുള്ള പരിമിതികളുണ്ട്. വ്യക്തിപരമായിട്ടും സംഘടനാപരമായിട്ടും ഇടപെടലുകള്‍ ഉണ്ടാവുന്നുണ്ട്. ലോകത്ത് എല്ലായിടത്തും മലയാളികളുടെ സ്വാധീനമുണ്ട്. അവിടേയും സ്വാധീനം ചെലുത്താൻ കഴിയുന്ന മലയാളികള്‍ ഉണ്ട്. സൗദിയിലുള്‍പ്പെടെയുള്ള മലയാളികള്‍ സമ്മർദ്ദം ചെലുത്തുന്നുണ്ട്. നിമിഷ പ്രിയ രക്ഷപ്പെട്ടുവരണമെന്നതാണ് ലക്ഷ്യം. കഴിഞ്ഞ ഒന്നരവർ‌ഷമായി ഞാനിതിന് പിറകെയുണ്ട്. എന്ത് മാർഗവും സ്വീകരിച്ചു കൊണ്ട് മുന്നോട്ട് പോവുകയാണ്. അതിനകത്ത് ഒരാളെ കുറ്റപ്പെടുത്താനോ താഴ്ത്തിക്കെട്ടാനോ സാധിക്കില്ല. കാന്തപുരത്തിൻ്റെ ഇടപെടല്‍ ഒഴിവാക്കാനാകില്ല. കൃത്യമായ ഓർഡർ തന്നെയാണ് അത്. എല്ലാവരും എഫേർട്ടെടുത്തിട്ടുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *