August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • ഈഴവ സ്ത്രീകളോട് പെറ്റുകൂട്ടാൻ ആഹ്വാനം ചെയ്യുന്ന വെള്ളാപ്പള്ളിക്ക് സമുദായ സ്ത്രീകള്‍തന്നെ ഉചിതമായ മറുപടി കൊടുക്കണം: റഹ്‌മത്തുല്ല സഖാഫി എളമരം

ഈഴവ സ്ത്രീകളോട് പെറ്റുകൂട്ടാൻ ആഹ്വാനം ചെയ്യുന്ന വെള്ളാപ്പള്ളിക്ക് സമുദായ സ്ത്രീകള്‍തന്നെ ഉചിതമായ മറുപടി കൊടുക്കണം: റഹ്‌മത്തുല്ല സഖാഫി എളമരം

By editor on July 21, 2025
0 39 Views
Share

കോഴിക്കോട്: എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തില്‍ രൂക്ഷ വിമര്‍ശനവുമായി എസ്‌വൈഎസ് ജനറല്‍ സെക്രട്ടറി റഹ്‌മത്തുല്ല സഖാഫി എളമരം.

ഈഴവ സ്ത്രീകളോട് പെറ്റുകൂട്ടാൻ ആഹ്വാനം ചെയ്യുന്ന വെള്ളാപ്പള്ളിക്ക് സമുദായസ്ത്രീ കള്‍തന്നെ ഉചിതമായമറുപടി കൊടുക്കണമെന്ന് റഹ്‌മത്തുല്ല സഖാഫി പറഞ്ഞു.

 

ശ്രീനാരായണഗുരു എന്ന കേരളം ആദരിക്കുന്ന ഒരുമനുഷ്യന്റെ പേരില്‍ സംഘടിച്ചു വർഗീയതപറയുന്ന ഇദ്ദേഹത്തെ വിശ്രമ ജീവിതത്തിനയക്കാൻ സമയമായിട്ടുണ്ടെന്ന് സമുദായംഗങ്ങള്‍ തിരിച്ചറിയണമെന്ന് റഹ്‌മത്തുല്ല സഖാഫി പ്രതികരിച്ചു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു റഹ്‌മത്തുല്ല സഖാഫിയുടെ പ്രതികരണം.

 

രണ്ട് മാസം മുൻപ് നിലമ്ബൂരില്‍ പറഞ്ഞതിനെ ‘മുസ്‌ലിം ലീഗിനെ പറഞ്ഞാല്‍ എങ്ങനെയാണ് മുസ്‌ലിം സമുദായത്തെ പറ്റിയാവുക’ എന്നു ചോദിച്ചു കൊണ്ടായിരുന്നു ന്യായീകരിച്ചിരുന്നത്. ഇപ്പോള്‍ മുസ്‌ലിം, ക്രൈസ്തവ സമുദായങ്ങള്‍ക്കെതിരെ ഒന്നിച്ചാണ് വർഗീയത പറഞ്ഞിരിക്കുന്നത്. ഇതിനെ ഏതു പുതപ്പിട്ട് മൂടിയായിരിക്കും സർക്കാർ വെളുപ്പിച്ചെടുക്കുകയെന്ന് റഹ്‌മത്തുല്ല സഖാഫി ഫേസ്ബുക്കില്‍ കുറിച്ചു.

 

ഈഴവ സ്ത്രീകളോട് പെറ്റുകൂട്ടാൻ ആഹ്വാനം ചെയ്യുന്ന വെള്ളാപ്പള്ളിക്ക് സമുദായ സ്ത്രീകള്‍തന്നെ ഉചിതമായ മറുപടി കൊടുക്കണം: റഹ്‌മത്തുല്ല സഖാഫി എളമരം

 

വെള്ളാപ്പള്ളി നടേശൻ ഇങ്ങനെ പോയാല്‍ സ്വന്തം സമുദായം തന്നെ കൈകാര്യം ചെയ്യുമെന്നാണ് തോന്നുന്നത്. ഈഴവ സ്ത്രീകളോട് പെറ്റുകൂട്ടാൻ ആഹ്വാനം ചെയ്യുന്ന വെള്ളാപ്പള്ളിക്ക് സമുദായസ്ത്രീ കള്‍തന്നെ ഉചിതമായമറുപടി കൊടുക്കണം. ശ്രീനാരായണഗുരു എന്ന കേരളം ആദരിക്കുന്ന ഒരുമനുഷ്യന്റെ പേരില്‍ സംഘടിച്ചു വർഗീയതപറയുന്ന ഇദ്ദേഹത്തെ വിശ്രമ ജീവിതത്തിനയക്കാൻ സമയമായിട്ടുണ്ടെന്ന് സമുദായംഗങ്ങള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. വർഗീയവിദ്ദ്വേഷം പ്രചരിപ്പിക്കുന്നവരോട് സർക്കാർ സ്വീകരിക്കുന്ന ഉദാരസമീപനമാണ് ഇതാവർത്തിക്കപ്പെടാൻ കാരണം.

 

രണ്ട് മാസം മുൻപ് നിലമ്ബൂരില്‍ പറഞ്ഞതിനെ ‘മുസ്‌ലിം ലീഗിനെ പറഞ്ഞാല്‍ എങ്ങനെയാണ് മുസ്‌ലിം സമുദായത്തെ പറ്റിയാവുക’ എന്നു ചോദിച്ചു കൊണ്ടായിരുന്നു ന്യായീകരിച്ചിരുന്നത്. ഇപ്പോള്‍ മുസ്‌ലിം, ക്രൈസ്തവ സമുദായങ്ങള്‍ക്കെതിരെ ഒന്നിച്ചാണ് വർഗീയത പറഞ്ഞിരിക്കുന്നത്. ഇതിനെ ഏതു പുതപ്പിട്ട് മൂടിയായിരിക്കും സർക്കാർ വെളുപ്പിച്ചെടുക്കുക ?

 

 

Leave a comment

Your email address will not be published. Required fields are marked *