August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • ഓപറേഷൻ സിന്ദൂര്‍ പൂര്‍ണവിജയം, ഇന്ത്യയുടെ സൈനിക ശക്തി ലോകം കണ്ടു’: പ്രധാനമന്ത്രി നരേന്ദ്ര മോദി

ഓപറേഷൻ സിന്ദൂര്‍ പൂര്‍ണവിജയം, ഇന്ത്യയുടെ സൈനിക ശക്തി ലോകം കണ്ടു’: പ്രധാനമന്ത്രി നരേന്ദ്ര മോദി

By editor on July 21, 2025
0 39 Views
Share

ന്യൂഡല്‍ഹി: ഇന്ത്യൻ സേന ലക്ഷ്യം നിറവേറ്റയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപറേഷൻ സിന്ദൂർ പൂർണവിജയമാണെന്നും ഇന്ത്യയുടെ സൈനിക ശക്തി ലോകം കണ്ടുവെന്നും മോദി പറഞ്ഞു.

വർഷകാല പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. തീവ്രവാദികളുടെ കേന്ദ്രങ്ങളാണ് 22 മിനിറ്റില്‍ സൈന്യം തകർത്തത്. തീവ്രവാദികളെ തുടച്ചുനീക്കിയെന്നും നക്‌സലുകളെ ശക്തമായി നേരിട്ടുവെന്നും മോദി പറഞ്ഞു.

 

നക്‌സലുകള്‍ ചുവപ്പിച്ച ഇനനാഴികള്‍ ഇപ്പോള്‍ ഹരിതമേഖലയായി. പാർലമെന്റിന്റെ വർഷകാല സമ്മേളനം വിജയ് ഉത്സവ് ആണെന്നും മോദി വ്യക്തമാക്കി. രാജ്യത്തിന് വേണ്ടി വിദേശ സന്ദർശനം നടത്തിയ എംപിമാർക്ക് മോദി നന്ദി പറയുകയും ചെയ്തു. ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയെ മോദി അഭിനന്ദിച്ചു. ആദ്യമായി അന്താരാഷ്ട്രബഹിരാകാശ നിലയത്തില്‍ ഇന്ത്യൻ പതാക ഉയർന്നത് അഭിമാന നിമിഷമാണെന്നും മോദി പറഞ്ഞു.

 

അതേസമയം വർഷകാല പാർലമെന്റ് സമ്മേളനം തുടങ്ങി. ഒരു മാസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ 15 ബില്ലുകള്‍ പാർലമെന്റിന്റെ പരിഗണനയില്‍ വരും. ഓപ്പറേഷൻ സിന്ദൂർ, പഹല്‍ഗാം ഭീകരാക്രമണം, ഇന്ത്യ – പാക്ക് സംഘർഷം തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ മുന്നോട്ടുവയ്ക്കാനാണ് പ്രതിപക്ഷ നീക്കം.

Leave a comment

Your email address will not be published. Required fields are marked *