August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • ചക്ക വിഭവങ്ങൾ ഒരുക്കി എസ് എൻ പുരം പ്രദേശവാസികൾ

ചക്ക വിഭവങ്ങൾ ഒരുക്കി എസ് എൻ പുരം പ്രദേശവാസികൾ

By editor on July 27, 2025
0 104 Views
Share

ചക്ക മലയാളികൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ചക്ക വിഭവങ്ങൾ ഒരു പാട് ഉണ്ട്. എന്നാൽ ഈ കർക്കിടക മാസത്തിൽ വ്യത്യസ്തമായി ചക്ക പുഴുക്ക് ഉണ്ടാക്കിയിരിക്കുകയാണ് ഒരു ഗ്രാമം മുഴുവൻ ഒത്തുചേർന്ന്. കൂടെ ചിക്കൻ കറിയും. തലശ്ശേരിക്കടുത്ത വടക്കുമ്പാട്ടെ ഗ്രാമവാസികൾ ഒന്നടങ്കം ഒത്തുചേർന്നാണ് ഈ ചക്ക പുഴുക്ക് ഉണ്ടാക്കിയത്. യുവാക്കളും സ്ത്രീകളും വൃദ്ധൻമാരും ഒത്ത് ചേർന്നതോടെ അടിപൊളി ചക്ക പുഴുക്ക് റെഡി. ഇ തോടൊപ്പം കഴിക്കാൻകൂടെ ചിക്കൻ കറിയും കട്ടൻ ചായയും.എസ്.എൻ.പുരം ശ്രീനാരായണ വായനശാല പരിസരത്താണ് ഈ ഒത്തൊരുമ. നാട്ടുക്കാർക്ക് മുഴുവനും ഇത് നല്കി. വരും ദിവസങ്ങളിലും മലയാളികളിൽ വേറിട്ടു പോയ പഴയ കാല ഓർമ്മകൾ പുതു തലമുറകളിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് എസ്.എൻ പുരം ദേശവാസികൾ.

Leave a comment

Your email address will not be published. Required fields are marked *