January 14, 2026
  • January 14, 2026
Breaking News
  • Home
  • Uncategorized
  • മാനസികാരോഗ്യവളർച്ചയ്ക്ക് വായനാ സംസ്കാരം അനിവാര്യം* ഐ എ പി സെമിനാർ

മാനസികാരോഗ്യവളർച്ചയ്ക്ക് വായനാ സംസ്കാരം അനിവാര്യം* ഐ എ പി സെമിനാർ

By editor on August 19, 2025
0 57 Views
Share

*മാനസികാരോഗ്യവളർച്ചയ്ക്ക് വായനാ സംസ്കാരം അനിവാര്യം* ഐ എ പി സെമിനാർ

 

കണ്ണൂർ: വിദ്യാർത്ഥി സമൂഹത്തിൽ വായനാ സംസ്കാരം വളർത്തുക വഴി അവരുടെ മാനസികാരോഗ്യ വളർച്ച മികച്ചതാക്കാൻ പറ്റുമെന്ന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ എ പി) എക്സിക്യൂട്ടീവ് ഡോ സുൽഫിക്കർ അലി അഭിപ്രായപ്പെട്ടു. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്, നടത്തുന്ന *കുട്ടി സ്മാർട്ട് സെമിനാർ* കണ്ണൂർ ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. അമിതമായ മൊബൈൽ ഫോൺ ഉപയോഗം കുട്ടികളിൽ ഗുരുതരമായ ശാരീരിക മാനസിക ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. എല്ലാദിവസവും പൊതുവായനക്കു വേണ്ടി അരമണിക്കൂർ നീക്കിവെക്കുന്നത് ഏറെ നല്ലതാണ്. വിദ്യാർത്ഥികളുടെ സ്ക്രീൻ ടൈം നിയന്ത്രിക്കേണ്ടതുണ്ട്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ അക്രമാസക്തമാകുന്ന വരും വിഷാദമായി കാണപ്പെടുന്നവരെയും പ്രത്യേക കൗൺസിലിംഗിന് വിധേയമാക്കണം/ ലഹരിവസ്തുക്കളോട് *നോ* പറയാൻ വിദ്യാർഥികളെ സജ്ജമാക്കാൻ വേണ്ടി ഐ എ പി യുടെയും ഐഎംഎ യുടെയും നേതൃത്വത്തിൽ പ്രത്യേക ബോധവൽക്കരണ പരിപാടികൾ നടത്തി വരുന്നത് സ്കൂളികൾ ഉപയോഗപ്പെടുത്തണം. പ്രാദേശിക വിദ്യാർഥി യുവജന സംഘടന നേതൃത്വങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ട് സ്കൂൾ പരിസരത്ത് ലഹരി മരുന്ന് വിതരണം തടയാൻ സാധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫാദർ ജോയ് കട്ടിയാങ്കൽ, സിസ്റ്റർ അയോണ സൈമൺ, മനോരമ ഡെപ്യൂട്ടി മാനേജർ മാത്യു പി ജെ നേതൃത്വം നൽകി. ശ്രീപുരം സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നാനൂറോളം വിദ്യാർഥികൾ പങ്കെടുത്തു.

മലയാളമനോരമ യുമായി സഹകരിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്

 

 

ഫോട്ടോ: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് കണ്ണൂർ ശ്രീപുരം സ്കൂളിൽ സംഘടിപ്പിച്ച കുട്ടി സ്മാർട്ട് സെമിനാറിൽ ഡോ സുൽഫിക്കർ അലി വിഷയാവതരണം നടത്തുന്നു

Leave a comment

Your email address will not be published. Required fields are marked *