January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • ബല്‍റാമിനെ എവിടെനിന്നും പുറത്താക്കിയിട്ടില്ല,സുധാകരന് വിമര്‍ശിക്കാം, പക്ഷേ….’; അതൃപ്തിയോടെ സതീശൻ

ബല്‍റാമിനെ എവിടെനിന്നും പുറത്താക്കിയിട്ടില്ല,സുധാകരന് വിമര്‍ശിക്കാം, പക്ഷേ….’; അതൃപ്തിയോടെ സതീശൻ

By editor on September 7, 2025
0 73 Views
Share

തിരുവനന്തപുരം: വി.ടി.ബല്‍റാമിനെ ഒരു സ്ഥലത്ത് നിന്നും പുറത്താക്കിയിട്ടില്ലെന്നും അദ്ദേഹം ഇപ്പോഴും കെപിസിസി ഉപാധ്യക്ഷനാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

കോണ്‍ഗ്രസിന്റെ സാമൂഹികമാധ്യമ അക്കൗണ്ടിലെ കുറിപ്പ് തിരിച്ചടിച്ചതോടെ കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ ചെയർമാൻസ്ഥാനത്തുനിന്ന് വി.ടി. ബല്‍റാം ഒഴിഞ്ഞത് സംബന്ധിച്ചുള്ള ചോദ്യത്തിനായിരുന്നു സതീശന്റെ പ്രതികരണം.

കേരളത്തിലെ കോണ്‍ഗ്രസിന് ഔദ്യോഗികമായി ഒരു സോഷ്യല്‍മീഡിയ സംവിധാനം ഉള്ളതായി തനിക്കറിയില്ലെന്നും സതീശൻ പറഞ്ഞു. കോണ്‍ഗ്രസിന്റെ പേരില്‍ കോണ്‍ഗ്രസ് വിരുദ്ധരടക്കം പല ഗ്രൂപ്പുകളും ഉണ്ടാക്കുന്നുണ്ട്. കെപിസിസി പ്രസിഡന്റ് ഇക്കാര്യങ്ങള്‍ പരിശോധിച്ച്‌ നടപടിയെടുക്കട്ടെയെന്നും സതീശൻ കൂട്ടിച്ചേർത്തു.

 

കോണ്‍ഗ്രസ് പ്രവർത്തകനെ കസ്റ്റഡിയില്‍ മർദിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്ന ശേഷം മുഖ്യമന്ത്രിക്കൊപ്പം സദ്യ കഴിച്ചതില്‍ കെ.സുധാകരൻ വിമർശനം ഉന്നയിച്ചതിലും സതീശൻ പ്രതികരിച്ചു.

‘ഞാൻ വിമർശനത്തിന് അധീതനല്ല. എന്റെ ഭാഗത്ത് നിന്ന് തെറ്റ്പറ്റിയാല്‍ വിമർശിക്കാനുള്ള അധികാരം സാധാരണ പാർട്ടി പ്രവർത്തകർക്ക്വരെയുണ്ട്. കോണ്‍ഗ്രസ് വർക്കിങ് കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ സുധാകരൻ പറഞ്ഞിനോട് എനിക്ക് യാതൊരു വിരോധമോ വെറുപ്പോ വിദ്വേഷമോ ഇല്ല. അവർക്ക് എന്നെ വിമർശിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യമുണ്ട്’ സതീശൻ പറഞ്ഞു. അതേസമയം സുധാകരൻ പരസ്യമായി വിമർശിച്ചതില്‍ സതീശൻ അതൃപ്തി പ്രകടിപ്പിച്ചു. ‘വിമർശനം എവിടെ പറയണം, എങ്ങനെ പറയണമെന്നത് അവരവരാണ് ആലോചിക്കേണ്ടത്’ സതീശൻ പറഞ്ഞു.

 

സിപിഎമ്മിന്റെ മാധ്യമ വിഭാഗം യോഗം ചേർന്ന് നിരന്തരം തന്നെ ആക്രമിക്കാൻ തീരുമാനമെടുത്തിട്ടുണ്ട്. കൂറേ യൂട്യൂബ് ചാനലുകളെ അതിനായി വാങ്ങിയിട്ടുണ്ട്. അവർ വഴി വ്യക്തിപരമായി ആക്ഷേപിക്കാനാണ് തീരുമാനം. അതൊന്നും എന്നെ ഒരു പോറല്‍പോലും ഏല്‍പ്പിക്കില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

 

കോണ്‍ഗ്രസിന്റെ സൈബർ വിഭാഗങ്ങളില്‍നിന്ന് സതീശനെതിരെ വിമർശനങ്ങള്‍ ഉയരുന്നുണ്ടെന്ന ചോദ്യത്തോട് സതീശന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘തീരുമാനങ്ങളും നിലപടുകളും എടുക്കുന്ന ആളുകളേയല്ലേ വിമർശിക്കാൻ പറ്റുകയുള്ളൂ. കേരളം മുഴുവൻ അലയടിച്ച്‌ മുന്നില്‍ വന്നാലും ബോധ്യങ്ങളില്‍നിന്ന് ഒരു മാറ്റവും വരുത്തില്ല. മുതിർന്ന നേതാക്കള്‍ എല്ലാവരും ഒരുമിച്ചെടുത്ത തീരുമാനങ്ങളാണ്. സോഷ്യല്‍മീഡിയയിലും റീലുകളിലുമല്ല കോണ്‍ഗ്രസ് ജീവിക്കുന്നത്. അത് ജന മനസ്സുകളിലാണ്’ സതീശൻ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *