January 14, 2026
  • January 14, 2026
Breaking News
  • Home
  • Uncategorized
  • നിർമ്മിതി ബുദ്ധിക്ക് കുതിപ്പ് നൽകാൻ,ഗൂഗിളിന്റെ ലോകോത്തര ഡാറ്റാ സെന്റർ:- ടി ഷാഹുൽ ഹമീദ് 

നിർമ്മിതി ബുദ്ധിക്ക് കുതിപ്പ് നൽകാൻ,ഗൂഗിളിന്റെ ലോകോത്തര ഡാറ്റാ സെന്റർ:- ടി ഷാഹുൽ ഹമീദ് 

By editor on November 7, 2025
0 123 Views
Share

നിർമ്മിതി ബുദ്ധിക്ക് കുതിപ്പ് നൽകാൻ,ഗൂഗിളിന്റെ ലോകോത്തര ഡാറ്റാ സെന്റർ:-

ടി ഷാഹുൽ ഹമീദ്

 

ഇന്റർനെറ്റ് സെർച്ച് എൻജിൻ ഭീമനായ ഗൂഗിൾ, ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് (വിസാഗ്) 1.32 ലക്ഷം കോടി രൂപ മുതൽമുടക്കി ഒരു ഗിഗാവാട്ട് (GW) ശേഷിയുള്ള നിർമ്മിതി ബുദ്ധി (AI) ഡാറ്റാ സെന്റർ ഹബ്ബ് സ്ഥാപിക്കാനുള്ള തീരുമാനം ഇന്ത്യയുടെ സാങ്കേതികവിദ്യാ മേഖലയ്ക്ക് ഒരു വലിയ കുതിപ്പാണ് നൽകുന്നത്.അമേരിക്കയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ നിക്ഷേപമാണ് ഗൂഗിൾ ഇന്ത്യയിൽ നടത്താൻ പോകുന്നത്.അമേരിക്കയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ സംരംഭങ്ങളിൽ ഒന്നാണ് ഇത്.

 

2030-ൽ നിർമ്മാണം പൂർത്തിയാകുന്ന ഈ ഹൈപ്പർ-സ്കെയിൽ ഡാറ്റാ സെന്റർ, ഏഷ്യയിലെ ഒന്നാമത്തേതും ലോകത്തിലെ രണ്ടാമത്തേതുമായി മാറുമെന്നാണ് കരുതുന്നത്.

ഈ പദ്ധതിയിലൂടെ 1.8 ലക്ഷം സാങ്കേതിക വിദഗ്ധർക്ക് നേരിട്ടും അല്ലാതെയുമുള്ള തൊഴിലവസരങ്ങൾ ലഭിക്കും.

പ്രതിവർഷം 10,518 കോടി രൂപ വരുമാനം ആന്ധ്രാപ്രദേശിന് ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.

ഇന്റർനെറ്റ് സമ്പർക്കത്തിന്റെ ആഗോള ഫൈബർ കേബിൾ ശൃംഖലയുടെ ഗേറ്റ് വേ ആയി വിശാഖപട്ടണം മാറാൻ പോകുകയാണ്.

നിലവിൽ ലോകത്തെ ഡാറ്റകളുടെ 20% ഇന്ത്യയിൽ നിന്നാണെങ്കിലും, ഡാറ്റ സൂക്ഷിക്കുവാനുള്ള സൗകര്യം 3% മാത്രമേ ഇന്ത്യയിലുള്ളൂ. ഈ വലിയ വിടവ് നികത്തുന്നതിനാണ് AI-യിൽ അധിഷ്ഠിതമായ ഡാറ്റാ സെന്ററാണ് നിലവിൽ വരുന്നത്.

2024-ൽ ഇന്ത്യയിൽ 970 ദശലക്ഷം ഇൻ്റർനെറ്റ് ഉപയോക്താക്കളുണ്ട്, ഇത് അമേരിക്കയെക്കാൾ മൂന്നിരട്ടിയാണ്.

ഇന്ത്യയിലെ ഡാറ്റാ സൂക്ഷിപ്പ് കേന്ദ്രങ്ങളിൽ മൂന്നിൽ രണ്ടും മുംബൈയിലും (41%) ചെന്നൈയിലും (23%) ആണ്. ഈ ഹോട്ട്‌സ്‌പോട്ടുകളിലെ വളർച്ചാ നിരക്ക് യഥാക്രമം ചെന്നൈയിൽ 340% വും മുംബൈയിൽ 49% വും ആണ്.

അന്താരാഷ്ട്ര ഫൈബർ ഇൻ്റർനെറ്റ് കേബിൾ വഴികളിൽ പ്രധാനപ്പെട്ട 17 എണ്ണം ഇന്ത്യയിലൂടെയാണ് കടന്നുപോകുന്നത്. മുംബൈ, ചെന്നൈ, തൂത്തുക്കുടി, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ 14 ലാൻഡിംഗ് സ്റ്റേഷനുകൾ ഇന്ത്യയിലുണ്ട്.

എല്ലാ സാമ്പത്തിക ക്രയവിക്രയങ്ങളുടെയും ഡാറ്റ ഇന്ത്യയിൽ തന്നെ ലോക്കൽ ആയി സൂക്ഷിക്കണം എന്ന 2018-ലെ റിസർവ് ബാങ്കിന്റെ നിർദ്ദേശം കൂടുതൽ ഡാറ്റാ സെന്ററുകൾക്ക് കാരണമായി.

2019-ൽ 590 മെഗാവാട്ട് കപ്പാസിറ്റി ഉണ്ടായിരുന്ന സ്ഥാനത്ത്, 2024-ൽ ഇത് 1.4 GW ആയി വർദ്ധിച്ചു. 2030-ഓടെ 8 GW ആയി വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് 2.64 ലക്ഷം കോടി രൂപയുടെ മുതൽമുടക്ക് ആവശ്യമുണ്ട്.

 

നിർമ്മിതി ബുദ്ധിയുടെ (AI) പ്രവർത്തനത്തിന് ഡാറ്റാ സെന്ററുകൾ അവിഭാജ്യ ഘടകമാണ്.

അതിശക്തമായ കമ്പ്യൂട്ടിംഗ്, AI മോഡലുകൾക്ക് പരിശീലനം നൽകൽ, പ്രവർത്തനക്ഷമമാക്കൽ എന്നിവക്ക് ആവശ്യമായ അതിശക്തമായ പ്രോസസ്സുകളും കമ്പ്യൂട്ടിംഗ് ശേഷിയും ഡാറ്റ സെന്ററുകൾ നൽകുന്നു. കൂടാതെ

AI മോഡലുകൾക്ക് പരിശീലനം നൽകാനുള്ള വലിയ തോതിലുള്ള ഡാറ്റയുടെ ശേഖരണവും, കൈകാര്യം ചെയ്യലും, തത്സമയ പ്രോസസ്സിംഗും കുടി ഡാറ്റാ സെന്റർ കേന്ദ്രികരിച്ചു നടക്കുന്നു. നെറ്റ്‌വർക്ക് ട്രാഫിക് നിരീക്ഷിച്ച് അപകടകരമായ പെരുമാറ്റങ്ങളെ തിരിച്ചറിഞ്ഞ് AI-യുടെ സുരക്ഷിതമായ പ്രവർത്തനം ഉറപ്പാക്കൽ കുടി ഡാറ്റാ സെന്ററൂകളുടെ ചുമതലയാണ്. സാധാരണ ഡാറ്റാ സെന്ററുകൾക്ക് ചെയ്യാൻ കഴിയാത്ത ഉയർന്ന ശേഷിയിലുള്ള ജോലികളാണ് AI അടിസ്ഥാനമാക്കിയുള്ള ഡാറ്റാ സെന്ററുകൾ കൈകാര്യം ചെയ്യുന്നത് (ഉദാഹരണത്തിന്: ഡീപ്പ് ലേണിംഗ്, മെഷീൻ ലേണിംഗ്).

ഗൂഗിളിന്റെ ഈ സംരംഭത്തിൽ എയർടെൽ, അദാനി എന്നിവർക്ക് പങ്കാളിത്തമുണ്ടാകുമെന്ന് സൂചനയുണ്ട്.

2025-ൽ 598 ബില്യൺ യുഎസ് ഡോളർ മൂല്യമുണ്ടായിരുന്ന ആഗോള ഡാറ്റാ സെന്റർ വിപണി 2029 ഓടെ 1.1 ട്രില്യൺ യുഎസ് ഡോളർ കടക്കുമെന്ന് പ്രതീക്ഷിക്കുന്ന ഘട്ടത്തിലാണ് ഗൂഗിളിന്റെ ഈ കടന്നുവരവ്.

ഡാറ്റാ സെക്യൂരിറ്റി, ഡാറ്റാ കമ്മ്യൂണിക്കേഷൻ, സെർവർ മെയിന്റനൻസ്, ഡാറ്റാ മാനേജർ, ഡാറ്റാ ഫൈൻഡർ തുടങ്ങിയ മേഖലകളിൽ വൻ തൊഴിൽ സാധ്യതകൾ ഉണ്ടാകും.

ഈ വലിയ ഡാറ്റാ സെന്റർ വലിയ അളവിൽ വൈദ്യുതിയും, സെർവറുകൾ തണുപ്പിക്കാൻ ദശലക്ഷക്കണക്കിന് ലിറ്റർ വെള്ളവും ഉപയോഗിക്കും. അതിവേഗം വളർന്നുവരുന്ന ഡിജിറ്റൽ ലോകത്തിന് ഇത് അത്യാവശ്യമാണെങ്കിലും, ഈ വൻതോതിലുള്ള വിഭവ ഉപഭോഗം പ്രാദേശിക പരിസ്ഥിതിക്ക് ഉണ്ടാക്കാൻ സാധ്യതയുള്ള ആഘാതം ഒരു പ്രധാന ആശങ്കയാണ്. ഇത് എത്രത്തോളം കുറയ്ക്കാൻ സാധിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഈ നാടിന്റെ ഭാവിയും ഡാറ്റാ സെന്ററിൻ്റെ വിജയവും.

By

ടി ഷാഹുൽ ഹമീദ്

Leave a comment

Your email address will not be published. Required fields are marked *