January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയതില്‍ കേസ്: സന്ദീപ് വാര്യറെയും പ്രതി ചേര്‍ത്തു

അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയതില്‍ കേസ്: സന്ദീപ് വാര്യറെയും പ്രതി ചേര്‍ത്തു

By editor on November 30, 2025
0 86 Views
Share

 

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നല്‍കിയ അതിജീവിതയെ അപമാനിച്ചതില്‍ മുൻ ബി ജെ പി നേതാവും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ സന്ദീപ് വാര്യറെ പ്രതി ചേർത്തു.

ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസിലാണ് പ്രതി ചേര്‍ത്തത്. കേസില്‍ നാലാം പ്രതിയാണ് സന്ദീപ് വാര്യർ. അതിജീവിതയെ അപമാനിച്ചതില്‍ രാഹുല്‍ ഈശ്വറും കസ്റ്റഡിയിലാണ്. ഇയാളെ ചോദ്യം ചെയ്യുന്നതായിരിക്കും. സൈബര്‍ പൊലീസാണ് കേസെടുത്തത്.

 

രാഹുല്‍ ഈശ്വർ കേസിലെ അഞ്ചാം പ്രതിയാണ്. മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കൻ ഒന്നാം പ്രതിയും സുപ്രീം കോടതി അഭിഭാഷകയായ അഡ്വക്കേറ്റ് ദീപ ജോസഫ് രണ്ടാംപ്രതിയും മൂന്നാം പ്രതി സമാന പേരുള്ള ദീപ ജോസഫുമാണ്. നിലവില്‍ യു ആര്‍ എല്‍ ഐഡികള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പേരെടുത്ത് പറയാതെ ഫേസ്ബുക്ക് URL കള്‍ക്കെതിരെയാണ് കേസെടുത്തത്

അതേസമയം, രാഹുല്‍ ഈശ്വറിൻ്റെ ഫോണ്‍ സൈബർ പൊലീസ് കസ്റ്റഡിയിലെടുത്തു. രാഹുല്‍ ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുക്കുന്നതായിരിക്കും.

Leave a comment

Your email address will not be published. Required fields are marked *